ബിജെപിക്ക് പിന്തുണ കൊടുത്തു, സ്വന്തം വാര്‍ഡില്‍ തോറ്റു, കാണൂ നടേശന്‍ ട്രോളുകള്‍!

കേരളം ഇടത്തോട്ട് എന്ന് ഇടതുപക്ഷക്കാര്‍, ബി ജെ പിക്ക് വന്‍ മുന്നേറ്റമെന്ന് ബി ജെ പിക്കാര്‍, യു ഡി എഫിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്ന് ധനമന്ത്രി കെ എം മാണി ... പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ ആരുമാരും തോല്‍ക്കുന്നില്ല. എല്ലാ പാര്‍ട്ടികളും ഒന്നിച്ച് ജയിക്കുമ്പോള്‍ വോട്ട് കുത്തിയ ജനം മാത്രം തോല്‍ക്കുന്നു.

ഫലം പുറത്തുവരുമ്പോള്‍ സോഷ്യല്‍ മീഡിയയ്ക്ക് അടങ്ങിയിരിക്കാന്‍ പറ്റുമോ. തങ്ങളുടെ പാര്‍ട്ടിയെ പിന്തുണച്ചും എതിര്‍പാര്‍ട്ടിക്കാരെ ട്രോളിയും എല്ലാ പാര്‍ട്ടിക്കാരും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ സൈറ്റുകളിലും സജീവമാണ്. ബി ജെ പിക്ക് പിന്തുണ കൊടുത്ത് സ്വന്തം സ്ഥലത്ത് തോറ്റ വെള്ളാപ്പള്ളി നടേശനും വി വി രാഗേഷിന് മോതിരം കൊടുക്കുമെന്ന് പറഞ്ഞ് പണികിട്ടിയ വി ശിവന്‍കുട്ടിയുമാണ് ട്രോളുകളിലെ താരങ്ങള്‍.

ജയിക്കുമെന്ന് കരുതി പക്ഷേ

ജയിക്കുമെന്ന് കരുതി പക്ഷേ

ബി ജെ പിക്ക് പ്രഖ്യാപിത പിന്തുണ കൊടുത്ത വെള്ളാപ്പള്ളി നടേശന് സ്വന്തം നാട്ടില്‍ പോലും ജയിക്കാനായില്ല. പിന്നെ ട്രോളര്‍മാര്‍ വെറുതെ വിടുമോ

ചാണ്ടി പിടിച്ചുനില്‍ക്കും

ചാണ്ടി പിടിച്ചുനില്‍ക്കും

നിന്റെയൊക്കെ കളി കേരളത്തിലേ നടക്കൂ. ധൈര്യമുണ്ടെങ്കി കോട്ടയത്തേക്ക് വാടാ. കോട്ടയം യു ഡി എഫിനെ വിട്ട് കളിയില്ല.

ഇത്രയേ സംഭവിച്ചുള്ളൂ

ഇത്രയേ സംഭവിച്ചുള്ളൂ

2010 ല്‍ യു ഡി എഫിന്. 2015 ല്‍ എല്‍ ഡി എഫിന് ഒരു ചെരിവ് അങ്ങോട്ടും ഇങ്ങോട്ടും ആയി എന്നതേ ഇവിടെ സംഭവിച്ചിട്ടുള്ളൂ

അന്വേഷിക്കും

അന്വേഷിക്കും

പരാജയത്തെക്കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വരെ സി പി എം വെച്ചിട്ടുണ്ട്. അപ്പോഴാണ് ജയിച്ച കാര്യം ഓര്‍മ വന്നത്..

ആര്‍ക്കാ വട്ട്

ആര്‍ക്കാ വട്ട്

തിരുവനന്തപുരത്തെ റിസള്‍ട്ട് കാണുന്ന ഒരു രാജഗോപാല്‍ - ട്രോളര്‍മാരുടെ ഭാവനയില്‍

തെളിവില്ലല്ലോ

തെളിവില്ലല്ലോ

തോറ്റതിന് തെളിവില്ലെന്ന് ഉമ്മന്‍ചാണ്ടി. ഒന്നിനും തെളിവില്ലാത്ത മുഖ്യമന്ത്രിക്ക് ഇതിന് മാത്രമായി തെളിവുണ്ടാകുമോ

മോതിരം വാങ്ങണ്ടേ

മോതിരം വാങ്ങണ്ടേ

തിരഞ്ഞെടുപ്പ് ഫലം വന്നതും വി ശിവന്‍കുട്ടി മോതിരം വാങ്ങാന്‍ ഓടുകയാണ് കൂട്ടുകാരേ ഓടുകയാണ്.

പ്രകടനങ്ങള്‍

പ്രകടനങ്ങള്‍

തോറ്റ സ്ഥാനാര്‍ഥിയുടെ വീടിന് മുന്നിലൂടെ ജയിച്ചവര്‍ പ്രകടനം നടത്തുമ്പോള്‍ തോറ്റ സ്ഥാനാര്‍ഥി

ഭരണത്തിന്റെ വിലയിരുത്തലാണോ

ഭരണത്തിന്റെ വിലയിരുത്തലാണോ

90 ശതമാനം പേരും വോട്ട് ചെയ്യുന്നത് ഭരണം വിലയിരുത്തിയാണോ ചിന്തിക്കേണ്ട കാര്യമാണ്

സംഘികളുടെ സ്വപ്നം

സംഘികളുടെ സ്വപ്നം

ഇപ്പോ രണ്ട് സീറ്റ്, പിന്നെ നാല് സീറ്റ് .. അങ്ങനെ ജയിച്ച് ജയിച്ച് ഒരു നാള്‍ കേരളം ഭരിക്കും

പടക്കമൊക്കെ വേസ്റ്റാ

പടക്കമൊക്കെ വേസ്റ്റാ

ജയിക്കുമ്പോള്‍ പൊട്ടിക്കാന്‍ വാങ്ങിയ പടക്കങ്ങള്‍ എന്തുചെയ്യും. ആര്‍ക്കേലും കൊടുക്കാം അല്ലേ

മോതിരം വാങ്ങാന്‍ പോയി

മോതിരം വാങ്ങാന്‍ പോയി

രാജേഷിന് മോതിരം വാങ്ങാന്‍ ശിവന്‍കുട്ടി ചേട്ടന്‍ മലബാര്‍ ജ്വല്ലറിയിലേക്കാണേ്രത പോയത്

മാണിസാര്‍

മാണിസാര്‍

പാലായില്‍ യു ഡി എഫിന് വന്‍ ജയം എന്നറിഞ്ഞ കെ എം മാണി

കണ്ണട മാറ്റിയേക്കാം

കണ്ണട മാറ്റിയേക്കാം

തിരഞ്ഞെടുപ്പ ഫലം വന്നു. ഉമ്മന്‍ചാണ്ടിയുടെ മുഖത്ത് നിന്നും കണ്ണട ഊരിമാറ്റുന്ന വി എസ്

ബി ജെ പി ഇങ്ങനെയാണോ

ബി ജെ പി ഇങ്ങനെയാണോ

ഫലം വന്നപ്പോള്‍ ബി ജെ പി പല സ്ഥലത്തും ഇങ്ങനെയാണ് എന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. എന്നാല്‍ അതങ്ങനെയാണോ

തുറന്നത് ബാങ്ക് തന്നെ

തുറന്നത് ബാങ്ക് തന്നെ

അക്കൗണ്ട് തുറക്കാന്‍ വെല്ലുവിളിച്ചവരോട് ബി ജെ പിക്കാര്‍ പറയുന്നത് തങ്ങള്‍ ബാങ്ക് തന്നെ തുറന്നു എന്നാണ്. അതെയോ

ബി ജെ പിയാണോ

ബി ജെ പിയാണോ

എല്‍ ഡി എഫിനെ ജയിപ്പിച്ചത് ബി ജെപിയാണ് എന്ന് ചിലര്‍ പറയുന്നു. ഉള്ളതാണോ

നോ കാപ്ഷന്‍

നോ കാപ്ഷന്‍

ശിവന്‍കുട്ടിക്കെതിരായ ഈ ട്രോളിന് കാപ്ഷനില്ല

ഫലം വന്നപ്പോള്‍

ഫലം വന്നപ്പോള്‍

പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിവിധ പാര്‍ട്ടി നേതാക്കളുടെ മുഖഭാവം

 മോതിരം കൊടുക്കണേ

മോതിരം കൊടുക്കണേ

ശിവന്‍ കുട്ടീ മോനെ മോതിരം കൊടുക്കെടാ.. ആളുകള്‍ കളിയാക്കുന്നു.. കിരീടത്തിന്റെ മീം.

വോട്ട് വേണ്ട

വോട്ട് വേണ്ട

കേരളത്തിലെ വോട്ട് വേണ്ട എന്ന് പറഞ്ഞ് തടിതപ്പുകയാണ് ബി ജെ പിക്കാര്‍

 കരുതിയത് തെറ്റി

കരുതിയത് തെറ്റി

എല്‍ ഡി എഫിനെപ്പറ്റി ലീഗ് കരുതിയതെല്ലാം തെറ്റി. ട്വന്റി 20 ചിത്രത്തിലെ സീന്‍ വെച്ച് ഒരു ട്രോള്‍

പാവം ശിവന്‍ കുട്ടി

പാവം ശിവന്‍ കുട്ടി

ശിവന്‍കുട്ടിയുടെ പേരില്‍ തന്നെ കുട്ടിയുണ്ട് അപ്പോള്‍ പിന്നെ ഈ ഡയലോഗ് കറക്ടാണ്.

റിസള്‍ട്ട് നോക്കുന്നവര്‍

റിസള്‍ട്ട് നോക്കുന്നവര്‍

റിസള്‍ട്ട് നോക്കുന്ന വിവിധ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍.

വി എം സുധീരന്‍

വി എം സുധീരന്‍

വി എം സുധീരന്‍ തിരഞ്ഞെടുപ്പ് റിസള്‍ട്ട് നോക്കുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+