ആനയെക്കാളും വേഗത്തിൽ ഓടിയാല്‍ പട്ടി ആനയാകുമോ.. ബജാജിന് ബുള്ളറ്റ് ഫാൻസിൻറെ കിടുക്കാച്ചി മറുപടി!!
ബജാജ് ഡോമിനർ 400ന് സോഷ്യൽ മീഡിയയിൽ ട്രോൾ. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ ബൈക്ക് എന്ന വിശേഷണവുമായി എത്തിയ ഡൊമിനറിനെ എന്തിനാണ് ആളുകൾ ട്രോളുന്നത് എന്നല്ലേ. ഏറ്റവും പുതിയ പരസ്യത്തിൽ സാക്ഷാൽ റോയൽ എൻഫീല്‍ഡിനെ ഒന്ന് കൊച്ചാക്കി ബജാജ്.
റോയൽ എൻഫീൽഡ് ബൈക്കുകളുമായാണ് ഡൊമിനറിന്റെ മത്സരം എന്ന് വ്യക്തമാക്കുന്നതായിരുന്നു പരസ്യം. ഇത് മാത്രമല്ല, ആനപ്പുറത്ത് പോകുന്ന ആളുകളെ റോയൽ എൻഫീൽഡുമായി ഉപമിക്കുന്ന രീതിയിലാണ് പരസ്യം ഒരുക്കിയത്. ആനകൾക്കിടയിലൂടെ ചീറിപ്പായുന്ന ഡൊമിനറും. എൻഫീൽഡ് പ്രേമികൾക്ക് കുരുപൊട്ടാൻ കൂടുതൽ വല്ലതും വേണോ.. കാണൂ ക്രൂരമായ ട്രോളാക്രമണം..

വേഗതയാണോ കാര്യം
പട്ടിയും പൂച്ചയും ആനയെക്കാൾ വേഗത്തിൽ ഓടും എന്ന് കരുതി ആ തലയെടുപ്പ് ഉണ്ടാകുമോ

വികാരജീവിയാണ്
ശോഭേ ഞാനൊരു വികാരജിവിയാണ്.. അതെന്താ നിങ്ങളുടെ വണ്ടി ബുള്ളറ്റാണോ.. കുറ്റം പറയാൻ പറ്റില്ല അത്രയ്ക്ക് വികാരികളാണ്.

നിനക്കുള്ളത് പിന്നെ
ബുളളറ്റിന് കൊടുത്തത് ഇഷ്ടപ്പെട്ട ഡ്യൂക്കിനുള്ളത് അടുത്താഴ്ച തരാട്ടാ

4000 ഇറക്കിയാലും
ബജാജൊക്കെ 400 അല്ല 4000 സിസി തന്നെ ഇറക്കിയാലും ബുള്ളറ്റിന്‍റെ തട്ട് താണ് തന്നെ ഇരിക്കും

ഇതാണ് സംഭവിച്ചത്
ആനകളുടെ ഇടയിലൂടെ പോകുന്ന ബജാജ് മുതലാളി. ശേഷം സംഭവിച്ചത്.

ആർക്കാ ഗുണം
പരസ്യം ബജാജിന്റേതാണെങ്കിലും ഗുണം ചെയ്തത് ബുള്ളറ്റിനാണ് എന്ന് തോന്നും

പരസ്യവും യാഥാർഥ്യവും
പരസ്യത്തിൽ കണ്ടത് ഇതാണെങ്കിലും യഥാർഥത്തിൽ സംഭവിച്ചത് ഇതാണ്

എന്തടാ
ബജാജിന്റെ പരസ്യം റോയൽ എൻഫീല്‍ഡിനെ വെല്ലുവിളിച്ചപ്പോൾ ആരാധകർ

ലോംഗ് ട്രിപ്പ് എന്നൊക്കെ
ക്ലാസ്സിക്കേ നീ കേട്ടോ ലോംഗ് ട്രിപ്പ് എന്നൊക്കെ പറയാറായി കേട്ടോ

തകരാറ് പോലെ
ബജാജ് ഡൊമിനറിന്റെ പരസ്യം കണ്ട ബുള്ളറ്റ് മുതലാളി.. എന്തോ ഒരു തകരാറ് പോലെ

ബുള്ളറ്റ് മിറർ
സാധാരണ ബൈക്കുകളുടെ മിററും ബുള്ളറ്റ് മിററും തമ്മിലുള്ള വ്യത്യാസം

ചവുട്ടിക്കൂട്ടെടാ
തള്ളേ കലിപ്പ് തീരുന്നില്ലല്ലോ അവന്റൊരു പുതിയ പരസ്യം....

എന്നെ ഉദ്ദേശിച്ചാണ്
ഈ പരസ്യം ഇതെന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ്

ആരെങ്കിലും വിചാരിക്കട്ടേ
എന്‍ഫീല്‍ഡിനെ പൊക്കി രണ്ട് പോസ്റ്റിട്ടേ കാണുന്നോര് വിചാരിക്കട്ടേ നമുക്കും എൻഫീല്‍ഡുണ്ടെന്ന്ട

സത്യമാണ്
ബജാജ് പുതിയ മോഡൽ ബുള്ളറ്റിനെക്കാൾ കിടുവാ.. സത്യം

തള്ളലും ഉണ്ട്
വാങ്ങുവാണെങ്കിൽ ബുള്ളറ്റ്. ഇനി തള്ളുവാണെങ്കിലോ അതും ബുള്ളറ്റ്

ഒന്ന് ട്രോളിയിട്ടുണ്ട്
ഞങ്ങൾ നൈസായി നിന്നെയൊന്ന് ട്രോളിയിട്ടുണ്ട്.. ഇത് കേൾക്കുന്ന റോയൽ എൻഫീൽഡ്

രണ്ടും വ്യത്യാസം
ഒന്ന് ഹിമാലയത്തിൽ പോകാൻ പ്ലാൻ ചെയ്യുന്നു മറ്റേത് ആതിരപ്പള്ളി പോകാനും

എന്‍ഫീൽഡിനാ
നീയിപ്പോ പനമ്പട്ടയാണോ തിന്നുന്നേ അല്ല എനിക്കല്ല എൻഫീൽഡിനാ

ഒന്ന് പോടാപ്പാ
അയ്യൊ എന്‍റെ പണി കളയല്ലേ സാറേ.. ഒന്ന് പോടാപ്പാ

അവഞ്ചറിനെയാണോ
ഇനിയിപ്പോ ബജാജ് ട്രോളിയത് അവരുടെ തന്നെ ബൈക്കായ അവഞ്ചറിനെയാണോ

ബുള്ളറ്റ് കിടുവേ
ലെ ബുള്ളറ്റ് പ്രേമികൾ മീനവിയൽ.. ബുള്ളറ്റ് കിടുവേ, ബുള്ളറ്റ് കിടുവേ

പറ്റും പക്ഷേ വെക്കില്ല
കൊള്ളാവുന്ന ഒരു ഫ്യുവൽ മീറ്ററെങ്കിലും വെച്ചൂടേ സാറേ..

പനമ്പട്ട തീർന്നു
എന്തിനാ നിർത്തിയത്. അത് പിന്നെ വണ്ടിയിലെ പനമ്പട്ട തീർന്നുപോയി

അപ്പോ ശരി ആകും
ചൂട് ഉള്ള സൈലൻസർ എടുത്ത് നിന്റെ തലക്ക് ഞാനടിക്കും - ഫാൻസിന്റെ ഭീഷണി

ഇതിപ്പോ ലാഭായല്ലോ
റോയൽ എൻഫീൽഡ് മുതലാളിക്ക് ഈ പരസ്യം വലിയ ലാഭായിപ്പോയല്ലോ












Click it and Unblock the Notifications