ഏഷ്യാ കപ്പ് ക്രിക്കറ്റ്: ഇന്ത്യയോട് വീണ്ടാമതും തോറ്റമ്പിയ പാകിസ്താന് സോഷ്യൽ മീഡിയയിൽ ട്രോള്‍പ്പൂരം!!
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇന്ത്യയ്ക്ക് മുന്നിൽ നാണംകെട്ട പാകിസ്താന് സോഷ്യൽ മീഡിയയിൽ ട്രോൾ. ആദ്യമത്സരത്തിലെക്കാളും എളുപ്പത്തിലാണ് ഇന്ത്യ പാകിസ്താനെ തോൽപിച്ചത്. ഇതോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിലും എത്തി. സൂപ്പർ താരം വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ പാകിസ്താനെ തോൽപിക്കുന്നത്. അപ്പോൾ കോലി കൂടി ഉണ്ടെങ്കിലോ എന്നാണ് സോഷ്യൽ മീഡിയയിലെ ചോദ്യം.
വിരാട് കോലിയുടെ അഭാവം അറിയിക്കാതെയാണ് ക്യാപ്റ്റൻ രോഹിത് ശർമ ഇന്ത്യയെ നയിക്കുന്നത്. സെഞ്ചുറിയോടെ ശിഖർ ധവാനും രോഹിത് ശർമയും നിറഞ്ഞാടിയപ്പോൾ പാകിസ്താൻ ശരിക്കും വിയർത്തു. ഇന്ത്യയുടെ വിക്കറ്റുകൾ എറിഞ്ഞിടും എന്ന് വീമ്പിളക്കിയ ഹസൻ അലിക്ക് രണ്ട് കളിയിലും വിക്കറ്റൊന്നും കിട്ടിയില്ല. ഇത് അമ്പാട്ടി റായുഡുവിനുള്ള ടീം ഇന്ത്യയുടെ പിറന്നാൾ സമ്മാനമാണെന്നാണ് ട്രോളന്മാർ പറയുന്നത്. കാണാം ഇന്ത്യ - പാക് സ്പെഷൽ ട്രോളുകൾ.

പാവം സാനിയ
പാകിസ്താന്റെ ഓരോ വിക്കറ്റ് പോകുമ്പോഴും കളി കണ്ടുകൊണ്ടിരുന്ന സാനിയ മിർസയുടെ സ്ഥിതി. സന്തോഷിക്കാനും വയ്യ സന്തോഷിക്കാതിരിക്കാനും വയ്യ.

എങ്ങനെ സാധിക്കുന്നു
അംപയർ റിവ്യൂ സിസ്റ്റം വീണ്ടും എം എസ് ധോണിക്ക് മുന്നിൽ മുട്ടുകുത്തി. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് സോഷ്യല്‍ മീഡിയ ധോണിയോട് ചോദിക്കുന്നത്

നിർത്തിക്കൂടെ
ഇങ്ങനെ തോൽപിച്ച് അപമാനിച്ച് മതിയായെങ്കിൽ നിര്‍ത്തിക്കൂടെ ഇന്ത്യക്കാരെ നിങ്ങൾക്ക്... പാകിസ്താൻറെ രോദനം.

ഇതാണ് രോഹിത്
കളിച്ച മത്സരങ്ങളെക്കാൾ കൂടുതൽ സിക്സറുകളുള്ള ഏക കളിക്കാരൻ. ആരാ.. ഇന്ത്യയുടെ ഹിറ്റ് മാൻ. രോഹിത് ശർമ. വേറെ ആര്.

കുറച്ച് കൂടുന്നുണ്ട്
നിന്റെ യോർക്കറുകൾ കുറച്ച് കൂടുന്നുണ്ട് കേട്ടോ. കളിക്ക് ശേഷം കോച്ച് ജസ്പ്രീത് ഭുമ്രയോട്. അമ്മാതിരി യോര്‍ക്കറുകളല്ലേ മൂപ്പര് എറിയുന്നത്.

ഷോയിബ് പുയ്യാപ്ലേ
കഴിഞ്ഞ കളിയിൽ കാണികൾ മാലിക്കിനെ ഷോയിബ് പുയ്യാപ്ലേ എന്ന് വിളിച്ച് കളിയാക്കിയിരുന്നു. ഇന്നലെ അതാ ഷോയിബ് ഒരു ഫിഫ്റ്റി അടിച്ചിട്ടുണ്ട്.

മികച്ച ഓപ്പണർ
ഇന്ന് ലോകത്തെ ഏറ്റവും മികച്ച ഓപ്പണിങ് ബാറ്റ്സ്മാൻ. സംശയമുണ്ടോ.

പാവം അംപയർ
എം എസ് ധോണി റിവ്യൂ കൊടുക്കുന്നത് കണ്ട അംപയർ. തീരുമാനം മാറ്റേണ്ടിവരും എന്ന് ഉറപ്പല്ലേ.

രോഹിത് - ധവാൻ
സച്ചിൻ - ഗാംഗുലി, ഗൗതം ഗംഭീർ - സേവാഗ് എന്നിവരെയൊക്കെ മറികടന്നാണ് പാകിസ്താനെതിരായ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് രോഹിതും ധവാനും അടിച്ചെടുത്തത്.

ഇത് റായുഡുവിന്
സോറി പാകിസ്താൻ, ദിസ് ഈസ് ഫോർ അമ്പാട്ടി റായുഡു. പാകിസ്താനെ തോൽപിച്ച് റായുഡുവിന് ബർത്ത് ഡേ ഗിഫ്റ്റ് കൊടുക്കുന്ന രോഹിതും ധവാനും

അടുത്തത്
പാകിസ്താനെതിരെ സെഞ്ചുറിയില്ല എന്ന വിമർശനവും കാറ്റിൽ പറത്തിയ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ

ഉറപ്പാണല്ലോ
ധോണി റിവ്യൂ കൊടുക്കുന്നത് കാണുന്ന നെക്സ്റ്റ് ബാറ്റ്സ്മാൻ.

മിസ് ചെയ്യുമോ
ഏഷ്യാ കപ്പിൽ വിരാട് കോലി കളിക്കാനില്ലാത്തത് കൊണ്ട് മിസ് ചെയ്യുന്നവരുണ്ടാകുമോ

ലേശം ഉളുപ്പ്
കോലിയുടെ അഭാവം അറിയിക്കാതെയല്ലേ രോഹിത് ശർമ ടീമിനെ നയിക്കുന്നത്

ഞങ്ങളും കൂടി
ഞങ്ങൾക്കും കളിക്കാൻ അറിയാം കേട്ടോ.. അല്ല പറഞ്ഞു എന്നേയുള്ളൂ

ഇനി പോകാലോ
അവസാന 3 കളി. രണ്ട് ഫിഫ്റ്റി ഒരു സെഞ്ചുറി. ഇനി പോയി ടോസ് ഇടാലോ അല്ലേ.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications