ഹെല്‍മറ്റ് വെച്ചാല്‍ രണ്ടുണ്ട് കാര്യം.. കാണൂ സോഷ്യല്‍ മീഡിയ ട്രോളുകള്‍..
നാട്ടുകാരില്‍ നിന്നും വീട്ടുകാരില്‍ നിന്നും സംരക്ഷണത്തിന് ചുരിദാര്‍ ഷാള്‍ പരിഹാരമായിരുന്നില്ല. അപ്പോഴാണ് ഹൈക്കോടതി ഹെല്‍മറ്റ് സജസ്റ്റ് ചെയ്തത്. ഇപ്പോള്‍ നല്ല ആശ്വാസമുണ്ട് - എന്താണ് സംഭവം എന്ന് മനസിലായോ. ഇരുചക്രവാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി വിധിയോടുള്ള പ്രതികരണമാണ്.
സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളില്‍ സൂപ്പര്‍ ഹിറ്റായ ഐ സി യു ഗ്രൂപ്പിന്റെതാണ് ഈ കോമഡി. ഇത് മാത്രമല്ല ഹൈക്കോടതി ഉത്തരവിനെ ട്രോളി ഇഷ്ടം പോലെ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുകയാണ്. കോടതി വിധി അംഗീകരിച്ചും അതിനെ ചോദ്യം ചെയ്തുമെല്ലാം മീമുകള്‍ ഇറക്കുന്നുണ്ട് ആളുകള്‍. കാണൂ ചില ഹെല്‍മറ്റ് ട്രോള്‍ സാംപിളുകള്‍.

കറുത്തമ്മാ നീ വരുമോ
എന്റെ കൂടെ ബൈക്കില്‍ കറങ്ങാന്‍ വരുമോ എന്ന ചോദ്യത്തിന് കറുത്തമ്മയുടെ മറുപടി - അതിനെനിക്ക് ഹെല്‍മറ്റ് ഇല്ലല്ലോ കൊച്ചുമുതലാളീ..

ഇത് കൊള്ളാം ഐഡിയ
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയാല്‍ നമ്മള് ഇങ്ങനെ പോകും. എങ്ങനെയുണ്ട്

ന്യൂ ജെന്‍ ലിഫ്റ്റ് ഇങ്ങനെ
എപ്പോഴാ ലിഫ്റ്റ് കിട്ടുക എന്നറിയില്ലല്ലോ, വീട്ടില്‍ നിന്നും ഇങ്ങനെ ഇറങ്ങണം

കുട്ടികള്‍ പിന്നെ
നാം ഒന്ന് നമുക്ക് രണ്ട്... കുടുംബാസൂത്രണമല്ല ഹെല്‍മറ്റാണ് ഇവിടെ വിഷയം

കൂട്ടൂസനും ഹെല്‍മറ്റ്
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ശേഷം കുട്ടൂസന് ഇങ്ങനെയാണത്രെ

ഇപ്പോള്‍ നല്ല ആശ്വാസമുണ്ട്
എങ്ങനെ ആശ്വാസമില്ലാതിരിക്കും. ഇനി ആരെയും പേടിക്കേണ്ട കാര്യമില്ലല്ലോ

എങ്ങാനും ലിഫ്റ്റ് കിട്ടിയാലോ
ബൈക്കില്‍ ലിഫ്റ്റ് കിട്ടിയാലോ എന്ന് പ്രതീക്ഷിച്ച് ബസ് കാത്ത് നില്ക്കുന്നവര്

മുന്നിലെങ്ങനെയും ആകാലോ
മുന്നില്‍ ഇരിക്കുന്നവരെ അധികമാരും ശ്രദ്ധിക്കില്ല എന്നാണ് പ്രതീക്ഷ എന്നാല്‍ അത് അങ്ങനെയല്ല കേട്ടോ

ഹെല്‍മറ്റ് നിര്‍ബന്ധം
നിറപറയുടെ പരസ്യം ചൂണ്ടി ഹെല്‍മറ്റില്‍ ചാര്ത്തിയാല് എങ്ങനിരിക്കും

ഓരോരോ ഭാവങ്ങള്‍
പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ വാര്‍ത്ത കേട്ട് ഓരോരുത്തരുടെ പ്രതികരണം നോക്കൂ

ആയിരത്തഞ്ഞൂറ് രൂപയുടെ ബില്ല്
രണ്ട് കിലോ അരി മേടിക്കാന്‍ പോയതിന്റെ ചെലവാണ് 1500 രൂപ. കൂട്ടുകാരന്റെ ബൈക്കിലിരുന്ന് പോയതിന്റെയാണ്...

റോഡ് വേണ്ടേ സര്‍ക്കാരേ
ഹെല്‍മറ്റില്ലെങ്കിലും സീറ്റ് ബെല്‍റ്റില്ലെങ്കിലും പണം തരാം. പക്ഷേ റോഡില്ലെങ്കിലോ സര്‍ക്കാരേ

ഹെല്‍മറ്റ് ഒരു അവലോകനം ഇങ്ങനെ
ഹെല്‍മറ്റ് വെച്ചാല്‍ രണ്ടുണ്ട് കാര്യം. ഈ അവലോകനം ഒന്ന് കണ്ടുനോക്കൂ

ഹെല്‍മറ്റ് വലിയ പ്രോബ്ലമാണ്
ഹെല്‍മറ്റ് ഒരു പ്രോബ്ലമാണ്. അതിങ്ങനെ
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications