'ദി കംപ്ലീറ്റ് ഊള'... മോഹൻലാലിനെ വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ബ്ലാക്ക് ഹ്യൂമറിൽ അതിരൂക്ഷ പ്രതികരണം
കൊച്ചി: എറണാകളം പ്രസ് ക്ലബ്ബില്‍ മോഹന്‍ലാല്‍ നടത്തിയ മീറ്റ് ദ പ്രസ് പരിപാടിയിലെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകുന്നു. അതിനിടെ മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യം നുണയാണെന്ന രീതിയിലും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.
നടിയോടൊപ്പം ആണെന്ന് പറഞ്ഞ മോഹന്‍ലാല്‍, ദിലീപന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നും പറഞ്ഞു. ഇരയ്ക്കും വേട്ടക്കാരനും ഒപ്പം നില്‍ക്കുന്ന ഇരട്ടത്താപ്പാണ് ഇത് എന്നാണ് ആക്ഷേപം.
അമ്മ മഴവില്ലിലെ സ്‌കിറ്റിനെ ന്യായീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ രംഗത്തെത്തിയും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ബ്ലാക്ക് ഹ്യൂമര്‍ മാത്രമായിരുന്നു അത് എന്നാണ് മോഹന്‍ലാല്‍ വിശദീകരിച്ചത്. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.....
കംപ്ലീറ്റ് ഊള
കരണകുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് കണ്ണാടി എടുത്തു കാണിച്ചാല്‍ മതി അപ്പൊ കാണാം ബ്ലാക്ക് ഹ്യൂമര്‍ . ദി കമ്പ്ലീറ്റ് ഊള- രശ്മി ആർ നായരുടെ പ്രതികരണം
ഇതാണ് ആക്ടര്‍
നടിക്കൊപ്പം നിന്ന്, ദിലീപിന് വേണ്ടി പ്രാർത്ഥിച്ച് ലാലേട്ടൻ.. ഞാനില്ലാന്ന് കത്ത് തന്നത് കൊണ്ട് ദിലീപ് എ എംഎം എ യ്ക്ക് പുറത്താണെന്നും കംപ്ലീറ്റ് ആക്ടർ - എസ് ലല്ലു
എട്ടൻ ഒടിയൻ ഡാ
അതിപ്പോ
ദൈവത്തിനൊപ്പമാണ്
പക്ഷേ
ചെകുത്താന് വേണ്ടി
ഡെയ്ലിപ്രാർത്ഥിക്കും
ന്തൊരു ഉദാത്ത
മാസ്സ്,മൻസാണ്
എട്ടൻ ഒടിയൻ ഡാ- ഫിലിപ്പ് ജേക്കബ് എഴുതുന്നു
ഉരുളേട്ടന്‍
ലാലേട്ടന്‍ അല്ല, ഉരുളേട്ടന്‍ ആണെന്ന് സുധീഷ് സുധാകരന്‍
ഇല്ലനും ഇല്ലത്തരവും
ഇല്ലനിൽ നിന്നും ഇല്ലത്തരത്തേക്കാൾ കൂടുതലൊന്നും പ്രതീക്ഷിക്കരുതല്ലോ! എന്നാലും ആ സ്കിറ്റ് ബ്ലാക്ക് ഹ്യൂമറാണെന്ന് പറയാൻ കാണിച്ച ധൈര്യത്തിന് മുന്നിൽ ധ്വജ പ്രണാമം...
ഊളയെന്ന് പറഞ്ഞാ എജ്ജായി ഊള- അബിന്‍ ഗോള്‍ഡന്‍ എഴുതുന്നു.

ബ്ലോഗേട്ടന്‍ മുത്തുകള്‍
ബ്ലോഗേട്ടൻ മുത്തുകൾ
* ദിലീപ് അമ്മയിലേക്കില്ലെന്ന് പറഞ്ഞതുകൊണ്ട് ദിലീപ് പുറത്താണ്. ദിലീപ് വരാത്തതു കൊണ്ട് അയാൾ അകത്താവുന്നില്ലല്ലോ!!!
സത്യത്തിൽ താക്കോൽ ഇപ്പോൾ എവിടെയാണ്?- എസ്ജെ സുജിത്തിന്റെ വാക്കുകള്‍.

എവിടെയെങ്കിലും ഉറച്ച് നില്‍ക്കാന്‍
ഞാൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ്..
എന്നാൽ നടനൊപ്പവുമാണ്. ദിലീപിന് വേണ്ടി പ്രാർത്ഥിക്കുന്നെന്നും ദി കംപ്ലീറ്റ് ആക്ടർ. 😁 #ബ്ലാക്ക്ഹ്യൂമർ- അനീസ് എകെ എഴുതുന്നു.
ലാലേട്ടൻ മെസ്
വളരെ പഴയ by law ആണ് A.M.M.Aയുടേത്. അതിൽ മാറ്റങ്ങൾ വരുത്തേണ്ടിയിരിക്കുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും സെക്രട്ടറിയുടെ സ്ഥാനത്തേക്കും ഒക്കെ കൂടുതൽ സ്ത്രീപ്രാതിനിധ്യം ഉണ്ടാക്കണം. ഏതാണ്ട് അങ്ങനെയൊക്കെ പറഞ്ഞിട്ടുണ്ട് ഇന്ന് മോഹൻലാൽ.
അപ്പൊ ഈ പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ത്രീ പ്രാതിനിധ്യം കൂടിയാൽ പുളിക്കുമോ?
ഓരോരോ ദുരന്തങ്ങൾ!
വേറെയും ഉണ്ടായിരുന്നു മൊഴിമുത്തുകൾ. ഞാൻ തീർച്ചയായും ആ നടിക്കൊപ്പമാണ്. പക്ഷെ ദിലീപിന് വേണ്ടിയും പ്രാർത്ഥിക്കുന്നുണ്ടത്രേ.
ലാലേട്ടൻ മെസ്.- അപര്‍ണ എസ് എഴുതുന്നു.
നല്ലത് മാത്രം വരുത്തണേ...
ലാലേട്ടനെ പോലെ തന്നെ
ഞാനും തിലീ'പേട്ടന്' വേണ്ടി പ്രാർത്ഥിക്കുന്നു.
ഈശ്വര ഭഗവാനേ അയാൾക്ക് നല്ലത് മാത്രം വരുത്തണേ!!- റിയാസ് ആമി അബ്ദുള്ളയുടെ പരിഹാസം ഇങ്ങനെ
പള്‍സര്‍ സുനിക്ക് വേണ്ടിയും
പൾസർ സുനിയ്ക്കു വേണ്ടിയും പ്രാർത്ഥിയ്ക്കുമെന്ന് ഏട്ടൻ പറഞ്ഞായിരുന്നോ? കെജി ബിജുവിന്‍റെ പരിഹാസം ഇങ്ങനെ
ബ്ലാക്ക് ഹ്യൂമറായിട്ട് കണ്ടാമതി
- ലാലേട്ടന്റെ ഈയാഴ്ച ഇറങ്ങുന്ന സിനിമേടെ പേരെന്താന്നാ പറഞ്ഞേ...
നീരാളി... ഈ ഇരയെ കിട്ടിയാല്‍ കംപ്ലീറ്റ് ഞെക്കിപ്പിഴഞ്ഞ് ആക്രമിക്കുന്ന കൂട്ടങ്ങളില്ലേ കടലില്... നീരാളി...
- പടം എങ്ങനെയായിരിക്കും...
ട്രെയിലറ് കണ്ട് സൂപ്പറാ...
- വേറെന്തോ പടമുണ്ടല്ലോ... ഒടിയനോ.... അങ്ങനെയെന്തോ..
ആ ഒടിയന്‍ മാണിക്യം... ഞങ്ങള്‍ ഫാന്‍സിന്റെ വലിയ പ്രതീക്ഷയാ.
- അപ്പോള്‍ രണ്ടാമൂഴം..
അത് മറ്റൊരു പ്രതീക്ഷ... എല്ലാം പ്രതീക്ഷകളല്ലേ അണ്ണാ...
- ഒടിയന്‍ ടീസര്‍ വയറില്‍... അല്ല വൈറല്‍ ആയെന്ന് കേട്ടല്ലോ...
പഞ്ച് ഡയലോഗ് സൂപ്പറാണ്... ഒടിയന്‍ മാണിക്യന്റെ ഒടിവേലകള്‍ കണ്ട് തുടങ്ങാമല്ലേ... ആ ഡയലോഗ് കേട്ടപ്പോള്‍ തലയിലെ രോമം വരെ എണീറ്റ് നിന്നുപോയി...
- അപ്പോള്‍ ഇനി മൊത്തോം ഇത്തരം ഒടിവേലകളായിരിക്കുമല്ലേ...
പിന്നേ..
തല്‍ക്കാലം ബ്ലാക്ക് ഹ്യൂമറായിട്ട് കണ്ടാമതി....😆- രാജഗോപാല്‍ രാമചന്ദ്രന്‍ എഴുതുന്നു.


Click it and Unblock the Notifications