അരം പ്ലസ് അരം കിന്നരം... സൂപ്പർസ്റ്റാർ സന്തോഷ് പണ്ഡിറ്റും ഗ്ലാമറസ് മിനി റിച്ചാർഡും.. ഇത് പൊളിക്കും!!

  • By: Kishor
Subscribe to Oneindia Malayalam

മലയാള സിനിമയിലെ ഒരു പ്രസ്ഥാനവും പ്രതിഭാസവുമാണ് സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ സൂപ്പർസ്റ്റാർ. വെറും അഞ്ച് ലക്ഷം രൂപ മുടക്കി സന്തോഷ് പണ്ഡിറ്റ് ഇവിടെയുണ്ടാക്കിയിട്ടുള്ള ഓളമൊന്നും മറ്റൊരാളും ഒറ്റക്ക് ഉണ്ടാക്കിയിട്ടില്ല എന്നാണ് പണ്ഡിറ്റ് ഫാൻസ് പറയുക. പണ്ഡിറ്റിനെ പോലെ തന്നെ നെഗറ്റീവ് പബ്ലിസിറ്റിയിൽ വിശ്വസിക്കുന്ന മറ്റൊരു താരമാണ് മിനി റിച്ചാർഡ്.

ചന്ദനമഴയിലെ അമൃത വർഷയെ കണ്ട് പഠിക്കണമെന്ന് സോഷ്യൽ മീഡിയ.. സീരിയൽ നടികളേ ഇതെന്ത് പീഡനം ആണ്, വീഡിയോ!!!

മിനി റിച്ചാർഡ്സിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. ഹോട്ട് ചിത്രങ്ങൾ വാട്സ് ആപ്പിലും!!

മിനി അഥവാ ലേഡി സന്തോഷ് പണ്ഡിറ്റ്

മിനി അഥവാ ലേഡി സന്തോഷ് പണ്ഡിറ്റ്

ലേഡി സന്തോഷ് പണ്ഡിറ്റ് എന്നാണ് സോഷ്യൽ മീഡിയ മിനി റിച്ചാർഡിനെ വിളിക്കുന്നത്. മറ്റൊന്നുമല്ല, തന്നെ വിമർശിക്കുന്നവരെ പോലും വളർച്ചയ്ക്ക് ഉപയോഗിക്കുന്ന പണ്ഡിറ്റ് സ്കൂൾ തന്നെയാണ് മിനി റിച്ചാർഡിന്റെയും തട്ടകം എന്നത് കൊണ്ടുകൂടിയാണ് ഇത്. ഇനി ഇവര്‍ രണ്ടുപേരും ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചാലോ. സംഭവം പൊളിച്ചടുക്കും എന്ന് എടുത്ത് പറയേണ്ട കാര്യമുണ്ടോ.

പണ്ഡിറ്റിന് നായികയായി മിനി

പണ്ഡിറ്റിന് നായികയായി മിനി

തന്റെ ഓരോ സിനിമയിലും പരമാവധി പുതുമുഖങ്ങൾക്ക് അവസരം കൊടുക്കുന്നയാളാണ് സന്തോഷ് പണ്ഡിറ്റ്. ഇത്തവണ പണ്ഡിറ്റ് പരിചയപ്പെടുത്തുന്ന നായിക മറുനാടൻ മലയാളിയായ മിനി റിച്ചാർഡ് ആണ്. മിനിയെ അങ്ങനെ പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. പറങ്കിമലയിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് മിനി റിച്ചാര്‍ഡ്. ഇവരുടെ യൂട്യൂബ് വിഡീയോകളും സോഷ്യൽ മീഡിയയിൽ തരംഗമായതാണ്.

ഒരേ വഞ്ചിയിലെ യാത്രക്കാർ

ഒരേ വഞ്ചിയിലെ യാത്രക്കാർ

സന്തോഷ് പണ്ഡിറ്റും മിനി റിച്ചാര്‍ഡും ഒരു വഞ്ചിയിലെ യാത്രക്കാരാണെന്നാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. വിമര്‍ശനങ്ങളെ പ്രശംസകളാക്കി എടുത്ത് മുന്നേറുകയാണ് ഇവരുടെ ശൈലി. നവമാധ്യമങ്ങളാണ് ഇരുവരെയും പ്രശസ്തരാക്കിയത്. വിമര്‍ശനങ്ങള്‍ക്കോ കളിയാക്കലുകള്‍ക്കോ ഇവരെ ഒന്നും ചെയ്യാന്‍ കഴിയില്ല. ഇരുവരും തമ്മിൽ വേറെയും ഉണ്ട് സാമ്യങ്ങള്‍.

പണ്ഡിറ്റും മിനിയും ഒരുപോലെ

പണ്ഡിറ്റും മിനിയും ഒരുപോലെ

സിനിമയിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വരുമാനം അട്ടപ്പാടിയിലും മറ്റുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്ന ആളാണ് സന്തോഷ് പണ്ഡിറ്റ്. ആല്‍ബത്തിലൂടെ ലഭിയ്ക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കും‌മെന്നാണ് മിനി റിച്ചാർഡ്ഡും പറയുന്നത്. വമ്പൻ പ്രതിഫലം വാങ്ങുന്ന എത്ര സൂപ്പർ താരങ്ങൾ കാണിക്കും ഈ മനസ്.

 വിവാദ പ്രസ്താവനകൾ

വിവാദ പ്രസ്താവനകൾ

ഒരുകാലത്ത് സന്തോഷ് പണ്ഡിറ്റിൻറെ പല പ്രസ്താവനകളും വൻ വിവാദമായി മാറിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത സൂപ്പർസ്റ്റാർ എന്നൊക്കെയാണ് സന്തോഷ് പണ്ഡിറ്റിനെ ആദ്യകാലത്ത് കളിയാക്കായിരുന്നത്. മിനി റിച്ചാർഡും മോശമല്ല, വായുവും വെള്ളവും പോലെയാണ് സെക്‌സും, അത് ആസ്വദിക്കാത്തവര്‍ മണ്ടന്മാര്‍ - ഇത് പോലുള്ള ചില പ്രസ്താവനകൾ അടിച്ചും ശ്രദ്ധേയായിട്ടുണ്ട് മിനി റിച്ചാര്‍ഡ്.

വൈറലായ ആ വീഡിയോ

വൈറലായ ആ വീഡിയോ

സൂപ്പർ ഹിറ്റ് റൊമാന്റിക് സോംഗ് 2017 - മിനി റിച്ചാർഡിന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയുടെ പേരാണ്. ഇറങ്ങും മുമ്പേ സൂപ്പർ ഹിറ്റ് എന്ന് സ്വയം വിളിക്കാൻ ഇവരെന്താ സന്തോഷ് പണ്ഡിറ്റോ എന്നാരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. ലേഡി സന്തോഷ് പണ്ഡിറ്റ് എന്നൊരു പേര് തന്നെ സോഷ്യൽ മീഡിയയിൽ ഇവർക്കുണ്ട് എന്നത് തന്നെ കാരണം. എന്തായാലും മിനിയുടെ കരളലിയിക്കുന്ന വീഡിയോ വൻ സംഭവമായി.

ഒരുമിച്ച് ഒരു സിനിമ

ഒരുമിച്ച് ഒരു സിനിമ


സന്തോഷ് പണ്ഡിറ്റിന്റെ നായികയായി മിനി റിച്ചാര്‍ഡ് എത്തുകയാണ് ഇപ്പോൾ. കൃഷ്ണനും രാധയും എന്ന ചിത്രം സംവിധാനം ചെയ്ത് നിര്‍മിച്ച് അഭിനയിച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സന്തോഷ് പണ്ഡിറ്റിന്റെ സിനിമകള്‍ വൻ സംഭവമായി. നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ വളര്‍ന്ന സന്തോഷ് പണ്ഡിറ്റ് അതേ തരത്തിലുള്ള ഒരു നായികയായിട്ടാണ് മിനി റിച്ചാർഡ് എത്തുന്നത്.

ഒരു വ്യത്യാസമുണ്ട്

ഒരു വ്യത്യാസമുണ്ട്

സാധാരണ സന്തോഷ് പണ്ഡിറ്റ് സിനിമകൾ പണ്ഡിറ്റ് തന്നെയാണ് നിർമിക്കാറ്. എന്നാൽ പണ്ഡിറ്റ് അല്ല. പകരം മിനിയായിരിയ്ക്കും ഈ സിനിമ നിർമിക്കുന്നത് എന്നാണ് അറിയുന്നത്. ആദ്യമായിട്ടാണ് സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചിത്രം മറ്റൊരാൾ നിർമിക്കുന്നത്. വ്യത്യസ്തമായ ഒരു പ്രണയ കഥയായിരിയ്ക്കുമത്രെ ഈ സിനിമ പറയുന്നത്.

 മഴയില്‍ എന്ന ആല്‍ബം

മഴയില്‍ എന്ന ആല്‍ബം

മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ് മിനി സോഷ്യൽ മീഡിയയിൽ ഏറ്റവും ഒടുവിൽ വൈറലായത്. അമേരിക്കന്‍ മലയാളിയായ മിനി റിച്ചാര്‍ഡ് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. പറങ്കിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ സജീവമാകണമെന്നും പൃഥ്വിരാജിനൊപ്പം ഐറ്റം ഡാൻസ് ചെയ്യണമെന്നൊക്കെയാണ് മിനിയുടെ ആഗ്രഹം.

ഈ ആൽബം വിമര്‍ശിക്കപ്പെട്ടു

ഈ ആൽബം വിമര്‍ശിക്കപ്പെട്ടു

അന്ന് മഴയിൽ എന്ന് പേരിട്ട ആൽബത്തിലെ പ്രകടനത്തിന്റെ പേരിലാണ് മിനി ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്. ആൽബം മുഴുവനായി കണ്ടാൽ വിമർശകരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്കും മാരകമായ പ്രകടനമാണ് മിനി റിച്ചാർഡ് ആൽബത്തിൽ പുറത്തെടുത്തിരിക്കുന്നത്. ഇവർ തന്നെയാണ് പോലും ഈ ആൽബമൊക്കെ നിർമിക്കുന്നത്.

പ്രതികരണങ്ങൾ ഇങ്ങനെ

പ്രതികരണങ്ങൾ ഇങ്ങനെ

മിനി റിച്ചാർഡിന്റെ യൂട്യൂബ് വീഡിയോയ്ക്ക് കിട്ടിയ ചില പ്രതികരണങ്ങൾ കണ്ടാൽ സംഭവം ഏതാണ്ട് വ്യക്തമാകും. ഏഴേമുക്കാൽ ലക്ഷം പേരാണ് പക്ഷേ ഈ വീഡിയോ കണ്ടിരിക്കുന്നത്. ട്രോള് കണ്ടിട്ടാണ് തങ്ങൾ ഈ വീഡിയോയിൽ എത്തിപ്പെട്ടതെന്ന് കമന്റിടുന്നവരും പറയുന്നു. എന്തായാലും ചില സാംപിൾ കമന്റുകൾ കാണാം.

വാട്സ് ആപ്പിൽ വൈറലായി

വാട്സ് ആപ്പിൽ വൈറലായി

മഴയില്‍ എന്ന ആല്‍ബം മണിക്കൂറുകള്‍ക്കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ മാത്രമല്ല, മിനിയും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ വിഷയമായി മാറുകയും ചെയ്തു. സ്വന്തം യൂട്യൂബ് പേജിലൂടെ മിനി റിച്ചാര്‍ഡ് തന്നെയാണ് മഴയില്‍ എന്ന ആല്‍ബം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ മിനി റിച്ചാർഡിന്റെ ചൂടൻ ചിത്രങ്ങൾ ഇപ്പോൾ വാട്സ് ആപ്പിലും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

English summary
Social media reactions as Santhosh Pandit to team up with MIni Richard.
Please Wait while comments are loading...