ക്രിസ്പിനെ മാത്രമല്ല, പഫ്സ് അനുശ്രീയെയും നാണംകെടുത്തി.. ട്രോളെന്ന് പറഞ്ഞാല്‍ എമ്മാതിരി ട്രോളുകള്‍
മനുഷ്യനെ നാണംകെടുത്തുന്ന സാധനമാണീ പഫ്സ് എന്ന് ക്രിസ്പിന് അന്ന് പറഞ്ഞപ്പോള്‍ അത്രയ്ക്കങ്ങോട്ട് കാര്യമാക്കിയില്ല. ഏത് ക്രിസ്പിന് എന്നാണോ, മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്. എന്തായാലും ഇപ്പോള്‍ കാര്യം മനസിലായില്ലേ. മഹേഷിന്റെ പ്രതികാരത്തില്‍ മഹേഷിനെ തേച്ചിട്ട് പോയ സൗമ്യയുടെ വേഷം അവതരിപ്പിച്ച നടി അനുശ്രീക്കാണ് ഇപ്പോള്‍ പഫ്സ് കാരണം മാനം പോയ സ്ഥിതി വന്നിരിക്കുന്നത്.
Read Also: ടിവി അവതാരകയുടെ നഗ്നചിത്രങ്ങള്‍ ഓണ്‍ലൈനില്‍... സ്വകാര്യ നിമിഷങ്ങള്‍ പുറത്തായത് ഭര്‍ത്താവ് വഴി?
തിരുവനന്തപുരം വിമാനത്താവളത്തില്‍ രണ്ട് പഫ്സും കട്ടന്‍ചായയും കുടിച്ചപ്പോള്‍ കിട്ടിയ ബില്ല് അനുശ്രീ കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ ഇട്ടിരുന്നു. 680 രൂപയുടെ ബില്ലാണ് കിട്ടിയതെന്നും ഇക്കാര്യത്തില്‍ അധികൃതര്‍ ഇടപെടണമെന്നും താരം പറഞ്ഞു. ഇത്രയും മതിയായിരുന്നു ട്രോളന്മാര്ക്ക് അനുശ്രീയെയും പഫ്സിനെയും ആക്രമിക്കാന്‍, കാണൂ പഫ്സിന്റെ വിലയും അനുശ്രീയുടെ പ്രതികരണവും വെച്ചുള്ള ട്രോളുകള്‍...

സാഗര്‍ ഏലിയാസ് ജാക്കി
കള്ളക്കടത്ത് നിര്‍ത്തിയ സാഗര്‍ ഏലിയാസ് ജാക്കിക്ക് ഇപ്പോള്‍ ട്രിവാന്‍ഡ്രം എയര്‍പോര്‍ട്ടിലെ കൂള്ബാറിലാണത്രെ പണി

250 രൂപ വിലയുള്ള പഫ്സ്
ഈ 250 രൂപ വിലയുള്ള പഫ്സ് ആണോ മുതലാളീ നമ്മള് 20 രൂപക്ക് വിറ്റോണ്ടിരുന്നത് - മിഥുനം ട്രോള്‍

പ്രതിഫലം കൂട്ടുന്നു എന്ന് പരാതി
താരങ്ങള്‍ പ്രതിഫലം കൂട്ടുന്നു എന്ന് എല്ലാവരും പരാതി പറയും. പക്ഷേ ഇവര്‍ക്ക് വിമാനത്താവളത്തില്‍ കിട്ടുന്ന പഫ്സിന്റെം കാപ്പീടെം വില ആര്‍ക്കെങ്കിലും അറിയാമോ.

നീയിത്ര ഭയങ്കരനായോ
പഫ്സ് ഇത്ര ഭയങ്കരനായ വിവരം സമൂസ അറിഞ്ഞുപോലുമില്ലത്രെ.. എന്താല്ലേ.

ആയിരം രൂപ മറിക്കാന്‍
രണ്ട് കട്ടന്‍ചായ. മാസ്റ്റര്‍ എന്റെ കയ്യില്‍ മറിക്കാനുണ്ടായിരുന്നു, എന്നാല്‍ രണ്ട് പഫ്സും കൂടി എടുത്തോ.

മുട്ട പഫ്സ് ശേഖരം
പ്രമുഖ വ്യവസായിയുടെ വീട്ടില്‍ റെയ്ഡ്. വന്‍ മുട്ട പഫ്സ് ശേഖരം കണ്ടെത്തി - വാര്‍ത്ത.

ഫോട്ടോഷൂട്ടിന് എത്രയാ
ചിക്കന്‍ പഫ്സിന് 250 രൂപ എന്ന് കേട്ട് ഞെട്ടിയ നടിയുടെ ഒരു ഫോട്ടോഷൂട്ടിന് പ്രതിഫലം 5 ലക്ഷം രൂപയാണ് പോലും.

തൃകാലജ്ഞാനി ക്രിസ്പിന്
നാണം കെടുത്തുന്ന പലഹാരമാണ് പഫ്സ് എന്ന് അന്ന് ക്രിസ്പിന് പറഞ്ഞത് എത്ര ശരിയായി.

20 രൂപയുടെ പഫ്സ്
എയര്‍പോര്‍ട്ടില്‍ പഫ്സിന് 250 രൂപയാണ് എന്ന് കേട്ട, 20 രൂപയുടെ സാധാരണ പഫ്സ്.

കോലികം പോരേ
സൂര്യന് താഴെയുള്ള എന്തും ചോദിക്കാം എന്ന് പറഞ്ഞപ്പോള്‍ ജഗന്നാഥന് രണ്ട് പഫ്സ് ചോദിക്കുമെന്ന് നന്ദന് ഓര്‍ത്തില്ല

ഫ്ലൈറ്റ് പിടിച്ചുവരാം
പഫ്സ് കഴിക്കാനുള്ള പൈസ പോലും കയ്യിലില്ല അതുകൊണ്ട് ഞാനൊരു ഫ്ളൈറ്റ് പിടിച്ചുവരികയാണ്. അല്ല പിന്നെ.

3 ബര്‍ഗറിന്റെ കാശ്
വലിച്ചെറിഞ്ഞ നെക്ലേസിന് എന്ത് വില വരും എന്നറിയാമോ... കൂടിപ്പോയാ മൂന്ന് ബര്‍ഗറിന്റെ കാശ് വരും അത്രയല്ലേ ഉള്ളൂ

മറക്കും എന്ന് കരുതി
വലിയ ആളാകുമ്പോള്‍ പാവപ്പെട്ട ഞങ്ങളെ മറക്കും എന്ന് കരുതി.. ഞങ്ങളുടെ കുഞ്ഞ് അലമാരിയിലും നീ വന്നു - പഫ്സ് പറയുമ്പോള്‍.

ഫ്യൂറഡാന്‍ കലക്കാരുന്നു
കട്ടന്‍ ചായയും പഫ്സും ബില്ല് 450 രൂപ. ഇതില്‍ ഭേദം കട്ടന്‍ചായയില്‍ കുറച്ച്

ആധാരം പണയം വെക്കാനോ
ചായയുടെ കൂടെ കഴിക്കാന്‍ ഒരു പഫ്സ് കൊണ്ടുവച്ചതാ.. ആധാരം പണയം വെപ്പിക്കാനാണോ എന്ന് ചോദ്യം.

ബസ്സിലും ട്രെയിനിലും
സാധാരണക്കാരെപ്പോലെ ബസ്സിലും ട്രെയിനിലും യാത്ര ചെയ്താല്‍ തീരുന്ന പ്രശ്നമേ അനുശ്രീക്ക് ഉള്ളുപോലും.

1450 രൂപ ഹോ
1450 രൂപ 50 പൈസ കയ്യിലുണ്ടെങ്കില്‍ 4 പഫ്സും 4 കാപ്പിയും കുടിക്കാം. അത്രയേ ഉള്ളൂ..
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications