കുമ്മനത്തെ ട്രോളാൻ ശ്രമിച്ച മനോരമക്ക് അടപടലം ട്രോൾ..പൊങ്കാല... ഫേസ്ബുക്കിൽ പച്ചത്തെറി

മിസോറം ഗവർണറായി കുമ്മനം രാജശേഖരനെ നിയമിച്ച വാർത്ത റിപ്പോർട്ട് ചെയ്ത മനോരമ ന്യൂസിന് ശരിക്കും പണി കിട്ടിയിരിക്കുകയാണ്. കുമ്മനം ഗവര്‍ണർ (ട്രോളല്ല)- എന്നായിരുന്നു മനോരമ ടി വിയുടെ വാർത്ത. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉണ്ടായത്. മനോരമയുടെ ഫേസ്ബുക്ക് പേജിൽ ശരിക്കും പൊങ്കാല തന്നെയാണ് നടക്കുന്നത്.

പ്രതിഷേധം ശക്തമായതോടെ തങ്ങളുടെ വാർത്ത കുമ്മനം രാജശേഖരനെ ആക്ഷേപിക്കാനായിരുന്നല്ല എന്ന വിശദീകരണവുമായി മനോരമ തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാലും മനോരമ ചാനലിനും എഡിറ്റർക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും തുടരുകയാണ്. പലതും കുറച്ച് കൂടിപ്പോയില്ലേ എന്ന് കാണുന്നവർക്ക് തോന്നുകയും ചെയ്യും. ഇതാ ചില സാംപിളുകൾ.

ഇതാണ് മറുപടി

ഇതാണ് മറുപടി

കുമ്മനം ഗവർണർ ട്രോളല്ല എന്ന മനോരമ വാർത്ത വായിച്ച പൊതുജനം പ്രമുഖ പത്രത്തിന് മറുപടി നല്‍കിയത് ഇങ്ങനെയാണത്രെ.

വകതിരിവ് വേണ്ടേ

വകതിരിവ് വേണ്ടേ

പറയുമ്പോ പ്രമുഖ മാധ്യമം ഒക്കെയാണ് പക്ഷേ വകതിരിവില്ലെങ്കിൽ എന്ത് ചെയ്യും

ഇത്ര എളുപ്പമായിരുന്നോ

ഇത്ര എളുപ്പമായിരുന്നോ

കുമ്മനം ഗവർണർ ആയി എന്ന് പറഞ്ഞിട്ട് ട്രോളല്ല എന്ന് പറഞ്‍ഞാൽ പോരേ

നിഷേധിക്കുമോ

നിഷേധിക്കുമോ

ന്യൂസിൽ ട്രോളല്ല എന്ന് പറഞ്ഞത് ട്രോളാണെന്ന് പറഞ്ഞാല്‍ അത് നിഷേധിക്കാൻ പറ്റുമോ

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

അല്ലെങ്കില് തന്നെ ഇമ്മാതിരി ബ്രേക്കിങ് ന്യൂസ് കണ്ടാൽ എന്ത് പറയാനാണ്.

ആരോടാ

ആരോടാ

കുമ്മനം ഗവർണർ (ട്രോളല്ല ) എന്ന് പറഞ്ഞത് ആരോടാ. ദാ ഇവരോടാ

അതിര് കടക്കുന്നില്ലേ

അതിര് കടക്കുന്നില്ലേ

കുമ്മനത്തിനെ ട്രോളി എന്നാരോപിച്ച് മനോരമയെ ട്രോൾ ചെയ്യുന്നവർ അതിര് കടക്കുന്നില്ലേ എന്ന് ട്രോളുകള്‍ കണ്ടാൽ തോന്നുക സ്വാഭാവികം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+