എന്നാലുമെന്റെ ബിജൂ... ഇപ്പണി വേണ്ടായിരുന്നു!!! സോഷ്യല്‍ മീഡിയയുടെ സങ്കടം
ആറ് മണിക്കൂര്‍ കൊണ്ട് ബിജു രാധാകൃഷ്ണന് സിഡി കണ്ടെടുക്കും. അത് പിന്നെ സോളാര്‍ കമ്മീഷന്റെ മുന്നില്‍ ഹാജരാക്കും. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം അവസാനിയ്ക്കും... എന്തൊക്കെ സ്വപ്നങ്ങളാണ് പലരും കണ്ടത്. എന്നിട്ടെന്തായി?
ബിജു രാധാകൃഷ്ണന്റെ കൈയ്യിലുള്ള സിഡിയിലെ ദൃശ്യങ്ങള്‍ ക്ലിപ്പുകളായി വാട്സ് ആപ്പിലെത്തുമെന്ന് പ്രതീക്ഷിച്ച് ഫോണ്‍ റീച്ചര്‍ജ്ജ് ചെയ്ത് വച്ചവര്‍ പോലും ഉണ്ടായിരുന്നത്രെ. എന്തായാലും കാത്തിരിപ്പുകളൊക്കെ വെറുതേയായി.
ഈ ദേഷ്യം മുഴുവന്‍ ഒന്ന് തീര്‍ക്കേണ്ടേ... അതിനിപ്പോ എന്ത് ചെയ്യും. ബിജുവിനെ എന്തായാലും കൈയ്യില്‍ കിട്ടില്ല. അപ്പോള്‍ പിന്നെ ട്രോളുകള്‍ കൊണ്ട് പണികൊടുക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.

ഇനി അമേരിയ്ക്ക?
എന്തായാലും സിഡി കോയമ്പത്തൂരില്‍ നിന്ന് കിട്ടിയില്ല. ഇനി അമേരിയ്ക്കയില്‍ ഉണ്ടെന്ന് പറഞ്ഞാലോ?

എന്നാല്‍ പിന്നെ...
കോയമ്പത്തൂരില്‍ നിന്ന് കിട്ടിയ സഞ്ചിയില്‍ പെന്‍ഡ്രൈവും ഇല്ല സിഡിയും ഇല്ല. അപ്പോള്‍ പിന്നെ ഹാര്‍ഡി ഡിസ്ക് ആയിരിയ്ക്കും!!!

ഇതാണാ രേഖ
ബിജു രാധാകൃഷ്ണന് അവസാനം ഈ രേഖ കാണിയ്ക്കുമോ എന്നാണ് സംശയം.

രക്ഷപ്പെട്ടു
സിഡി കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ചത് ആരായിരിയ്ക്കും... ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റാര്!!!

ജോര്‍ജ്ജ് ഇറങ്ങുമോ?
ഇനിയിപ്പോ ആ സിഡി തന്റെ കൈവശം ഉണ്ടെന്ന് പറഞ്ഞ് പിസി ജോര്‍ജ്ജ് എങ്ങാനും രംഗത്തിറങ്ങുമോ എന്നാണ് സംശയം.

എല്ലാം പ്രതീക്ഷയല്ലേ...
ബിജുവിന്റെ കയ്യില്‍ സിഡി ഇല്ലെങ്കിലോ എന്ന സംശയം എല്ലാവര്ക്കും ഉണ്ടായിരുന്നു. പക്ഷേ അപ്പോഴും ഒരു ചെറിയ പ്രതീക്ഷ ബാക്കിയായിരുന്നു!!!

എന്തായിരുന്നു കുഴപ്പം
വര്‍ക്ക് ചെയ്യാത്ത സിഡി റൈറ്ററിലാണ് സിഡി കോപ്പി ചെയ്തതെന്ന് ബിജു പറയുമോ എന്നായിരുന്നു സംശയം. ഇപ്പോള്‍ അത് മാറിക്കിട്ടി.

ആ സിഡി എവിടെ
കാക്കക്കുയിലിലെ ജഗദീഷിനെ പോലെ ആയിരിക്കും ചന്ദ്രന് ബിജു രാധാകൃഷ്ണനോട് മറുപടി പറയുക എന്ന് തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ.

അന്വേഷണാത്മക പത്രപ്രവര്ത്തകന്
ബിജുവിന്റെ കയ്യിലുള്ള സിഡി കണ്ടെടുക്കുമെന്നും കേരളം ഞെട്ടിത്തരിയ്ക്കുമെന്നും പ്രതീക്ഷിച്ച മാധ്യമ പ്രവര്ത്തരകരുടെ ഗതി അവസാനം ഇതായി.

ആരും തല്ലരുത്...
സിഡി കിട്ടിയില്ല എന്നറിഞ്ഞപ്പോള്‍ പലരുടേയും മനസ്സില്‍ വന്നത് ഈ ദൃശ്യം തന്നെ ആയിരുന്നിരിയ്ക്കണം.

തീര്‍ന്നു മോനേ...
ഇനി ഏതായാലും ബിജു രാധാകൃഷ്ണനെ ആരും വിശ്വസിയ്ക്കില്ല. ബിജുവിന്റെ അവസാനമായിക്കഴിഞ്ഞു!!!

കോയമ്പൂര്‍ കാണണം
ജയിലില്‍ കിടക്കുമ്പോഴാണ് ബിജുവിന് പണ്ട് കോയമ്പത്തൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ബന്ധുവിനെ ഓര്മ വന്നത്. അനരെ കാണാന്‍ തോന്നിയപ്പോഴാണത്രെ ഈ 'ഐഡിയ' ഉപയോഗിച്ചത്.

രക്ഷപ്പെട്ട്
സിഡി തിരയുന്ന ബിജു, കാത്തിരിയ്ക്കുന്ന കമ്മീഷന്... ഒടുവില്‍ ആശ്വാസത്തോടെ നെടുവീര്‍പ്പിടുന്ന ഉമ്മന്‍ ചാണ്ടി.

മാധ്യമങ്ങള്‍ക്കിട്ട്
ഇവിടെ എത്രയോ വലിയ പ്രശ്നങ്ങളുണ്ടായി. അപ്പോഴൊക്കെ വെറുതേയിരുന്ന മാധ്യമങ്ങള്‍ ബിജുവിന്റെ സിഡിയുടെ കാര്യം വന്നപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റു.

മേലാല്‍ ആവര്ത്തിയ്ക്കരുതെ
ബിജുവിനോട് ചിലര്‍ക്ക് പറയാനും ചെയ്യാനും ഉള്ളത് ഇത്ര മാത്രമാണ്!!

അത് ഒളിച്ചുവച്ചില്ലേ...
സിഡി ഞാന്‍ ഒളിച്ചുവച്ചിരിയ്ക്കുകയല്ലേ. അപ്പോള്‍ പിന്നെ അത് എന്റെ കൈയ്യില്‍ ഇല്ലല്ലോ....

കമ്മീഷനും
സിഡി പിടിച്ചെടുക്കാന്‍ കമ്മീഷന് ഉത്തരവിട്ടപ്പോള്‍ ചിലര്‍ കണ്ടത് ഇങ്ങനെ ആയിരുന്നു.

പവനായി ശവമായി
എന്തൊക്കെ ആയിരുന്നു.... സിഡി, യാത്ര, കോയമ്പത്തൂര്‍, ഉമ്മന്‍ ചാണ്ടി, സരിത എസ് നായര്‍

ലോഡ് ഷെഡ്ഡിംഗ് ആണോ
സിഡി സത്യത്തില്‍ അടുത്തെവിടേയോ ഉണ്ട്... കറന്റ് പോയപ്പോള്‍ പ്ലെയറില്‍ കുടുങ്ങിയതാ

ഒരു സത്യം പറയട്ടേ...
ഇനി ബിജു സോളാര്‍ കമ്മീഷന് മുന്നില്‍ ഇങ്ങനെയെന്തെങ്കിലും പറയുമോ....

സ്വപ്നം കണ്ടിട്ടെന്തായി
സിഡി വരും, ക്ലിപ്പ് ഇറങ്ങും... ഇതൊക്കെ കേട്ടപ്പോള്‍ ചിലരെങ്കിലും ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് വന്നിട്ടുണ്ടാകും.

കാത്തിരുന്നു കാത്തിരുന്നു ബിജു ചതിച്ചു
എന്ന് നിന്റെ മൊയ്തീനിലെ പാട്ടിന് ഇങ്ങനേയും ഒരു പാരഡി ഉണ്ടാക്കാം.

തെളിവ് ആകും
സിഡി കാത്ത് നിന്നവര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെ ആണ് പറയുന്നത്.

ചാണ്ടിയ്ക്ക് ഗര്ജ്ജിയ്ക്കാം
ഇി വേണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് ഇങ്ങനെ ഗര്ജ്ജിയ്ക്കാനുള്ള വകുപ്പൊക്കെയുണ്ട്.

ഉമ്മന്‍ ചാണ്ടിയുടെ പ്രാര്‍ത്ഥന
സിഡി തേടിയുള്ള യാത്ര തുടങ്ങിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ഇങ്ങനെ ആണോ പ്രാര്‍ത്ഥിച്ചത്.

സിഡി താടാ ബിജു...
കത്തി താഴെയിടെടാ... നിന്റച്ഛനാടാ പറയുന്നേ- ഈ ടോണിലാണോ ഇനി കമ്മീഷന് ബിജുവിനോട് സിഡി ചോദിയ്ക്കുക

മാണി ഇങ്ങനെ പറയും
ഇതിനും തെളിവില്ലാതാക്കിയല്ലേ... മാണി ഉമ്മന്‍ ചാണ്ടിയോട് പറയാന്‍ സാധ്യതയുള്ള ഡയലോഗ് തന്നെ.

ന്യൂസ് കാണാന്‍
ബിജുവിന്റെ സിഡിയിലെ ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് പ്രതീക്ഷിച്ച് പലരും കഴിഞ്ഞ ദിവസം ന്യൂസ് ചാനലുകള്‍ക്ക് മുന്നില്‍ അടയിരിപ്പായിരുന്നു.

വാ, ഒരുമിച്ച് തിരയാം
സിഡി എവിടെ എന്ന് ചോദിച്ച കമ്മീഷനോട് ബിജു പറഞ്ഞ മറുപടി സത്യത്തില്‍ ഇത് തന്നെ ആയിരുന്നോ

മോദിയ്ക്കും
സിഡി കോയമ്പത്തൂരിലല്ല, ചന്ദ്രന്റെ കൈയ്യിലാണെന്ന്. ചന്ദ്രനിലാണെങ്കില്‍ താനും പോകാമെന്ന് പറഞ്ഞ് മോദിയും എത്തിയത്രെ.

കൊടമ്പുളി ഇട്ടുവച്ചാല്‍
സിഡി എന്ന് പറഞ്ഞ് ഒടുവില്‍ കിട്ടിയത് എന്തൊക്കെയോ രേഖകള്‍. ആമേന്‍ സിനിമയിലെ ആ സീന്‍ പോലെ ആയി കാര്യങ്ങള്‍.

ബിജുവിന്റെ ഉപദേശം
പെന്‍ഡ്രൈവില്‍ വൈറസ് കയറാന്‍ സാധ്യതയുണ്ട്. എന്നാല്‍ സിഡിയില്‍ അങ്ങനെ സംഭവിയ്ക്കില്ല.

ബിജുവിന്റെ തള്ള്
സത്യത്തില്‍ ബിജു രാധാകൃഷ്ണന് വെറുതേ 'തള്ളി'യതാണ്. എല്ലാം കേട്ട് തരിച്ചിരുന്ന ജനമാണ് മണ്ടന്മാര്.

ഇന്ത്യ മുഴുവന്‍
ഇനിയിപ്പോള്‍ സിഡി യാത്ര രാജ്യം മുഴുവന്‍ വ്യാപിപ്പിയ്ക്കുമോ എന്നാണ് സംശയം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications