നമ്മള്‍ വധശിക്ഷയ്ക്ക് എതിരാണ് സഖാവേ... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പിണറായിയുടെ 'പ്രതികാരം'!
സി പി എം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിലുള്ള വിരോധം മൂലമാണ് കണ്ണൂരില്‍ ബി എം എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയത് എന്ന പിണറായി വിജയന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവേ ആവര്‍ത്തിച്ചു.
നമ്മള്‍ വധശിക്ഷയ്ക്ക് എതിരാണ് സഖാവേ... എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ സി പി എം അനുഭാവികള്‍ പോലും പിണറായി വിജയന്റെ വാക്കുകളോട് പ്രതികരിക്കുന്നത്. പിണറായി വിജയന്‍ മുഖ്യമന്ത്രി മാത്രമല്ല സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് എന്നും സോഷ്യല്‍ മീഡിയ ഓര്‍മിപ്പിക്കുന്നു. പാര്‍ട്ടി സെക്രട്ടറിയെ പോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത് എന്ന് പറയുന്നവരും ഉണ്ട്.
പിണറായിയുടെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രതികരണങ്ങളില്‍ ചിലത്...

ആരാണ് കൊല്ലപ്പെടുന്നത്
അണികള്‍ മാത്രം കൊല്ലപ്പെടുന്നതു കൊണ്ടാണ് ഈ അതിക്രമങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പകരം നേതാക്കള്‍ക്കോ വേണ്ടപ്പെട്ടവര്‍ക്കോ പൊള്ളിത്തുടങ്ങിയാല്‍ കാണാം കേരളം സമാധാനത്തിന്റെ സ്വന്തം നാടായി മാറുന്നത്.

ഉമിനീര് വെറുതെ പോകും
സിപിഎം പ്രവര്‍ത്തകനെ കൊന്നതിനു പ്രതികാരമായിട്ടാണ് ഒരു കുറ്റവും ചെയ്യാത്ത ബി ജെ പി പ്രവര്‍ത്തകനെ കൊന്നത് എന്ന് പറഞ്ഞ് ന്യായീകരിക്കുന്നവരെ മുഖത്ത് ജനം കാര്‍ക്കിച്ച് തുപ്പാത്തത് സ്വന്തം ഉമിനീര് വേസ്റ്റ് ആയിപോവുമല്ലോ എന്ന് കരുതി മാത്രമാണ്.

എന്താണ് സംഭവിക്കുന്നത്
കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്വന്തം മുഖ്യമന്ത്രി ഭരിക്കുമ്പോള്‍ പോലും നീതി ലഭിക്കില്ല എന്ന ചിന്തയിലാണ് കൊലപാതകമെങ്കില്‍ ഈ ഭരണം പരാജയം. ഇനി അതല്ല സ്വന്തം പാര്‍ട്ടി ഭരിക്കുന്നതിന്റെ ഹുങ്കില്‍ പ്രതികാര നടപടിയായി കൊന്നതാണ് എങ്കില്‍ മുഖ്യമന്ത്രിക്ക് പോലും സ്വന്തം അണികളെ നിലക്ക് നിര്‍ത്താന്‍ കഴിയില്ല എന്ന് സമ്മതിക്കേണ്ടി വരും. അല്ലെങ്കില്‍ മുഖ്യമന്ത്രി അണികളെ കയറൂരി വിട്ടിരിക്കുന്നു.

മുഖ്യമന്ത്രി തന്നെ സമ്മതിച്ചല്ലോ
ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയുടെയും മക്കളുടെയും കണ്മുന്നില്‍ വച്ച് ക്രൂരമായി വെട്ടികൊന്നത് സ്വന്തം ഗുണ്ടകളാണ് എന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ തുറന്ന് സമ്മതിച്ച സ്ഥിതിക്ക് സി പി എം പ്രവര്‍ത്തകനെ ആക്രമിച്ച് വകവരുത്തിയ മുഖംമൂടിധാരികള്‍ ആരാണ് എന്ന് കൂടി അറിഞ്ഞാല്‍ മതി.


Click it and Unblock the Notifications