മിനി റിച്ചാർഡ്സിന്റെ റൊമാന്റിക് വീഡിയോ വലിച്ചുകീറി സോഷ്യൽ മീഡിയ.. ഹോട്ട് ചിത്രങ്ങൾ വാട്സ് ആപ്പിലും!!

  • By: Kishor
Subscribe to Oneindia Malayalam

സൂപ്പർ ഹിറ്റ് റൊമാന്റിക് സോംഗ് 2017 - മിനി റിച്ചാർഡിന്റെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോയുടെ പേരാണ്. ഇറങ്ങും മുമ്പേ സൂപ്പർ ഹിറ്റ് എന്ന് സ്വയം വിളിക്കാൻ ഇവരെന്താ സന്തോഷ് പണ്ഡിറ്റോ എന്നാരെങ്കിലും സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല.

Read Also: പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് നടത്തുന്ന പരീക്ഷക്ക് പേര് നീറ്റ്‌: സോഷ്യല്‍ മീഡിയ പറയുന്നത്!!

Read Also: നീറ്റ് പരീക്ഷയെഴുതാന്‍ ഷഡ്ഡിയിടാതെ പോയി.. അടിവസ്ത്ര പരിശോധയ്ക്ക് ട്രോളോട് ട്രോള്‍, മ്യാരകം തന്നെ!!

ലേഡി സന്തോഷ് പണ്ഡിറ്റ് എന്നൊരു പേര് തന്നെ സോഷ്യൽ മീഡിയയിൽ ഇവർക്കുണ്ട് എന്നത് തന്നെ കാരണം. എന്തായാലും മിനിയുടെ കരളലിയിക്കുന്ന വീഡിയോയും വാട്സ് ആപ്പിൽ പറന്നുനടക്കുന്ന ചൂടൻ ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിലെ ടോക്കിങ് പോയിന്റ്.

നെഗറ്റീവ് പബ്ലിസിറ്റി

നെഗറ്റീവ് പബ്ലിസിറ്റി

സന്തോഷ് പണ്ഡിറ്റിനെ പോലെ തന്നെ നെഗറ്റീവ് പബ്ലിസിറ്റിയിലാണ് മിനി റിച്ചാർഡിന്റെയും കണ്ണ്. മഴയില്‍ എന്ന ആല്‍ബത്തിലൂടെയാണ് മിനി സോഷ്യൽ മീഡിയയിൽ വൈറലായത്. കൂടെ സന്തോഷ് പണ്ഡിറ്റിന്റെ ഫീമെയില്‍ വേര്‍ഷന്‍ എന്ന വിളിപ്പേരും കിട്ടി. രണ്ടും മിനി റിച്ചാർഡ്സ് ആസ്വദിക്കുന്നു.

സിനിമാ നടിയുമാണ്

സിനിമാ നടിയുമാണ്

അമേരിക്കന്‍ മലയാളിയായ മിനി റിച്ചാര്‍ഡ് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചിട്ടുണ്ട്. പറങ്കിമല എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ സജീവമാകണമെന്നും പൃഥ്വിരാജിനൊപ്പം ഐറ്റം ഡാൻസ് ചെയ്യണമെന്നൊക്കെയാണ് മിനിയുടെ ആഗ്രഹം.

ഈ ആൽബത്തെക്കുറിച്ച് പറഞ്ഞാൽ

ഈ ആൽബത്തെക്കുറിച്ച് പറഞ്ഞാൽ

അന്ന് മഴയിൽ എന്ന് പേരിട്ട ആൽബത്തിലെ പ്രകടനത്തിന്റെ പേരിലാണ് മിനി ഇപ്പോൾ ക്രൂശിക്കപ്പെടുന്നത്. ആൽബം മുഴുവനായി കണ്ടാൽ വിമർശകരെ കുറ്റം പറയാനും പറ്റില്ല. അത്രയ്ക്കും മാരകമായ പ്രകടനമാണ് മിനി റിച്ചാർഡ് ആൽബത്തിൽ പുറത്തെടുത്തിരിക്കുന്നത്. ഇവർ തന്നെയാണ് പോലും ഈ ആൽബമൊക്കെ നിർമിക്കുന്നത്.

 കമന്റുകളിലാണ് കളി

കമന്റുകളിലാണ് കളി

മിനി റിച്ചാർഡിന്റെ യൂട്യൂബ് വീഡിയോയ്ക്ക് കിട്ടിയ ചില പ്രതികരണങ്ങൾ കണ്ടാൽ സംഭവം ഏതാണ്ട് വ്യക്തമാകും. ഏഴേമുക്കാൽ ലക്ഷം പേരാണ് പക്ഷേ ഈ വീഡിയോ കണ്ടിരിക്കുന്നത്. ട്രോള് കണ്ടിട്ടാണ് തങ്ങൾ ഈ വീഡിയോയിൽ എത്തിപ്പെട്ടതെന്ന് കമന്റിടുന്നവരും പറയുന്നു. എന്തായാലും ചില സാംപിൾ കമന്റുകൾ കാണാം.

നല്ലൊരു കയ്യടി കൊടുക്കൂ

നല്ലൊരു കയ്യടി കൊടുക്കൂ

ഈ വിഡിയോയും, മേഘ്ന വിൻസെന്റിന്റെ വെടടിംഗ് പ്രോമോയും. റിപീറ്റ് മോഡ് ഇട്ട് കാണിക്കുന്നത് ഒരു ശിക്ഷയാക്കിയാൽ. ജയിൽ അടച്ചുപൂട്ടാം. ചേച്ചി നിങ്ങ കരുതും പോലെ ചില്ലറക്കാരിയല്ല. എല്ലാവരും മിനി റിച്ചാർഡ് ചേച്ചിക്കും ബിനിൽ ചേട്ടനും നല്ല​ഒരു കൈയ്യടി കൊടുക്കൂ.

പെർഫക്ട് ആയവർ മാത്രം മതിയോ

പെർഫക്ട് ആയവർ മാത്രം മതിയോ

ട്രോൾ കണ്ടിട്ടാണ് ഞാനിത് കണ്ടത്.. കളിയാക്കാൻ ഒന്നും തോന്നുന്നില്ല. കാശ് ഉണ്ടായിരുന്നെങ്കിൽ ഞാനും ഇതു പോലെ ഒക്കെ വീഡിയോ സോംഗ് എടുത്തേനേ... പെർഫെക്ട് ആയവർ മാത്രം എല്ലാറ്റിലും പോരല്ലോ .. ഇത്തിരി ക്രേസി ആയവർക്കും ജീവിക്കണ്ടേ ഇവിടെ??

കളിയാക്കുന്ന കമന്റുകളും

കളിയാക്കുന്ന കമന്റുകളും

നിങ്ങൾ തകർക്ക് ചേച്ചി.. ഞങ്ങൾ കൂടെ ഉണ്ട്.. ചേച്ചിക്ക് ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു.. മനോഹരമായ പാട്ട്. ചേച്ചി മേക്കപ്പ് ഇല്ലാതെ അഭിനയിച്ചത് ഒട്ടും ശരിയായില്ല. എന്റെ പൊന്നേ ഇത് കുറച്ചു നേരം കൂടി ഉണ്ടായിരുന്നെന്ക്കില് ഞാൻ രോമാഞ്ചം വന്നു ചത്തു പോയേനെ.

മോശമായില്ല എന്ന് അഭിപ്രായം

മോശമായില്ല എന്ന് അഭിപ്രായം

സംഗീതവും വരികളും നന്നായിട്ടുണ്ട് പിന്നെ എല്ലാവര്ക്കും മോഹന്‍ലാലിനെ പോലയോ മഞ്ജൂ വാര്യയരെ പോലയോ അഭിനയിക്കാന്‍ കഴിയണം എന്നില്ല ഇതിലെ അഭിനേതാക്കള്‍ മോശമില്ലാതെ അഭിനയിച്ചിട്ടുണ്ട് എന്നാണ് എന്റെ അഭിപ്രായം നമ്മള്‍ ഇതുവരെ കണ്ട ആല്‍ബങ്ങളും ഇതും താരതമ്യം ചെയ്യുംപോള്‍ ആണ് പ്രശ്നം

വാട്സ് ആപ്പിൽ ഫോട്ടോസ്

വാട്സ് ആപ്പിൽ ഫോട്ടോസ്

സ്വന്തം യൂട്യൂബ് പേജിലൂടെ മിനി റിച്ചാര്‍ഡ് തന്നെയാണ് മഴയില്‍ എന്ന ആല്‍ബം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ മിനി റിച്ചാർഡിന്റെ ചൂടൻ ചിത്രങ്ങൾ ഇപ്പോൾ വാട്സ് ആപ്പിലും ഷെയർ ചെയ്യപ്പെടുന്നുണ്ട്.

വൈറലായ ആൽബം

വൈറലായ ആൽബം

മഴയില്‍ എന്ന ആല്‍ബം മണിക്കൂറുകള്‍ക്കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ മാത്രമല്ല, മിനിയും സോഷ്യല്‍ മീഡിയയിലെ ട്രോള്‍ വിഷയമായി മാറുകയും ചെയ്തു. ഇതിനെല്ലാം ട്രോളന്മാര്‍ക്ക് നന്ദി പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു മിനി.

ഇത് കൂടി കേട്ടോളൂ

ഇത് കൂടി കേട്ടോളൂ

സിനിമയിൽ നിന്ന് ലഭിക്കുന്ന പരിമിതമായ വരുമാനം സന്തോഷ് പണ്ഡിറ്റ് അട്ടപ്പാടിയിലും മറ്റുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചെലവാക്കുന്നതായി കേട്ടിട്ടില്ലേ. ആല്‍ബത്തിലൂടെ ലഭിയ്ക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിയ്ക്കും‌മെന്നാണ് മിനി റിച്ചാർഡും പറയുന്നത്. കളിയാക്കാൻ വേണ്ടിയല്ലാതെ തന്നെ ഇവരുടെ ആൽബം കണ്ടാലും കുഴപ്പമില്ല എന്ന് ചുരുക്കം.

English summary
Social media reactions to Mini Richard romantic song video in Youtube.
Please Wait while comments are loading...