ഉമ്മന്‍ ചാണ്ടി സ്വന്തം കാശിന് പെട്രോളടിച്ചു, പിന്നീടെന്തുണ്ടായി? ഇതാ കാണൂ...

തിരുവനന്തപുരം: അഞ്ച് വര്‍ഷം കേരളം ഭരിച്ച മുഖ്യമന്ത്രി, ഭരണം നഷ്ടപ്പെട്ടതിന്റെ പിറ്റേ ദിവസം എണ്ണ വില കുറക്കണം എന്ന് പറഞ്ഞാല്‍ നാട്ടുകാര്‍ എങ്ങനെ പ്രതികരിക്കും. ഇതാ ഇങ്ങനെ പ്രതികരിക്കും. പെട്രോളിനും ഡീസലിനും കേന്ദ്ര സര്‍ക്കാര്‍ വില കുറക്കണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിര്‍ത്താതെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.

വര്‍ഷങ്ങള്‍ക്ക് ശേഷം ഉമ്മന്‍ ചാണ്ടി സ്വന്തം കയ്യില്‍ നിന്നും കാശെടുത്ത് പെട്രോളടിച്ചതിന്റെ ക്ഷീണം കൊണ്ടാണ് ഇത് പറയുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കളിയാക്കുന്നത്. ഇത്രയും കാലം മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിക്ക് പെട്രോളടിക്കുന്നതിന്റെ വിഷമം അറിഞ്ഞുകാണില്ല. ഇപ്പോള്‍ ആ വിഷമം മനസിലായി, എണ്ണ വില കുറക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു - ട്രോളന്മാര്‍ പറയുന്നത് ഇങ്ങനെയാണ്.

ഉമ്മന്‍ ചാണ്ടി പറഞ്ഞത്

ഉമ്മന്‍ ചാണ്ടി പറഞ്ഞത്

അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിന് 40 രൂപയും ഡീസലിന് 45 രൂപയുമാക്കി വില കുറക്കണം എന്നായിരുന്നു ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

കേന്ദ്രത്തിന് കുറ്റപ്പെടുത്തല്‍

കേന്ദ്രത്തിന് കുറ്റപ്പെടുത്തല്‍

പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ കൂട്ടി സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപയുടെ ലാഭം നേടിക്കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇപ്പോഴാ സമയം കിട്ടിയത്

ഇപ്പോഴാ സമയം കിട്ടിയത്

സോളാറിൻരെയും സരിതയുടെയും തിരക്കൊക്കെ കഴിഞ്ഞ് ഇപ്പോഴാണോ ഉമ്മൻ ചാണ്ടിക്ക് ഇതൊക്കെ നോക്കാൻ സമയം കിട്ടിയത്?

ഭരണം മാറിയല്ലോ

ഭരണം മാറിയല്ലോ

ഭരണം മാറിയ കാര്യം ഉമ്മന്‍ ചാണ്ടി ഇപ്പോഴും അറിഞ്ഞില്ലേ എന്ന് കളിയാക്കുന്നവരും കൂട്ടത്തിലുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+