കൃസ്ത്യാനിയുടെ ബ്ലഡ് ക്യാൻസർ മാറ്റിയ പശുമൂത്രം.. ഉദിത് ചൈതന്യയെ വലിച്ചുകീറി ഒട്ടിച്ച് സോഷ്യൽ മീഡിയ!!

  • By: Kishor
Subscribe to Oneindia Malayalam

ഭാഗവത ഗ്രാമാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയ്ക്ക് സോഷ്യൽ മീഡിയയിൽ മാരകമായ ട്രോളുകൾ. ഭാഗവത സപ്താഹവും മറ്റുമായി ആളുകൾക്കിടയിൽ സ്വീകാര്യനാണ് സ്വാമി ഉദിത് ചൈതന്യയെങ്കിലും യൂട്യൂബിൽ പരക്കുന്ന ഒരു വീഡിയോയിൽ പക്കാ ഭോഷ്കാണ് സ്വാമി ഉദിത് ചൈതന്യ പറയുന്നതെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്. സംഗതി ശരിയാണോ അല്ലയോ എന്ന് വീഡിയോ കേട്ടാലറിയാം. വീഡിയോയും കേൾക്കാം, ചില പ്രതികരണങ്ങളും വായിക്കാം, തുടരൂ..

കുമ്മനത്തിന്റെ പ്രതികാരം.. മോദി - പിണറായി 'പോടാ മാങ്ങാണ്ടീ' മെട്രോ ചിത്രത്തിന് ട്രോളോട് ട്രോൾ...!!

സഞ്ജീവനിയുടെ അഡ്മിനോ

സഞ്ജീവനിയുടെ അഡ്മിനോ

കിട്ടി കിട്ടി സഞ്ജീവനിയുടെ അഡ്മിനെ കിട്ടി... ന്നാല്ലും ന്റെ പൊന്നെ എവിടെ ആയിരുന്നൂ ഇതുവരെ - എന്ന് ചോദിച്ചാണ് റൈറ്റ് തിങ്കേഴ്സ് ഗ്രൂപ്പിൽ ഉദിത് ചൈതന്യയുടെ ഈ വീഡിയോ ചർച്ചയാകുന്നത്. സംഘപരിവാർ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു ഗ്രൂപ്പാണ് സഞ്ജീവനി. എന്തൊക്കെ കാര്യങ്ങളാണ് ഉദിത് ചൈതന്യ പറയുന്നത് എന്ന് കൂടി കേട്ടാൽ നിങ്ങൾ അന്തംവിട്ടുപോകും. അത് വേറെ കാര്യം.

ചാണകത്തിലെ പ്ലൂട്ടോണിയം!

ചാണകത്തിലെ പ്ലൂട്ടോണിയം!

പശുവിൻറെ ചാണകം. ഈ ചാണകത്തെ ഒരു വിലയും ഇല്ലാത്ത സാധനമായിട്ടാണ് സർക്കാര് കാണുന്നത്. എന്നാൽ ഇന്ന് നമുക്ക് ആറ്റോമിക് സ്റ്റേഷനുകളിലേക്ക് വേണ്ട പ്ലൂട്ടോണിയം, ഇത് ചാണകത്തിലുണ്ട് എന്നാണ് പറയുന്നത് - സ്വാമി ഉദിത് ചൈതന്യ പറയുന്നു. ആര് പറയുന്നു എന്നൊന്നും ചോദിക്കരുത്. പശുവിൻ ചാണകത്തിൽ സ്വർണമുണ്ടെന്ന പണ്ടത്തെ തള്ളിന് ശേഷമാണ് ഈ തള്ള്.

സമ്പദ് വ്യവസ്ഥ മാറിപ്പോകില്ലേ

സമ്പദ് വ്യവസ്ഥ മാറിപ്പോകില്ലേ

ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം വേർതിരിച്ചാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തന്നെ മാറിപ്പോകില്ലേ. വലിയൊരു സമ്പദ് ശ്രോതസാണ് പോലും ഇത്. ഇന്ന് വിദേശ രാജ്യങ്ങളിൽ നിന്നും കൊണ്ടുവരുന്ന പ്ലൂട്ടോണിയം ഇതാ നമ്മുടെ ചാണകത്തിൽ ഇഷ്ടം പോലെയുണ്ട്. - സ്വാമിയെ നമിക്കാതെ ബാക്കി ഭാഗം കേൾക്കാൻ പറ്റില്ല. എന്നാലോ കേൾക്കാതിരിക്കാനും പറ്റില്ല. അതെന്താണെന്ന് നോക്കൂ..

ഷുഗർ, ആത്സ്മ, ബ്ലഡ് ക്യാൻസർ

ഷുഗർ, ആത്സ്മ, ബ്ലഡ് ക്യാൻസർ

ഗോമൂത്രത്തിന്റെ വിശേഷങ്ങളാണ് അടുത്ത്. ഗോമൂത്രത്തിൽ തുളസിയും മരുന്നുകളുമൊക്കെ ചേർത്താണ് സേവിക്കുന്നത്. ഉദിത് ചൈതന്യയുടെ ആത്സ്മ മാറിയത് ഗോമൂത്രം കുടിച്ചിട്ടാണത്രെ. ഷുഗർ മാറും. ഒരു അലോപ്പതി മരുന്നും കഴിച്ചിട്ടില്ല. കൂട്ടുകാരനായ ജയിംസിന്റെ ബ്ലഡ് കാൻസർ മാറിയത് വരെ ഗോമൂത്രം കുടിച്ചിട്ടാണ്. ഇതിനൊക്കെ സർക്കാർ മുൻകൈയെടുക്കണം.

സ്വർണം കഴിഞ്ഞു ഇനി പ്ലൂട്ടോണിയം

സ്വർണം കഴിഞ്ഞു ഇനി പ്ലൂട്ടോണിയം

സ്വർണം വേർതിരിച്ചു ഇപ്പൊ ഇന്ത്യ അതിസമ്പന്ന രാഷ്രമായിരിക്കയല്ലേ.. എന്റെ പൊന്നോ. ഇനി പ്ലൂട്ടോണിയം കൂടി പശുവിൽ നിന്നും ലഭിച്ചാൽ ഈ സമ്പത്തൊക്കെ എവിടെയാ കൊണ്ട് വെക്കാ. അതോണ്ട്, എന്തോ പറഞ്ഞല്ലോ പ്രോട്ടോളിയമോ മറ്റോ തൽക്കാലം ശാഖയിൽ തന്നെ വികസിപ്പിച്ചെടുത്ത് അത് വിറ്റ് കിട്ടുന്ന കായി കൊണ്ട് സംഘികൾക്ക് അല്പം ബുദ്ധി ഉണ്ടാകാനുള്ള ചികിത്സ വല്ലതും ഉണ്ടെങ്കിൽ അത് നടത്ത്.

റേഡിയോ ആക്ടിവിറ്റിയും റേഡിയോ വേവും

റേഡിയോ ആക്ടിവിറ്റിയും റേഡിയോ വേവും

എന്റെ പൊന്നു അളിയോ (സ്വാമി )... ഏഷ്യാനെറ്റില് തങ്ങളുടെ പ്രോഗ്രാംസ് പണ്ട് കണ്ടിരുന്നപ്പോ ഉണ്ടായ ബഹുമാനം ഇന്ന് പോയി. റേഡിയോ ആക്ടിവിറ്റിയും -റേഡിയോ വേവ് സും തമ്മിലെ വ്യത്യാസം എന്താന്നറിയോ താങ്കൾക്ക്? അതറിയാത്തവന്മാരാ ഗവേഷണം ഒലത്താൻ നടക്കണെ !! വീണ്ടും ശാസ്ത്രീയ മണ്ടത്തരം അങ്ങനെയെങ്കിൽ 10 നാടൻ പശു ഉണ്ടെങ്കിൽ മൊബൈൽ ജാമർ ആയി ഉപയോഗിച്ചുകൂടെ?

മലയാളികൾക്ക് ഇടയിലും ഉണ്ടല്ലോ

മലയാളികൾക്ക് ഇടയിലും ഉണ്ടല്ലോ

അഹിംസ പശുവിന്റെ കാര്യത്തിൽ മാത്രം പോരാ.... യൂത്ത് കോൺഗ്രസുകാരെ ഉപദേശിക്കുന്നതിനു മുമ്പ് നിരപരാധികളായ മനുഷ്യരെ കൊല്ലുന്ന നരാധമൻമാരായ ചാണക സംഘികളെ ഉപദേശിക്ക്. ഞാൻ വിചാരിച്ച് ഉത്തരേന്ത്യൻ ആളുകൾക്ക് വിവരമില്ല എന്ന്‌ എന്നാൽ ഇന്ന് വിവരമുണ്ട് എന്ന്‌ പറഞ്ഞു നടക്കുന്ന നമ്മൾ മലയാളികളുടെ ഇടയിൽ ഇത്തരം വിവര ദോഷികൾ ഉണ്ട്‌ എന്ന് ഇന്ന് മനസിലായി.

 വേണ്ടവര് കഴിക്കട്ടേ

വേണ്ടവര് കഴിക്കട്ടേ

സ്വാമി പാൽ കുടിച്ചാൽ കഫകെട്ടും വരും അതെന്താ പറയാതെ . ക്രിമിൽ പാലിന്റെ ചേരുവ ഉണ്ട് അല്ലെ. അല്ല സ്വാമി കുറച്ചുമുമ്പു പറഞ്ഞു മിൽമ പാലിൽ കലപുണ്ടെന്നു . ദേ ... ഇപ്പൊ പറയുന്നു സിമിലാ പാൽ എന്നു .സ്വാമി ഇപ്പൊ ഇപ്പൊ വാങ്ങിക്കാൻ കിട്ടുന്ന ഏതു ക്രീം തേച്ചാലും വേലുക്കില്ല . എല്ലാം തട്ടിപ്പ .അതുകൊണ്ട് കഴിക്കുന്നവർ കഴിക്കട്ടെ ആദരിക്കുന്നവർ ആദരിക്കട്ടെ

ആകെ ടെൻഷനായല്ലോ

ആകെ ടെൻഷനായല്ലോ

സ്വാമിയുടെ പ്രസംഗം കേട്ടപ്പോൾ ആകെ ടെൻഷനായി ഇനി ഇപ്പോൾ എന്ത് ചെയ്യും, ഞാൻ ചെറുപ്പം മുതൽ എളനിർ കുടിച്ചും കരിക്ക് തിന്നും തേങ്ങ, എടുത്ത് കറിയിലരച്ചും ഓലയെടുത്ത് മുടഞും തീ,കത്തിച്ചും അങ്ങിനെ പല കാര്യങ്ങളിലും ഞങ്ങളെ സഹായിച്ചിട്ടുളള തെങ്ങിനെ ഒരുസുപ്രഭാതത്തിൽ അയൽ വീട്ടുകാർക്ക് ഭീഷണിയാണ് എന്ന് പറയുമ്പോൾ എങ്ങിനെ വെട്ടും അതും ഒരു ജീവനുള്ള ഒരു മരമല്ലെ വരമെല്ലെ ഇനി ഇപ്പോൾ ഒരു കാര്യം ചെയ്യാം അയൽവാസികളോട് വീട് പൊളിച്ച് പോകാൻ പറയാം അല്ലെ സ്വാമി?

വീഡിയോ കാണാം

സ്വാമി ഉദിത് ചൈതന്യ ചാണക, ഗോമൂത്ര മാഹാത്മ്യം വിവരിക്കുന്ന വീഡിയോ കാണാം..

English summary
Social media reactions to Swami Udit Chaitanya speech video.
Please Wait while comments are loading...