അമിത് ഷാ പറഞ്ഞ് പറ്റിച്ചതാ... അച്ഛാ ദിനുമായി മമ്മൂട്ടി വരുന്നുണ്ട്
അധികാരത്തിലെത്തിയാല്‍ രാജ്യത്ത് നൂറ് ദിവസത്തിനകം അച്ഛേ ദിന്‍ എത്തുമെന്നായിരുന്നു പല ബിജെപിക്കാരുടേയും പ്രചാരണം. എന്നാല്‍ ഇപ്പോള്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ പറയുന്നു ഒരു ഇരുപത്തിയഞ്ച് വര്‍ഷമെങ്കിലും ഭരിച്ചാലെ അത് വരൂ എന്ന്. ഇതോടെ സോഷ്യല്‍ മീഡിയകളില്‍ അച്ഛേ ദിന്‍ തമാശകള്‍ നിറയുകയാണ്.
സത്യത്തില്‍ അമിത് ഷാ നാട്ടുകാരെ മുഴുവന്‍ പറ്റിച്ചതാണോ... അച്ഛേ ദിന്‍ ഉടനെയൊന്നും വരില്ലേ...? പേടിക്കേണ്ട കെട്ടോ, മലയാളികള്‍ക്കുള്ള അച്ഛാ ദിനുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുന്നുണ്ട്. അതും ഈ പെരുന്നാളിന് തന്നെ.

അച്ഛേ ദിന്‍
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി രംഗത്തിറങ്ങിയപ്പോള്‍ മുന്നോട്ട് വച്ച വാഗ്ദാനമായിരുന്നു അച്ഛേ ദിന്‍- നല്ല ദിനങ്ങള്‍.

അച്ഛേ ദിന്‍ വന്നില്ലേ
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം എതിരാളികള്‍ സ്ഥിരമായി ഉന്നയിക്കുന്ന ചോദ്യമാണിത്. എന്താ അച്ഛേ ദിന്‍ വരാത്തത് എന്ന്.

ഒടുവില്‍ അമിത് ഷാ പറഞ്ഞു
25 വര്‍ഷമെങ്കിലും ബിജെപി ഇന്ത്യ ഭരിച്ചാതെ നല്ല ദിനങ്ങള്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഉണ്ടാവുകയുള്ളു എന്നുാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്.

പൊങ്കാല തുടങ്ങി
അച്ഛേ ദിന്‍ എത്താന്‍ 25 വര്‍ഷമെങ്കിലും എടുക്കുമെന്ന് അമിത് ഷാ പറഞ്ഞതോടെ കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഫേസ്ബുക്കില്‍ പൊങ്കാല തുടങ്ങി.

അമിത് ഷാ പറ്റിച്ചതോ
അച്ഛേ ദിന്‍ വരാന്‍ 25 വര്‍ഷമെടുക്കുമെന്ന് പറഞ്ഞ് അമിത് ഷാ ശരിയ്ക്കും പറ്റിച്ചതാണോ... മമ്മൂട്ടി ആരാധകര്‍ ചോദിയ്ക്കുന്നു.

അച്ഛേ ദിന്‍ അല്ല, അച്ഛാ ദിന്‍
അച്ഛേ ദിന്‍ എത്താന്‍ ചിലപ്പോള്‍ 25 വര്‍ഷം എടുത്തേയ്ക്കും. പക്ഷേ മമ്മൂട്ടി നായകനായ അച്ഛാ ദിന്‍ ഈ പെരുന്നാളിന് തന്നെ എത്തുമെന്ന് ഉറപ്പാണ്. ജൂലായ് 17 നാണ് റിലീസ്
ട്രെയ്‌ലര്‍ കാണാം
മമ്മൂട്ടി നായകനായ അച്ഛാ ദിന്‍ എന്ന സിനിമയുടെ ട്രെയ്‌ലര്‍ കാണാം.












Click it and Unblock the Notifications