സ്വന്തം പാർട്ടിക്കാർ പോലും വെറുക്കുന്ന നേതാവ്!!! ശശികലയെ വിഷകലയാക്കി സോഷ്യൽ മീഡിയയുടെ മൃത്യുഞ്ജയം!

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

മതേതര എഴുത്തുകാര്‍ മൃത്യുഞ്ജയ ഹോമം നടത്തുന്നതാണ് നല്ലത് എന്ന് പ്രസംഗിച്ച ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്‌ക്കെതിരെ കേസ് എടുത്തിരിക്കുകയാണ് പോലീസ്. എന്നാല്‍ കേസ് ഒന്നും ശശികലയ്ക്ക് പുത്തരിയല്ല. വിദ്വേഷണ പ്രസംഗത്തിന്റെ പേരില്‍ നേരത്തേയും കേസ് ഒക്കെ എടുത്തിട്ടുണ്ട്.

പോലീസ് അറസ്റ്റ് ചെയ്യുമോ എന്നതൊന്നും സോഷ്യല്‍ മീഡിയയ്ക്ക് വിഷയമല്ല. ശശികലയ്ക്കുളള മറുപടി ട്രോളുകളുടെ രൂപത്തില്‍ കൊടുത്തുകൊണ്ടേയിരിക്കുകയാണ്.

പതിവ് പോലെ 'വിഷകല' ട്രോളുകള്‍ തന്നെയാണ് ഇത്തവണയും കൂടുതല്‍!!

സ്വന്തം പാര്‍ട്ടിക്കാര്‍ വരെ

സ്വന്തം പാര്‍ട്ടിക്കാര്‍ വരെ

സ്വന്തം പാര്‍ട്ടിയിലുളളവര്‍ പോലും വെറുക്കുന്ന ഏതെങ്കിലും നേതാവുണ്ടാകുമോ? അങ്ങനെയുള്ള ആളാണ് ശശികല എന്നാണ് പരിഹാസം.

അച്ചായന്‍ കൊണ്ടുപോയില്ലേ

അച്ചായന്‍ കൊണ്ടുപോയില്ലേ

ഹിന്ദുക്കളെ ഉണര്‍ത്താന്‍ നടന്ന് നടന്ന് അവസാനം കിട്ടിയ കേന്ദ്ര മന്ത്രിസ്ഥാനം ഒരു കോട്ടയം അച്ചായന്‍ കൊണ്ടുപോയില്ലേ... ഇനിയെങ്കിലും നിര്‍ത്തിക്കൂടെ എന്നാണ് ചോദ്യം.

ശശികല കാട്ടില്‍ പെട്ടാല്‍

ശശികല കാട്ടില്‍ പെട്ടാല്‍

ശശികല ഒറ്റയ്ക്ക് ഒരു കൊടും കാട്ടില്‍ പെട്ടാല്‍ എന്ത് ചെയ്യണം? ഒന്നും ചെയ്യേണ്ടെന്നാണ് ട്രോളന്‍ പറയുന്നത്.... നാട്ടുകാര്‍ രക്ഷപ്പെട്ടോളും എന്ന്!

പാമ്പിന്റെ ഗതി

പാമ്പിന്റെ ഗതി

ശശികലയെ കൊത്തിയ മൂര്‍ക്കന്‍ പാമ്പിന്റെ ഗതി താണെന്നാണ് പറയുന്നത്. ട്രോള്‍ ആളെങ്കിലും വ്യക്തിഹത്യ അതിരുകടക്കുന്നുണ്ടോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

മൈക്ക് മാറി

മൈക്ക് മാറി

ശശികല ഉപയോഗിച്ച മൈക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണത്രെ ഇപ്പോള്‍.

കാളകൂടം ഒക്കെ എന്ത്!!!

കാളകൂടം ഒക്കെ എന്ത്!!!

ശശികല ടീച്ചറുടെ പ്രസംഗം ഒക്കെ വച്ച് നോക്കുമ്പോള്‍ ഈ കാളകൂടം വിഷം ഒക്കെ എന്താണെന്നാണത്രെ പരമശിവന്‍ പോലും ചോദിക്കുന്നത്.

വലുതോ ചെറുതോ

വലുതോ ചെറുതോ

മൃത്യുഞ്ജയ ഹോമം തന്നെ വലുതും ചെറുതും ഉണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ വലുത് വേണോ അതോ ചെറുത് മതിയോ എന്നാണത്രെ എഴുത്തുകാരുടെ സംശയം.!

ബ്ലൂ വെയ്ല്‍ കളിപ്പിക്കാന

ബ്ലൂ വെയ്ല്‍ കളിപ്പിക്കാന

ഇനിയിപ്പോള്‍ ഒരു വഴിയേ മുന്നിലുള്ളുവത്രെ. ശശികലയെ കൊണ്ട് എങ്ങനെയെങ്കിലും ബ്ലൂ വെയ്ല്‍ ഗെയിം കളിപ്പിക്കണം. അതിനിപ്പോള്‍ നീലത്തിമിംഗലത്തെ മത്സ്യാവതാരം ആക്കേണ്ടി വരുമോ ആവോ!

രാജവെമ്പാല വരെ

രാജവെമ്പാല വരെ

ഒഴിവാക്കാന്‍ കാട്ടില്‍ കൊണ്ടുപോയാക്കിയിട്ടും കാര്യമില്ലത്രെ... രാജ വെമ്പാല പോലും പേടിച്ചോടിക്കാണം എന്ന്!

ഏറ്റവും വിഷമുള്ള ജീവി

ഏറ്റവും വിഷമുള്ള ജീവി

കേരളത്തില്‍ ഇന്ന് ഏറ്റവും അധികം വിഷമുള്ള ജീവി ഏതാണ്? അത് രാജവെമ്പാലയോ അണലിയോ അല്ലത്രെ!!!

പണികിട്ടി!

പണികിട്ടി!

വലിയ കുഴപ്പമൊന്നും ഇല്ലാതെ ബിജെപി കേരളത്തില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണല്ലോ ഇത് വന്ന് തലയില്‍ വീണത്!!

മൃത്യുഞ്ജയം

മൃത്യുഞ്ജയം

കേരളത്തിലെ എഴുത്തുകാരെല്ലാം മൃത്യുഞ്ജയ ഹോമം ചെയ്യാന്‍ ഇറങ്ങിയാല്‍ ഇങ്ങനെയിരിക്കും. പാവം പൂജാരിയും പരമശിവനും

ശത്രുസംഹാരം മതിയാകുമോ

ശത്രുസംഹാരം മതിയാകുമോ

മൃത്യുഞ്ജയ ഹോമം ചെയ്ത പൂജാരി പോലും ഈ സംശയം ആണത്രെ ചോദിക്കുന്നത്. ഒരുപാട് മൃത്യുഞ്ജയ ഹോമം ചെയ്യുന്നതിനേക്കാള്‍ ഒരു ശത്രുസംഹാര പൂജ ചെയ്താല്‍ മതിയാകുമോ!!!

തിരിച്ചറിയാം

തിരിച്ചറിയാം

ഇനിയിപ്പോള്‍ മതേതര എഴുത്തുകാരെ അമ്പത്തില്‍ തിരിച്ചറിയാന്‍ എളുപ്പമാണല്ലോ... മൃത്യുഞ്ജയ ഹോമം കഴിക്കുന്ന ആളെ കണ്ടുപിടിച്ചാല്‍ മതിയല്ല!

പാമ്പുകളുടെ രാജാവ്

പാമ്പുകളുടെ രാജാവ്

ഇത്രയും വിഷം രാജവെമ്പാലയില്‍ പോലും കതണ്ടിട്ടില്ലത്രെ. ഇനിയിപ്പോള്‍ പാമ്പുകളുടെ രാജാവാകാന്‍ എങ്ങാനും ക്ഷണം കിട്ടുമോ ആവോ

ജനം ടിവിയും ഉണ്ടോ

ജനം ടിവിയും ഉണ്ടോ

എഴുത്തുകാരുടെ കൂട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകരും പെടുമല്ലോ അല്ലേ.. അപ്പോള്‍ പിന്നെ ജനം ടിവിയും ജന്മഭൂമിയും ഒക്കെ എന്ത് ചെയ്യുമോ ആവോ!

കുറച്ച് ദിവസമായി

കുറച്ച് ദിവസമായി

കുറച്ച് ദിവസങ്ങളായി ശശികലയെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആ പരാതി തീര്‍ന്നുകിട്ടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media trolls mocking Sasikala on Gauri Lankesh remark

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്