ദളിതന്റെ വീട്ടിൽനിന്നും ഭക്ഷണം കഴിച്ച അമിത് ഷായെ ട്രോൾ ചെയ്ത് 'നരേന്ദ്ര മോദി'! സോഷ്യൽ മീഡിയ വിടുമോ??

  • By: Kishor
Subscribe to Oneindia Malayalam

തിരുവനന്തപുരം ചെങ്കല്‍ച്ചൂളയിലെ ദളിത് വീട്ടിൽ നിന്നും പ്രഭാത ഭക്ഷണം കഴിച്ച ബി ജെ പി ദേശീയ പ്രസിഡണ്ട് അമിത് ഷായ്ക്ക് ട്രോൾ. ഇതൊക്കെ കാലങ്ങൾക്ക് മുമ്പേ കേരളത്തിൽ പരീക്ഷിച്ചു പരാജയപ്പെട്ട നന്പരാണ് എന്നാണ് സോഷ്യൽ മീഡിയ അമിത് ഷായോട് പറയുന്നത്. എന്നാൽ ബി ജെ പിയിൽ ഇതൊക്കെ സർവ്വ സാധാരണ വിഷയം എന്നാണ് പാർട്ടി അനുഭാവികൾ പറയുന്നത്.

കോൺഗ്രസ് സ്പെഷൽ ഡാ: ബിന്ദു കൃഷ്ണയുടെ മരം നടൽ ഫേസ്ബുക്ക് ലൈവിൽ വനിതാ നേതാവിന് പറ്റിയ പറ്റ്... വീഡിയോ വൈറൽ!!

കോൺഗ്രസ് പാർട്ടി നേതാക്കൾ പാവപ്പെട്ടവരുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച് പുവർട്ടി ടൂറിസത്തിന്റെ ആൾക്കാരാണ് എന്ന് പറഞ്ഞ് നരേന്ദ്ര മോദി പണ്ട് പോസ്റ്റ് ചെയ്ത ട്വീറ്റും പൊക്കിപ്പിടിച്ചാണ് ആളുകൾ അമിത് ഷായെ ട്രോളുന്നത്. കാണാം, മോദി കൂടി ചേർന്ന വെറൈറ്റി ട്രോളുകളും വിമര്‍ശനവും.

ഉളുപ്പുണ്ടോ

ഉളുപ്പുണ്ടോ

കോൺഗ്രസ് നേതാക്കളുടെ പുവർട്ടി ടൂറിസത്തെ കളിയാക്കി ട്വീറ്റ് ചെയ്ത നരേന്ദ്ര മോദിയെ വെച്ച് തന്നെയാണ് ആളുകൾ അമിത് ഷായെ കളിയാക്കുന്നത്.

ജാംബവാന്റെ കാലത്തെ ഐഡിയ

ജാംബവാന്റെ കാലത്തെ ഐഡിയ

ഈ ജാംബവാന്റെ കാലത്തെ ഐഡിയയും വെച്ചുകൊണ്ടാണോ അമിത് ഷാ കേരളത്തിൽ ഭരണം പിടിക്കാൻ പോകുന്നത്.

അയ്യേ അയ്യയ്യേ

അയ്യേ അയ്യയ്യേ

അമിത് ഷായുടെ ബ്രേക്ക് ഫാസ്റ്റ് നാടകത്തെ നരേന്ദ്ര മോദിയുടെ ട്വീറ്റ് കൊണ്ട് സൈലന്റായി ട്രോളുന്നു.

തേങ്ക്സ്

തേങ്ക്സ്

സംഘികൾക്ക് വേണ്ടിയാണോ ഫേസ്ബുക്ക് പുതിയ സ്റ്റിക്കർ ഇറക്കിയിരിക്കുന്നത്. എന്തായാലും തേങ്ക്സ്.

എന്തുകൊണ്ടാണെന്നോ

എന്തുകൊണ്ടാണെന്നോ

അങ്ങേരത് വല്ലപ്പോഴും ചെയ്യുന്ന കാര്യമായത് കൊണ്ടാ പ്രചരിപ്പിച്ചത്. നമ്മളിത് എന്നും ചെയ്യുന്നതല്ലേ.

എല്ലാം മനസിലായി

എല്ലാം മനസിലായി

വെറുമൊരു ദളിതൻ എന്ന പ്രയോഗത്തിൽ നിന്നും തന്നെ നിങ്ങളുടെ ഉള്ളിലിരിപ്പ് എല്ലാവർക്കും മനസിലായി.

ശരിക്ക് കാണണം

ശരിക്ക് കാണണം

വീട്ടിൽ കസേരയൊക്കെ ഉണ്ടെങ്കിൽ മാറ്റിയിടണം. ഫോട്ടോ എടുക്കുമ്പോൾ ദാരിദ്ര്യം ശരിക്ക് കിട്ടണം

കിണറ്റിലിട്ടാലോ

കിണറ്റിലിട്ടാലോ

ഇതൊക്കെ കാണുമ്പോഴാണ് സ്വന്തം നേതാക്കളെ കിണറ്റിൽ എറിയാൻ പലർക്കും തോന്നുന്നത്

ഇതേത് ജാതി

ഇതേത് ജാതി

അമിത് ഷായുടെ മാത്രമല്ല നരേന്ദ്ര മോദിയുടെ ഭക്ഷണഫോട്ടോയെയും ട്രോളുന്നുണ്ട് ചിലർ

ഇതാണോ സത്യം

ഇതാണോ സത്യം

ബി ജെ പിയുടെ വർഗീയത തടയാൻ ഇന്ന് കേരളം മാത്രമേ ബാക്കിയുള്ളൂ എന്നാണോ കവി ഉദ്ദേശിക്കുന്നത്

ഞമ്മള് കേരളം

ഞമ്മള് കേരളം

അമിത് തീവ്രവാദ കേന്ദ്രം എന്നും മോദിജി സോമാലിയ എന്നും ടൈസ് നൗ പാകിസ്താൻ എന്നും വിളിക്കും - ശരിക്കും നമ്മള് കേരളമാണ്.

ശരിയാക്കിത്തരാട്ടാ

ശരിയാക്കിത്തരാട്ടാ

രാജീവ് ചന്ദ്രശേഖർ എം പി അടുത്ത തവണ തിരുവനന്തപുരത്ത് മത്സരിക്കുമ്പോൾ ശരിയാക്കിത്തരാം എന്നൊക്കെയാണ് ഭീഷണി

സൈലന്റ്

സൈലന്റ്

ട്രോളൊന്നുമില്ല. മോദിജിയുടെ ഒരു ട്വീറ്റ് മാത്രം

നാറിയ പണിയായിപ്പോയി

നാറിയ പണിയായിപ്പോയി

ആരാണ് ഈ വാക്ക് പറഞ്ഞതെന്ന് പോലും പറയാതെ വെറുതെ പോസ്റ്ററടിച്ച് ബിജെപിയുടെ മെക്കിട്ട് കേറുകയാണ് ആളുകൾ എന്നും ആക്ഷേപമുണ്ട്.

English summary
Social media troll Amit Shah and BJP after breakfast image goes viral.
Please Wait while comments are loading...