Get Updates
Get notified of breaking news, exclusive insights, and must-see stories!

രാവിലെ തറക്കല്ലിടും വൈകിട്ട് ഉദ്ഘാടനം ചെയ്യും, ഉമ്മന്‍ചാണ്ടി സാറേ നിങ്ങള് മരണമാസ്സാണ്...

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ സ്വപ്നപദ്ധതികള്‍ എല്ലാം അങ്ങനെയാണ്. നിര്‍മാണം കഴിഞ്ഞില്ലെങ്കിലും ഉദ്ഘാടനം നടന്നിരിക്കും. അതിപ്പോള്‍ സ്മാര്‍ട്ട് സിറ്റിയായാലും കണ്ണൂര്‍ വിമാനത്താവളമായാലും അക്കാര്യത്തില്‍ മാറ്റമൊന്നും ഇല്ല. അതിവേഗം ബഹുദൂരം അതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ മുദ്രാവാക്യം തന്നെ.

പക്ഷേ ഇത് വല്ലതും സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര്‍ക്ക് അറിയാമോ. പദ്ധതി പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകും മുന്‍പ് ഉദ്ഘാടനം ചെയ്തു എന്ന് പറഞ്ഞ് ട്രോളന്മാര്‍ ഉമ്മന്‍ ചാണ്ടിക്ക് എട്ടിന്റെ പണിയാണ് കൊടുക്കുന്നത്. പണിതീരാത്ത വീടിന് നാളെ പാലുകാച്ചല്‍, 10 വയസ്സായ കുട്ടിക്ക് കല്യാണം തുടങ്ങി കാലത്തിന് മുന്നേ നടക്കുന്ന പല പരിപാടികള്‍ക്കും സോഷ്യല്‍ മീഡിയ കടപ്പാട് വെക്കുന്നത് ഉമ്മന്‍ ചാണ്ടിക്കാണ്.

ഇതാണോ എയര്‍പോര്‍ട്ട്

ഇതാണോ എയര്‍പോര്‍ട്ട്

ഫെബ്രുവരി 29ന് കണ്ണൂര്‍ എയര്‍പോര്‍ട്ടും ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുമത്രേ.. അതിനുമുണ്ട് ട്രോളുകള്‍

കൊച്ചിന്റെ 28 കെട്ടാണ്

കൊച്ചിന്റെ 28 കെട്ടാണ്

നാളെ കൊച്ചിന്റെ 28 കെട്ടാണ്. ങേ അതിന് നീ കല്യാണ കഴിച്ചില്ലല്ലോ..ഉമ്മന്‍ ചാണ്ടി ഫാന്‍സിന്റെ ഒരു കാര്യം...

സ്മാര്‍ട്ട് സിറ്റി

സ്മാര്‍ട്ട് സിറ്റി

ഇന്നലെ ഉദ്ഘാടനം ചെയ്ത സ്മാര്‍ട്ട് സിറ്റി കോണ്‍ഗ്രസുകാരുടെയും നാട്ടുകാരുടെയും കണ്ണില്‍

പണി തീര്‍ന്നില്ലെങ്കിലല്ലേ പ്രശ്‌നമുള്ളൂ

പണി തീര്‍ന്നില്ലെങ്കിലല്ലേ പ്രശ്‌നമുള്ളൂ

ഇല്ലാത്തത് ഉദ്ഘാടനം ചെയ്താലല്ലേ കളിയാക്കൂ.. എയര്‍ കേരള പറക്കാനുള്ള പാത തുറന്നുകൊടുക്കാലോ.. അതാകുമ്പ സാധനം ഇല്ല എന്നാരും പറയില്ലല്ലോ

എന്തൊക്കെ ഉദ്ഘാടനം ചെയ്യണം

എന്തൊക്കെ ഉദ്ഘാടനം ചെയ്യണം

മെട്രോ, സ്മാര്‍ട്ട് സിറ്റി, വിമാനത്താവളം അങ്ങനെ എന്തൊക്കെ ഉദ്ഘാടനം ചെയ്യാനുണ്ട്.. ഭരണം കഴിയാറായില്ലേ...

കോക്കാച്ചിയുണ്ട്

കോക്കാച്ചിയുണ്ട്

ഇതാണ് കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി. അടുത്ത് പോകരുത് ചിലപ്പോ കോക്കാച്ചി കാണും

പാല് കാച്ചുന്ന വീട്

പാല് കാച്ചുന്ന വീട്

നാളെ പാല് കാച്ചാന്‍ ഒരുങ്ങുന്ന മൊയ്തീനിക്കയുടെ വീട് പ്രചോദനം ആര് എന്ന് പറയേണ്ട കാര്യമില്ലല്ലോ

മെഡിക്കല്‍ കോളജ് കണ്ടോ

മെഡിക്കല്‍ കോളജ് കണ്ടോ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന കോന്നി മെഡിക്കല്‍ കോളജിന്റെ സ്ഥിതി കണ്ടോ.. സി പി എമ്മുകാരുടെ ഒരു ട്രോള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+