ഒന്നും അറിയില്ല... പിണറായി വിജയനെയും ഉമ്മന്‍ചാണ്ടിയെയും ഇരട്ടപെറ്റതാണോ.. ട്രോളുകള്‍!
ഒന്നിനും തെളിവില്ല എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി ഭരണകാലത്തെ ഒരു പ്രത്യേകത. ഒന്നിനും തെളിവില്ലെങ്കിലും നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്ന് എപ്പോഴും ഉറപ്പ് നല്‍കിയിരുന്നു അന്നത്തെ മുഖ്യമന്ത്രി. യു ഡി എഫിന് പകരം എല്‍ ഡി എഫ് ഭരണത്തില്‍ വന്നിട്ടും കാര്യങ്ങളൊന്നും ശരിയായില്ല. ഒന്നിനും തെളിവില്ല എന്ന പഴയ മുഖ്യന്റെ വാക്കുകള്‍ക്ക് പകരം പുതിയ മുഖ്യന്‍ പറയുന്നത് ഒന്നും അറിയില്ല എന്നാണ്.
തലശ്ശേരിയില്‍ ദളിത് സഹോദരിമാരെ കൈക്കുഞ്ഞിനൊപ്പം ജയിലില്‍ അയച്ച സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത് തനിക്കറിയില്ല പോലീസുകാരോട് ചോദിക്കൂ എന്നാണ്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. സോഷ്യല്‍ മീഡിയയും പിണറായി വിജയനെ വെറുതെ വിട്ടില്ല. കാണൂ ട്രോളുകള്‍...

ഒണ്‍ലി ടോപ് ക്ലാസ്
കേരളത്തില്‍ സ്വന്തം ജില്ലയില്‍ നടക്കുന്ന പാവപ്പെട്ടവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അറിയില്ല. ഒണ്‍ലി ടോപ് ക്ലാസ്. അതാണ് കേരള മുഖ്യന്‍

പിണറായി മ്യൂട്ട്
ഉത്തരേന്ത്യയില്‍ ദളിത് പീഡനം നടക്കുമ്പോള്‍ പ്രതികരിക്കുന്ന പിണറായി വിജയന്‍ കേരളത്തിലെത്തിയപ്പോള്‍ മ്യൂട്ട് ആയിപ്പോയോ

ഒരമ്മപെറ്റ അളിയന്‍മാര്‍
പഴയ മുഖ്യന്‍ പറയും ഒന്നിനും തെളിവില്ലെന്ന്, പുതിയ മുഖ്യന്‍ പറയും ഒന്നും അറിയില്ലെന്ന് രണ്ടുപേരെയും കണ്ടാല്‍ ഒരമ്മപെറ്റ അളിയന്‍മാരെപോലുണ്ട്

താത്വികമായ അവലോകനം
പോലീസിനോട് ചോദിക്കൂ എന്ന് മുഖ്യന്‍, പാര്‍ട്ടിക്കാരോട് ചോദിക്കൂ എന്ന് പോലീസ് മുഖ്യനാണ് എല്ലാം എന്ന് പാര്‍ട്ടിക്കാര്‍ - എല്‍ ഡി എഫ് ഭരണം താത്വികമായി അവലോകനം ചെയ്താല്‍ ഇതാ ഇങ്ങനെയിരിക്കും

ബെസ്റ്റ് മുഖ്യന്മാര്‍
സോളാര്‍ കേസില്‍ തെളിവില്ല. ദളിത് പീഡനത്തെക്കുറിച്ച് അറിവില്ല. നല്ല ബെസ്റ്റ് മുഖ്യന്മാര്‍ അല്ലേ.

തക്കാളിയോട് ചോദിക്കണം
ങേ തക്കാളി വില കൂടിയെന്നോ അത് തക്കാളിയോട് ചോദിക്കണം മിസ്റ്റര്‍ - പിണറായി വിജയനെ ആളുകള്‍ ട്രോളുന്നത് ഇങ്ങനെയൊക്കെയാണ്

വല്യ അറിവില്ല അല്ലേ
പാത്രിയാര്‍ക്കീസ് ബാവയ്ക്ക് നേരെ സിറിയയില്‍ ഉണ്ടായ ആക്രമണത്തെ പിണറായി അപലപിച്ചു. സാറിന് കേരളത്തിലെ കാര്യങ്ങളെക്കുറിച്ച് വലിയ അറിവില്ല അല്ലേ

കണ്ണൂരിലെ ദളിതരോ ഏ
മോദി ഭരിക്കുമ്പോള്‍ ഇന്ത്യയിലെ ദളിതര്‍ക്ക് ജീവിക്കണ്ടേ... കണ്ണൂരിലെ ദളിതരോ ഏ..

എം ബി രാജേഷിനും അലര്‍ജി
പിണറായി വിജയന് മാത്രമല്ല, എം ബി രാജേഷിനും അലര്‍ജിയാണ് കേരളത്തിലെ ദളിത് വിഷയം എന്ന് തോന്നുന്നു

പിണറായി അന്ന് ഇന്ന്
ദില്ലി കേരള ഹൗസില്‍ ബീഫ് കിട്ടാതായപ്പോഴും ഇപ്പോഴും പിണറായി വിജയന്റെ ഭാവവ്യത്യാസം

സേതുരാമയ്യരും കുടുങ്ങി
ഇതുവരെ അറിഞ്ഞില്ലെന്നേ പ്രതി മറുപടി പറയുന്നുള്ളത്രെ. ഇനി പിണറായി എങ്ങാനും ആണോ പ്രതിയെന്നാണ് സേതുരാമയ്യര്‍ സി ബി ഐയുടെ സംശയം

ക്ലോസ് ഇനഫ്
ഒരാള്‍ തെളിവില്ല, മറ്റേയാള്‍ അറിവില്ല. ക്ലോസ് ഇനഫ് കലക്കിയിട്ടുണ്ട്

കേരളത്തിലായിപ്പോയി
ഈ സംഭവം ഉത്തരേന്ത്യയിലായിരുന്നെങ്കില്‍ പിണറായിയും പിള്ളേരും തകര്‍ത്തേനെ

കമ്മിയാ കമ്മി
പിന്നോക്ക വിഭാഗക്കാരെയും സ്ത്രീകളെയും സംരക്ഷിക്കും എന്നൊക്കെ പറയും, പ്രൊഫൈല്‍ പിക്ചര്‍ ഒക്കെ മാറ്റും. പക്ഷേ തലശേരി വിഷയത്തില്‍ മിണ്ടില്ല


Click it and Unblock the Notifications
