സഖാവ് മെസ്സിക്ക് അഭിവാദ്യങ്ങള്‍... എംഎ ബേബിക്ക് ഫേസ്ബുക്കില്‍ ട്രോളോട് ട്രോള്‍!
കോപ്പ അമേരിക്ക ഫുട്ബോളില്‍ അമേരിക്കയെ തോല്പിച്ച് അര്‍ജന്റീന ഫൈനലില്‍ കടന്നപ്പോള്‍ ട്രോളുകള്‍ മുഴുവന്‍ കിട്ടുന്നത് സി പി എം നേതാവ് എം എ ബേബിക്ക്. ഫൈനലില്‍ കടന്ന അര്‍ജന്റീനിയന്‍ ടീമിന് അഭിവാദ്യങ്ങള്‍ അറിയിച്ചുകൊണ്ട് എം എ ബേബി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണ് ട്രോളന്മാര്ക്ക് വിരുന്നായത്.
ഏത്രംഗത്ത് ആയാലും അമേരിക്ക പരാജയപ്പെടുന്നത് എന്നെ പോലുളള കമ്മ്യൂണിസ്റ്റുകാരനും ആവേശമാണ് എന്നാണ് ബേബി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ആ തോല്‍വി ചെഗുവേരയുടെ നാട്ടുകാരോട് കൂടെ ആകുമ്പോള്‍ ആവേശം കൂടും എന്ന് എഴുതിയ പോസ്റ്റില്‍ ലയണല്‍ മെസ്സിക്ക് അഭിവാദ്യം അറിയിക്കാനും എം എ ബേബി മറന്നില്ല. ഇത്രയുമായാല്‍ പിന്നെ ട്രോളന്മാര് വിടുമോ. കാണൂ അവരുടെ വിക്രിയകള്‍.

ജന്മദിനാശംസകള്
ലയണല്‍ മെസ്സിയോട് സഖാവ് എം എ ബേബി ജന്മദിനാശംസകള് പറഞ്ഞപ്പോള്‍. ഞെട്ടിയില്ലേ.

ബിഡിയുണ്ടോ സഖാവേ
ബിഡിയുണ്ടോ മെസ്സി സഖാവേ ഒരു തീപ്പെട്ടി എടുക്കാന്‍...

ഇത്രയ്ക്ക് ചീപ്പാണോ
ഫുട്ബോളിലും രാഷ്ട്രീയം തിരയാന്‍ ഇത്രയ്ക്ക് ചീപ്പായിരുന്നോ സഖാവ് എം എ ബേബി.

അത് മറ്റൊരാശ്വാസം
അമേരിക്ക തോറ്റുകാണുന്നത് ഒരാശ്വാസം. മകനെ അമേരിക്കയില്‍ പഠിപ്പിക്കുന്നത് മറ്റൊരാശ്വാസം

ബൂര്ഷ്വകള്ക്കെതിരെ മെസ്സി
ബൂര്‍ഷ്വ ശക്തികള്‍ക്കെതിരെ പോരാടുന്ന ലയണല്‍ മെസി. കളിക്കളക്കില്‍ നിന്നും ഒരു കാഴ്ച

അമേരിക്ക പുല്ലാടാ
അര്‍ജന്റീന ടീം ഒപ്പമുണ്ടെങ്കില്‍ അമേരിക്ക എം എ ബേബിക്ക് പുല്ലാണ്. കിരീടത്തിലെ ഹൈദ്രോസ് ചട്ടമ്പിയെപ്പോലെ.

മെസ്സിയും ബേബിയും
സഖാവ് മെസ്സിയും സഖാവ് ബേബിയും. ഒരു ആക്ഷന്‍ ഹീറോ ബിജു ഫെയിം ട്രോള്‍

എന്തൊരാശ്വാസം
ഹലോ അമേരിക്കയല്ലേ. കമ്യൂണിസ്റ്റുകാരോട് കളിച്ചാല്‍ ഇതാ ഇങ്ങനിരിക്കും..

മെസ്സിയെ നമ്മള് കാണുന്നത്
മെസ്സിയെ നമ്മള് കാണുന്നത് കളിക്കാരനായിട്ടാണെങ്കിലും എം എ ബേബി കാണുന്നത് ഇങ്ങനെയാണ്

എംഎ ബേബിയുടെ അര്‍ജന്റീന
എംഎ ബേബിയുടെ വിചാരത്തില്‍ അര്‍ജന്റീന ഇങ്ങനെയാണ്. മുഴുവനും കമ്യൂണിസ്റ്റുകാര്‍

അതും ഫേസ്ബുക്കില്‍
അമേരിക്ക എങ്ങനെ തോറ്റുകണ്ടാലും മതിയെന്ന് അമേരിക്കക്കാരന് കണ്ടുപിടിച്ച ഫേസ്ബുക്കില്‍ പറയുന്ന ബേബി

ലാല്‍സലാം സഖാവെ
കിടക്കട്ടെ സഖാവ് മെസ്സിയുടെ വക ഗംഭീരന്‍ ഒരു റെഡ് സല്യൂട്ട്

എല്ലാവരും കൂടി നാറ്റിക്കുമോ
പിണറായി വിജയനെ നാറ്റിക്കാന്‍ തന്നെയാണ് എം എ ബേബി, ജയരാന്, ജി സുധാകരന് തുടങ്ങി എല്ലാവരുടെയും ശ്രമം

ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍
കളിക്കിടെ ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍ മെസ്സി വിപ്ലവം വരുന്നതിന്റെ സൂചനയായിട്ടാണത്രെ അത് കാണുക
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications