പണിമുടക്കിന് വാഹനമിറക്കരുതെന്ന് സിഐടിയു ഭീഷണി.. ഇത് ഫാസിസമല്ലേ പിണറായീ?

ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യവും പരമാധികാരവും മതനിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടമായി സെപ്തംബര്‍ രണ്ടിലെ പണിമുടക്ക് മാറണമെന്നാണ് അടുത്തിടെ സമാപിച്ച സി ഐ ടി യു സമ്മേളനം ആഹ്വാനം ചെയ്തത്. സംശയമുള്ളവര്‍ ഒന്ന് കൂടി വായിക്കണം... ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ എന്ന് തന്നെയാണ് പറഞ്ഞിരിക്കുന്നത്. അക്ഷരമൊന്നും മാറിയിട്ടില്ല.

ഇതുമായി ബന്ധപ്പെടുത്തിയാണ് ഒരു പത്രകട്ടിങ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പണിമുടക്ക് ദിവസം വാഹനങ്ങള്‍ ഓടിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന് ട്രേഡ് യൂണിയന്‍ നേതാക്കള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതാണ് സംഭവം. തൊഴിലാളികള്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറക്കില്ല. മറ്റുള്ളവരും സാഹചര്യം ഉള്‍ക്കൊണ്ട് സഹകരിക്കണമെന്നും നേതാക്കള്‍ പറയുന്നു.

pinarayi-vijayan

സ്വന്തം വാഹനം നിരത്തില്‍ ഇറക്കുന്നവര്‍ പ്രശ്‌നം സ്വയം സൃഷ്ടിക്കാതെ നോക്കണം എന്നാണ് സി ഐ ടി യു നേതാവ് കെ എന്‍ ഗോപിനാഥ് പറഞ്ഞത്. എന്താണ് ഈ വാക്കുകളുടെ അര്‍ഥമെന്നാണ് സി ഐ ടി യു നേതാക്കളോട് സോഷ്യല്‍ മീഡിയയില്‍ അടക്കമുള്ള ആളുകള്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കാന്‍ നടത്തുന്ന സമരത്തിന്റെ അന്ന് വീട്ടില്‍ ഇരുന്നാല്‍ മതിയെന്ന് പരോക്ഷമായ ഭീഷണി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊക്കെ കാണുന്നുണ്ടോ എന്ന് ചോദിക്കുന്ന ആളുകളുമുണ്ട്. അതോ സ്വന്തം സംഘടനയുടെ ആളായത് കൊണ്ട് കണ്ടിട്ടും മിണ്ടാതെ ഇരിക്കുന്നതോ. പണിമുടക്ക് വിജയിപ്പിക്കണം എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട മുഖ്യമന്ത്രിയില്‍ നിന്നും ഇതിലപ്പുറം എന്ത് പ്രതീക്ഷിക്കാനാണ് എന്ന് ചോദിക്കുന്നവരില്‍ സി പി എം അനുഭാവികളും ഉണ്ട് എന്നതാണ് രസകരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+