സംവരണ വിരുദ്ധ പോസ്റ്റുകളെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ.. ട്രോളുകൾ കണ്ടാൽ പെറ്റതള്ള സഹിക്കില്ല കേട്ടോ!
5 അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ കിട്ടിയില്ല എന്നുകരുതി ജീവിക്കണ്ടേ ഞാൻ ഈ സ്ഥലം വൃത്തിയാക്കി വല്ല കൃഷിയും ചെയ്യാൻ പോകുവാണ് എന്ന് പറഞ്ഞ് ഫേസ്ബുക്കിൽ പോസ്റ്റിട്ട വിദ്യാർഥിക്ക് ട്രോൾ. എങ്ങനെ ട്രോളാതിരിക്കും നാൽപ്പത്തി അയ്യായിരം ലൈക്കുകളും പതിനൊന്നായിരത്തി അഞ്ഞൂറിലധികം ഷെയറുകളുമല്ലേ ഇഷ്ടൻ ഏതാനും മണിക്കൂറുകൾ കൊണ്ട് ഉണ്ടാക്കിയത്.
പക്ഷേ ലിജോ ജോയ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനൊരു കുഴപ്പമുണ്ട്. ഇനിയുള്ള തലമുറക്ക് സംവരണത്തിന്റെ ആവശ്യം ഉണ്ടോയെന്ന് ചിന്തിക്കാനാണ് ഇഷ്ടൻ പറയുന്നത്. ലിജോയുടെ ചുവട് പിടിച്ച് സംവരണ വിരുദ്ധരെല്ലാം ഒരുമിക്കുകയും ചെയ്തു. കേരളത്തിലെ നിലവിലെ സാഹചര്യം മനസിലാക്കാതെ സംവരണ വിരുദ്ധ പോസ്റ്റുകളിടുന്നവരെ കൊണ്ടുപിടിച്ച് ട്രോളുകയാണ് സോഷ്യൽ മീഡിയ. കണ്ടുനോക്കൂ..

ഒരു പോസ്റ്റ് തട്ടിക്കോ
ഈ മാർക്കും വെച്ച് എങ്ങനെ അഡ്മിഷൻ കിട്ടാനാണ് ഒരു കാര്യം ചെയ്യ് ഈ തൂമ്പ പിടിച്ച് നിങ്ങളെന്നെ കർഷകനാക്കി എന്നൊരു പോസ്റ്റിട്ടോളൂ.

ചങ്ക് വെയ്റ്റിങിലാണ്
നീ എങ്ങോട്ടാണ് ഈ തൂമ്പയും കൊണ്ട്. ഞാൻ കർഷകനാകാൻ പോകുവാ എന്റെ ചങ്ക് ഡി എസ് എൽ ആറുമായി കാത്തുനിൽക്കുന്നുണ്ട്

ജയിച്ചത് തന്നെ
79 ശതമാനം ആണോ നല്ല ശതമാനം മാര്‌ക്ക്.. സത്യം പറഞ്ഞാൽ ഞാൻ ജയിച്ചത് തന്നെ അവിശ്വസനീയമായിരുന്നു

അത് കൂടി പറയണേ
കൃഷിയൊക്കെ നല്ലത് തന്നെ ആ തോറ്റ പേപ്പറുകൾ കൂടി ഒന്ന് എഴുതിയെടുക്കാൻ പറയണേ

ഇവരെയൊക്കെ കാണാമോ
വീട്ടിലെ കഷ്ടപ്പാട് കാരണം ചെറുപ്പത്തിലേ പണിക്ക് പോയി ഇടയ്ക്ക് പഠിക്കുകയും ചെയ്യുന്ന എസ് സി എസ് ടി ബ്രോ

കർഷകനാകേണ്ടി വന്ന യുവാവ്
വെൽക്കം ടു സെൻട്രൽ ജയിലിലെ സീനാണ്. പക്ഷേ വ്യവസ്ഥിതി കാരണം കർഷകനാകേണ്ടി വന്ന യുവാവാണ് എന്നേ പറയാവൂ.

സീറ്റ് വേണം സീറ്റ് വേണം
സീറ്റ് വേണമെങ്കിൽ നിനക്ക് നന്നായി പഠിച്ചുകൂടായിരുന്നോ. പഠിക്കാതെയാണോ പിന്നെ 79 ശതമാനം മാർക്ക് കിട്ടിയത്

സങ്കിയല്ലേടാ
നായരാണ്. മിഡിൽ ക്ലാസ് ആണ്. റിസര്‍വേഷനെ അനുൂകൂലിക്കുന്നുമില്ല - നീ സങ്കിയല്ലേടാ.

ഇങ്ങോട്ട് വന്നേ
സംവരണ പോസ്റ്റിട്ട് ലൈക്കും എണ്ണി നിൽക്കാതെ മോനിങ്ങ് വന്നേ അപ്രത്തെ പറമ്പിൽ ലേശം പണിയുണ്ട്

ദൈവത്തിനുമുണ്ടോ
ഇത്ര കാലമായിട്ടും ഒരു ദളിതനെ പൂജാരിയാക്കിയില്ലല്ലോ ദൈവത്തിനുമുണ്ടോ റിസർവേഷൻ

അവനെ കീറിമുറിക്കൂ
വ്യവസ്ഥിതിയെ മാറ്റാനോ പറ്റില്ല എങ്കിൽ പിന്നെ ആ പോസ്റ്റിട്ട ചെക്കനെ കീറിമുറിച്ചേക്കാം

നമ്മളും സപ്പോർട്ടാം
ഇവറ്റകളെ നമ്മള്‍ക്കും കണ്ണെടുത്താ കണ്ടൂട നമ്മളും കൂടാം സംവരണത്തെ സപ്പോർട്ട് ചെയ്യാൻ

കൃഷിപ്പണിയും ചെയ്യാം
അലോട്ട് മെന്റ് വന്നു അഡ്മിഷൻ കിട്ടിയില്ല എന്ന് കരുതി ജീവിക്കാതെ പറ്റുമോ വല്ല കൃഷിപ്പണിയും നോക്കാ

ദേ വരുന്നു മ്വോൻ
എടിയേ ദേ വരുന്നു നിൻറ മോൻ. സീറ്റ് കിട്ടാതെ കൃഷിപ്പണി ചെയ്ത് വരുന്ന ലെ ഞാൻ

നിങ്ങളെന്നെ..
നിങ്ങളെന്നെ കർഷകനാക്കി. തെളിവ് വേണമെങ്കിൽ കേരളത്തിന്റെ ഈ മാപ്പെടുത്ത് നോക്കൂ.


Click it and Unblock the Notifications
