മുഹമ്മദ് അലിയെ അനുസ്മരിച്ച നടന് പൃഥ്വിരാജിനും കിട്ടി പണി... അപ്പണി ഇങ്ങനെ...
അന്തരിച്ച ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയെ കേരളക്കാരനാക്കിയ കായിക മന്ത്രി ഇ പി ജയരാജനെ ട്രോളുന്ന തിരക്കിലായിരുന്നു സോഷ്യല്‍ മീഡിയ. ട്രോളെന്ന് പറഞ്ഞാ എമ്മാതിരി ട്രോളുകളായിരുന്നു. കായികമന്ത്രിയാണ് എന്നത് പോകട്ടെ, മുഹമ്മദ് അലിയെ അറിയില്ല എന്ന് ഏതെങ്കിലും ഒരു മലയാളിക്ക് പറയാന്‍ പറ്റുമോ എന്നതാണ് ട്രോളന്മാരുടെ ചോദ്യം.
എന്നാല്‍ ജയരാജനെ ട്രോളുന്ന തിരക്കിനിടയില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു ട്രോളുണ്ട്. യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജിന്റെ മുഹമ്മദ് അലി അനുസ്മരണമായിരുന്നു അത്. കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ മുഹമ്മദ് അലിയെ അനുസ്മരിച്ച പൃഥ്വിക്ക് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര് കൊടുത്ത പണി ഇങ്ങനെ. സത്യത്തില്‍ എന്താണ് പൃഥ്വിരാജ് പറഞ്ഞത് എന്നാരെങ്കിലും ചോദിച്ചാല്‍ അവരെയും കുറ്റം പറയാന്‍ പറ്റില്ല കേട്ടോ...

പൃഥ്വിരാജ് പറഞ്ഞത് ഇതാണ്
ഒരു ചിത്രശലഭത്തെപ്പോലെ പാറിനടക്കുകയും തേനീച്ചയെപ്പോലെ കുത്തുകയും ചെയ്യുമെന്ന അലിയെക്കുറിച്ചുള്ള പ്രശസ്തമായ ഉപമയോടെയാണ് പൃഥ്വിരാജ് പോസ്റ്റിട്ടത്.

റെട്ടറിക്
എന്നാല്‍ പൃഥ്വിരാജ് ഉപയോഗിച്ച റെട്ടറിക് എന്ന പദമാണ് ആളുകളില്‍ സംശയം ജനിപ്പിച്ചത്. അതിന്റെ അര്‍ഥം ഡിക്ഷ്ണറിയില് നോക്കിയ ട്രോളന്റെ അവസ്ഥ നോക്കൂ

ഇങ്ങനെയൊന്നും പറയല്ലേ
ഇംഗ്ലീഷ് അറിയാമെന്ന് കരുതി ഇങ്ങനെയൊന്നും പറയല്ലേ സാറെ എന്നാണ് അനുസ്മരണം വായിച്ചവര്‍ പറഞ്ഞുപോയത്.

എനിക്കറിയാം
എനിക്കറിയാം ഒന്നും മനസിലായിക്കാണില്ല അല്ലേ - ഇതാണ് പോസ്റ്റ് വായിച്ചവര്‍ അങ്ങോട്ടും ഇങ്ങോട്ടും ചോദിക്കുന്നത്.

സൗത്തിന്ത്യയിലുണ്ടോ
ഇതിന്റെ അര്‍ഥം അറിയാവുന്ന ആരെങ്കിലും സൗത്തിന്ത്യയിലുണ്ടെങ്കി വിളിച്ചോണ്ട് വാടാ

സുപ്രിയ
വീട്ടില്‍ പൃഥ്വിരാജിനോട് സുപ്രിയ സംസാരിക്കുന്നത് ഇങ്ങനെയാണത്രേ

എന്തിനാ ഈ റെട്ടറിക്
കേരളത്തിലെ പിള്ളേര്‍ക്ക് എന്തിനാ ഈ റെട്ടറിക് എന്നാരെങ്കിലും ചോദിച്ചാല്‍ എന്ത് പറയും

കുറച്ച് സിംപിളാക്കാമോ
ഇംഗ്ലീഷ് കുറച്ച് സിംപിളാക്കാമോ എന്നാണ് പൃഥ്വിയോട് ഇപ്പോള്‍ ഫ്രീക്കന്മാര് ചോദിക്കുന്നത്

പുക വന്നുപോയി
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് കേണ്ട് വായില്‍ പുക വന്നുപോയ ഒരു ട്രോളന്

ഇതാണ് സ്ഥിതി
പൃഥ്വിരാജിന്റെ ഇംഗ്ലീഷിനെ കുറ്റം പറയുന്ന പലരും മക്കള്‍ക്ക് പേരിട്ടിരിക്കുന്നത് ഇങ്ങനെയൊക്കെയാണ്

വീണ്ടും ട്രോള്‍
പണ്ട് പൃഥ്വിരാജിന്റെ സൗത്തിന്ത്യ ഇംഗ്ലീഷ് പ്രയോഗം പണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പാട് ട്രോളുകള്‍ക്ക് കാരണമായതാണ്

ചളിയന്റെ മുന്നില്‍
പോസ്റ്റിട്ട ശേഷം ചളിയന്റെ മുന്നില്‍ പെട്ടുപോയ പൃഥ്വിരാജ്

മുമ്പ് ട്രോളിയത്
പോക്കിരിരാജയില്‍ ഒരുമിച്ച് അഭിനയിച്ച പൃഥ്വിരാജും മമ്മൂട്ടിയും വെവ്വേറെ ചിത്രങ്ങളില്‍ കര്‍ണനായി അഭിനയിക്കുന്നു എന്ന വാര്‍ത്തയെയും സോഷ്യല്‍ മീഡിയ കളിയാക്കിയിരുന്നു

വട്ടായോ
സൗത്തിന്ത്യയിൽ ഏറ്റവും നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന നടൻ പൃഥ്വിരാജ് ആണ് എന്ന് കേട്ട് വട്ടായ ഒരാൾ
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications