നസ്രിയയ്ക്കും നിവിന്‍ പോളിയ്ക്കും അവാര്‍ഡ് കൊടുത്തതില്‍ സോഷ്യല്‍ മീഡിയയ്‌ക്കെന്തിനാ കലിപ്പ്!!!

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതു മുതല്‍ ട്രോളേഴ്‌സിന് ഇരിയ്ക്കാന്‍ പോലും സമയമില്ലാത്ത അവസ്ഥയാണ്. കാരണം, പ്രതീക്ഷിച്ചതുപോലെ മമ്മൂട്ടിയ്‌ക്കോ, ജയസൂര്യയ്‌ക്കോ, മഞ്ജു വാര്യര്‍ക്കോ ഒന്നും പുരസ്‌കാരം ലഭിച്ചില്ലല്ലോ.

അപ്പോള്‍ പിന്നെ താരാരാധകര്‍ക്കും ട്രോളേഴ്‌സിനും വെറുതേ ഇരിയ്ക്കാന്‍ പറ്റുമോ? അവാര്‍ഡ് സിനിമ- വാണിജ്യ സിനിമ എന്നിങ്ങനെ സിനിമയുടെ കാര്യത്തില്‍ വ്യത്യാസമൊന്നും ഇല്ലെന്ന് പറയാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും അങ്ങനെ അവാര്‍ഡ് കൊടുത്താല്‍ ചിലപ്പോള്‍ പ്രതികരണങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിയ്ക്കും.

അവാര്‍ഡോ.. എനിയ്‌ക്കോ

അവാര്‍ഡോ.. എനിയ്‌ക്കോ

ങേ.. എനിയ്ക്ക് അവാര്‍ഡോ? ചിലപ്പോള്‍ അഭിനയം നിര്‍ത്തിയതിനായിരിയ്ക്കും!!! നസ്രിയ ഇങ്ങനെ ആയിരിയ്ക്കുമോ ചിന്തിയ്ക്കുന്നത്.

അവാര്‍ഡ് കളഞ്ഞ് കിട്ടി

അവാര്‍ഡ് കളഞ്ഞ് കിട്ടി

ഒരു അവാര്‍ഡ് കളഞ്ഞുകിട്ടിയിട്ടുണ്ടേ... അവസാനം എന്നെ അവാര്‍ഡ് കള്ളാ എന്ന് വിളിയ്ക്കരുത്- നിവിന്‍ പോളി ഇങ്ങനെ പറയുമോ?

ജൂറിയ്ക്കിട്ടൊരു കൊട്ട്

ജൂറിയ്ക്കിട്ടൊരു കൊട്ട്

സത്യത്തില്‍ ജൂറിയ്ക്ക് തെറ്റിപ്പോയതാണോ... മമ്മൂട്ടി അഭിനയിച്ച സിനിമയുടെ പേര് ' വര്‍ഷം' നിവിന്‍ പോളിയ്ക്ക് അവാര്‍ഡ് കൊടുത്തത് '1983' എന്നചിത്രത്തിന്. അതും ഒരു വര്‍ഷമല്ലേ...

ചന്തുവിനെ തോല്‍പിച്ചോ

ചന്തുവിനെ തോല്‍പിച്ചോ

മമ്മൂട്ടിയ്ക്കായിരിയ്ക്കും ഇത്തവണത്തെ പുരസ്‌കാരം എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നല്ലോ... അപ്പോ പിന്നെ ഇങ്ങനെയൊക്കെ ചോദിയ്ക്കാം.

ആള് മാറിയതാണോ

ആള് മാറിയതാണോ

അതേയ് നിങ്ങള്‍ക്ക് ആള് മാറിയതാന്നാ തോന്നണേ- പ്രേമത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്ന ഡയലോഗ് ആണിത്. അവാര്‍ഡ് കിട്ടിയപ്പോള്‍ നിവിനും ഇങ്ങനെയാണോ പറഞ്ഞത്.

ങേ.. ആ!!!

ങേ.. ആ!!!

നസ്രിയക്ക് പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായ ഓം ശാന്തി ഓശാനയിലെ ഈ രംഗം ഒന്ന് ഓര്‍ത്തുനോക്കൂ.

ഏത് അവാര്‍ഡാണിത്

ഏത് അവാര്‍ഡാണിത്

പൊതുവേ ജനപ്രിയ സിനിമകള്‍ക്ക് അവാര്‍ഡ് ലഭിയ്ക്കാറുള്ളത് സ്വകാര്യ അവാര്‍ഡ് പരിപാടികളില്‍ ആണല്ലോ!!!

ഒറ്റയ്ക്കായിപ്പോയേനെ

ഒറ്റയ്ക്കായിപ്പോയേനെ

നസ്രിയ്ക്ക് അവാര്‍ഡ് കിട്ടാതെ പോയിരുന്നെങ്കില്‍ നിവിന്‍ പോളി ഒറ്റയ്ക്ക് ട്രോളേഴ്‌സിനെ നേരിടേണ്ടി വന്നേനെ!!

സിനിമാക്കാരുടെ അബ്ദുറബ്ബ്

സിനിമാക്കാരുടെ അബ്ദുറബ്ബ്

സിനിമാക്കാരുടെ അബ്ദുറബ്ബ് എന്നാണ് സിനിമ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഇപ്പോള്‍ ട്രോളേഴ്‌സ് വിളിയ്ക്കുന്നത്. മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം മന്ത്രി തന്നെ വീട്ടില്‍ കൊണ്ടുവച്ചിട്ടാണ് വന്നിരിയ്ക്കുന്നതെന്നും പരിഹാസം.

മമ്മൂക്കായ്ക്ക്

മമ്മൂക്കായ്ക്ക്

അവാര്‍ഡ് കിട്ടും കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന മമ്മൂട്ടി ഫാന്‍സിനെ പ്രകോപിപ്പിയ്ക്കാന്‍ ഇത് ധാരാളം

ജയസൂര്യയും പ്രതീക്ഷിച്ചിരുന്നു

ജയസൂര്യയും പ്രതീക്ഷിച്ചിരുന്നു

ഇയ്യോബിന്റെ പുസ്‌കതം, അപ്പോത്തിക്കിരി തുടങ്ങിയ സിനിമകളുടെ പ്രകടനം പുരസ്‌കാരം നേടിക്കൊടുക്കുമെന്ന് ജയസൂര്യ ഫാന്‍സും പ്രതീക്ഷിച്ചിരുന്നു.

പണ്ഡിറ്റിനും വേണം

പണ്ഡിറ്റിനും വേണം

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അടുത്ത വര്‍ഷം തനിയ്ക്കും അവാര്‍ഡ് കിട്ടണം എന്ന് സന്തോഷ് പണ്ഡിറ്റും ആവശ്യപ്പെട്ടേക്കും!!!

അത് വിറ്റായിരുന്നു കെട്ടോ

അത് വിറ്റായിരുന്നു കെട്ടോ

ചുമ്മാ നിവിന്‍ പോളിയെ കളിയാക്കാന്‍ വേണ്ടി മാത്രം ഇറക്കിയ ഒരു ട്രോള്‍.

വല്യ ബുദ്ധിമുട്ടാ

വല്യ ബുദ്ധിമുട്ടാ

ട്രിവാണ്ട്രം ലോഡ്ജിലെ ഈ സീന്‍ ഇങ്ങനെ ആലോചിച്ചാല്‍ പിന്നെ ചിരിയ്ക്കാന്‍ വേറെ എവിടേയും പോകണ്ട.

സംഭവിച്ചതിങ്ങനെയോ

സംഭവിച്ചതിങ്ങനെയോ

പൃഥ്വിരാജിന്റെ 'മെമ്മറീസ്' എന്ന ചിത്രം കണ്ടിട്ടില്ലേ... അവസാനം വില്ലന്‍ വരുമ്പോള്‍ എല്ലാവരും ഞെട്ടും. അതുപോലെയാണ് ഈ പുരസ്‌കാര നിര്‍ണയം എന്നാണ് പറഞ്ഞുവരുന്നത്.

 ജിപിയില്ലാതെ എന്ത് പൊങ്കാല

ജിപിയില്ലാതെ എന്ത് പൊങ്കാല

നിവിന്‍ പോളിയ്ക്ക് പൊങ്കാലയിടുമ്പോള്‍ ജിപിയെ മാത്രം ഒഴിച്ച് നിര്‍ത്താന്‍ പറ്റുമോ?

എന്താ ഇവിടത്തെ പ്രശ്‌നം

എന്താ ഇവിടത്തെ പ്രശ്‌നം

നിവന്‍ പോളിയ്ക്ക് അവാര്‍ഡ് കിട്ടിയതാണോ ഇവിടത്തെ പ്രശ്‌നം? അല്ലത്രെ, മമ്മൂട്ടിയ്ക്കും ജയസൂര്യയ്ക്കും അവാര്‍ഡ് കിട്ടാത്തതാണത്രെ പ്രശ്‌നം!!!

ജൂറിയാ... ജൂറി!!!

ജൂറിയാ... ജൂറി!!!

അവാര്‍ഡ് കിട്ടുമെന്നാശിച്ച് കിട്ടാതെ പോയവരോട് ഇങ്ങനെയൊക്കെ പറഞ്ഞ് ചിരിയ്ക്കാം അല്ലേ!!!

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതിന് ഇങ്ങനെയൊക്കെ പരിഹസിയ്‌ക്കേണ്ട കാര്യമുണ്ടോ?

രണ്ട് പേര്‍ക്കും കൂടി

രണ്ട് പേര്‍ക്കും കൂടി

നിവിന്‍ പോളിയ്ക്ക് മാത്രമോ, നസ്രിയയ്ക്ക് മാത്രമോ പുരസ്‌കാരം ലഭിച്ചിരുന്നെങ്കില്‍ എന്തായേനെ സ്ഥിതി!!!

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+