ഓട് മോഹന്‍ദാസേ കണ്ടം വഴി!!! അര്‍ത്തുങ്കല്‍ പള്ളിയെ ശിവക്ഷേത്രമാക്കിയ ടിജി മോഹന്‍ദാസിന് 'ഒഎംകെവി' പണി

ആലപ്പുഴയിലെ ആര്‍ത്തുങ്കല്‍ പള്ളി സ്ഥാപിച്ചത് ശിവക്ഷേത്രത്തിന്റെ സ്ഥലത്താണ് എന്നാണ് ബിജെപി ഇന്റലക്ച്വല്‍ സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. ഹിന്ദുക്കള്‍ അടുത്തതായി ചെയ്യേണ്ടത് അര്‍ത്തുങ്കല്‍ ശിവക്ഷേത്രം വീണ്ടെടുക്കുകയാണ് എന്നും ടിജി മോഹന്‍ദാസ് പറഞ്ഞിരുന്നു.

എന്നാല്‍ എന്തിന്റെ അടിസ്ഥാനത്തിലാണ് ഇതെല്ലാം അദ്ദേഹം പറയുന്നത് എന്നത് സംബന്ധിച്ച് ഒരു വിശദീകരണവും ഇല്ല. അതുകൊണ്ട് തന്നെ ടിജി മോഹന്‍ ദാസിനെ പൊളിച്ചടുക്കുകയാണ് സോഷ്യല്‍ മീഡിയ.

ടിജി മോഹന്‍ദാസിന്റെ ട്വീറ്റിന് താഴെ തന്നെയാണ് പ്രധാന പൊങ്കാല. ട്രോളുകളും ഉണ്ട്.

സമാധാനത്തോടെ ജീവിച്ചോട്ടെ...

ഞങ്ങളൊന്ന് സമാധനത്തോടെ ജീവിച്ചോട്ടേ പൊന്നണ്ണ എന്നാണ് ഒരാള്‍ പ്രതികരിച്ചിരിക്കുന്നത്. ഇയാള്‍ക്ക് നെല്ലിക്കാത്തളം വയ്ക്കുക എന്ന ജോലിയാണ് ജനം ആദ്യം ചെയ്യേണ്ടത് എന്ന് വേറെ ഒരാളും പ്രതകരിച്ചിട്ടുണ്ട്.

എവിടെ നിന്നാണ് നിങ്ങള്‍ ഇത്രമാത്രം വിഷം നിറയ്ക്കുന്നത് എന്നാണ് മറ്റൊരാളുടെ ചോദ്യം. ഇതൊന്നും പോര, ഒരു വര്‍ഗ്ഗീയ കലാപം കൂടി നടത്തണം എന്നാണ് മറ്റൊരാളുടെ പരിഹാസം.

ബാബറി പള്ളിയും താജ്മഹലും

ബാബറി പള്ളിയും താജ്മഹലും

ബാബറി പള്ളി പൊളിച്ച് രാമ ക്ഷേത്രവും താജ്മഹല്‍ കൈയ്യടക്കി തേജാ മഹല്‍ ആക്കുകയും ചെയ്യുന്നതിന്റെ വേറൊരു പതിപ്പ് എന്നാണ് മറ്റൊരാളുടെ ആക്ഷേപം.

ഒഎംകെവി!!!

സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരത്തിലുള്ള ഒരു പ്രയോഗമാണ് ഒഎംകെവി. ഇത്തിരി അസംഭ്യമുള്ള ഇതിനെ ഓട് മോഹന്‍ദാസെ കണ്ടം വഴി എന്നാക്കിയിട്ടുണ്ട് ചിലര്‍!

ഹിന്ദുക്കള്‍ തന്നെ പഞ്ഞിക്കിടും

ഹിന്ദുക്കള്‍ തന്നെ പഞ്ഞിക്കിടും

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം ആണ് എന്നും അത് വീണ്ടെടുക്കണം എന്നും പറഞ്ഞ് അങ്ങോട്ട് ചെന്നാല്‍ അവിടത്തെ ഹിന്ദുക്കള്‍ തന്നെ പഞ്ഞിക്കിടും എന്നാണ് മറ്റൊരാള്‍ പറയുന്നത്.

നിയമസഭ മന്ദിരം

കേരള നിയമ സഭ മന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലം പണ്ട് ഗണപതിയുടെ അമ്പലം ആയിരുന്നു- പരിഹാസം ഇങ്ങനേയും ഉണ്ട്

എന്തിന്റെ കേടാണ്

എന്തിന്റെ കേടാണ്

സമാധാനത്തോടെ ജീവിക്കുന്നവരുടെ സമാധാനം കളയുക എന്ന ജോലിയാണ് ടിജി മോഹന്‍ദാസ് ചെയ്യുന്നത് എന്നാണ് വേറെ ഒരാള്‍ പറയുന്നത്. നിങ്ങള്‍ക്കൊക്കെ എന്തിന്റെ കേടാണ് എന്നും ചോദിക്കുന്നുണ്ട്.

അപ്പോള്‍ ശബരിമലയോ

അപ്പോള്‍ ശബരിമലയോ

അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിക്കോട്ടെ... അപ്പോള്‍ ശബരിമലയോ? ശബരിമല ബുദ്ധ വിഹാരമായിരുന്നു എന്നാണല്ലോ പറയുന്നത്. ശബരിമല ബുദ്ധമതക്കാര്‍ക്ക് കൊടുക്കുമോ എന്നും ചോദ്യം ഉയരുന്നുണ്ട്.

പച്ചത്തെറിയും

പച്ചത്തെറിയും

പരിഹാസം മാത്രമല്ല, പച്ചത്തെറിയും കേള്‍ക്കുന്നുണ്ട് ഇതിന്റെ പേരില്‍ ടിജി മോഹന്‍ദാസ്. അത്രയ്ക്ക് രൂക്ഷമാണ് ചിലരുടെ പ്രതികരണം.

ബംഗാളികളെ വിളിക്കാം

ബംഗാളികളെ വിളിക്കാം

എന്തായാലും ശിവക്ഷേത്രം തിരിച്ച് പിടിക്കാനുളള പണിക്ക് ബംഗാളികളെ വിളിക്കാം എന്നാണ് മറ്റൊരാളുടെ പരിഹാസം.

വത്തിക്കാന്‍ സിറ്റി

വത്തിക്കാന്‍ സിറ്റി

ട്രോളുകളും ഇറങ്ങിയിട്ടുണ്ട് ടിജി മോഹന്‍ദാസിനെ പരിഹസിച്ചുകൊണ്ട്. വത്തിക്കാന്‍ സിറ്റി വേട്ടക്കൊരുമകന്‍ ക്ഷേത്രം അല്ലേ എന്നാണ് പരിഹാസം.

ഇനിയിപ്പോ അങ്ങനെയാക്കാം

ഇനിയിപ്പോ അങ്ങനെയാക്കാം

അര്‍ത്തുങ്കല പള്ളിയില്‍ ചെന്നിട്ട്, ഈശോയെ മാറ്റീട്ട് ശിവലിംഗം വയ്ക്കാം.... ട്രോളുകള്‍ തുടരുകയാണ്

പണി ഇങ്ങനെ കിട്ടും

പണി ഇങ്ങനെ കിട്ടും

പള്ളി പൊളിക്കാന്‍ അങ്ങോട്ട് പോയാല്‍ മതി. അവിടത്തെ ഹിന്ദുക്കള്‍ തന്നെ പണി ഇങ്ങനെ കൊടുത്തോളും.

ബാബറിയ്ക്ക് ശേഷം

ബാബറിയ്ക്ക് ശേഷം

ബാബറി മസ്ജിദ് രാമക്ഷേത്രം എന്ന നാടകത്തിന് ശേഷം വരുന്നു അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം!

ടിജിയുടെ ട്വീറ്റ്

ടിജി മോഹൻദാസിന്റെ ട്വീറ്റ് വായിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+