ഇഷ്ടപ്പെട്ട ദിലീപ് ചിത്രം സിഐഡി മൂസ.. അടൂര്‍ ദിലീപിനെ ട്രോളിയതാണോ.. ട്രോളുകള്‍ കാണൂ...
സി ഐ ഡി മൂസയ്ക്ക് എന്താ കുഴപ്പം. മലയാളത്തിലെ സ്പൂഫ് ചിത്രങ്ങളില്‍ ഒന്നല്ലേ സി ഐ ഡി മൂസ. തന്റെ ഇഷ്ടപ്പെട്ട ദിലീപ് ചിത്രം സി ഐ ഡി മൂസയാണ് എന്ന് സംവിധായകന്‍ പറഞ്ഞതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ഒരു ഡയലോഗാണ് ഇത്. എന്നാല്‍ ഇതിനുള്ള മറുപടിയും സോഷ്യല്‍ മീഡിയയില്‍ തന്നെ കാണാം. അല്ല, ഇക്കാര്യം ജോണി ആന്റണിക്ക് അറിയാമോ, സി ഐ ഡി മൂസ സ്പൂഫാണ് എന്ന കാര്യം!
ചുരുക്കം പറഞ്ഞാല്‍ സി ഐ ഡി മൂസ ആസ്വദിക്കുന്നവരും ആസ്വദിക്കാത്തവരുമായി തിരിഞ്ഞുകഴിഞ്ഞു ഫേസ്ബുക്കിലെ മലയാളികളില്‍ ഭൂരിഭാഗവും. കഥാവശേഷനും അരികെയും പോലുള്ള അഭിനയസാധ്യതയുള്ള പടങ്ങളും അനവധി നിരവധി ബ്ലോക്ബസ്റ്ററുകളും ചെയ്തിട്ടുള്ള ദിലീപിനെ അടൂര്‍ കളിയാക്കിയതാണോ എന്നുപോലും ആളുകള്‍ക്ക് സംശയമുണ്ട്.

സീരിയസാണോ
അടൂര്‍ തങ്ങളെ ആക്കിയതാണോ എന്ന് സംവിധായകനും നായകനും സംശയിച്ചാല്‍ എന്ത് പറയും

അടൂരിനോട്
ഇഷ്ടപ്പെട്ട ദിലീപ് ചിത്രം സിഐഡി മൂസ എന്ന് അടൂര്‍ പറയുന്നത് കേട്ട ദിലീന്റെ പ്രതികരണം.

പ്രതികരണം
സിഐഡി മൂസ കാണുമ്പോഴും സ്വന്തം സിനിമ കാണുമ്പോഴും അടൂരിന്റെ ഭാവവ്യത്യാസം ഇങ്ങനെയായിരിക്കുമോ

റിലീസുണ്ട് അയ്‌നാണ്
പിന്നെയും ഇന്ന് റിലീസാ.. പിന്നെയും റിലീസോ ഇയാളിതെന്തൊക്കെയാ ഈ പറയുന്നേ

കമലഹാസന്‍ കേള്‍ക്കണ്ട
ദിലീപ് മലയാളത്തിന്റെ കമലഹാസനാണ് എന്ന് വരെ പറഞ്ഞിട്ടുണ്ടത്രെ, പൊന്നമ്മ ബാബു പറഞ്ഞു എന്നാണ് പറയപ്പെടുന്നത്

ശരിക്കും ട്രോളാണോ
ശരിക്കും അടൂര്‍ സര്‍ തങ്ങളെ ട്രോളിയതാണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല അല്ലേ


Click it and Unblock the Notifications
