കാലുകെട്ടി പ്രാവിനെ പറത്തിയ പിണറായി പ്ലിങ്... വീഡിയോയും ട്രോളുകളും കാണൂ..
തിരുവനന്തപുരം: നവകേരള മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ കാലു കെട്ടി പ്രാവിനെ പറത്താന്‍ നോക്കിയ സി പി എം നേതാവ് പിണറായി വിജയന് പണികിട്ടി. സ്റ്റേജിലെത്തിയ കുട്ടികളാണ് പിണറായി വിജയന് സമാധാനത്തിന്റെ ചിഹ്നമായ വെള്ളരിപ്രാവിനെ നല്‍കിയത്. പ്രാവിനെ പറത്തിവിടാമെന്ന് കരുതി പിണറായി വിജയന്‍ മുകളിലേക്കിടുകയും ചെയ്തു.
എന്നാല്‍ മുകളിലേക്ക് പറക്കുന്നതിന് പകരം പ്രാവ് നേരെ താഴേക്ക് വന്നു. പറക്ക് പ്രാവേ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ആംഗ്യം കാട്ടിയിട്ടും പ്രാവ് പറന്നില്ല. അപ്പോഴാണ് സ്‌റ്റേജിലുണ്ടായിരുന്ന നേതാക്കള്‍ക്ക് കാര്യം മനസിലായത്, പ്രാവിന്റെ കാല് കെട്ടിയിരുന്നു. സ്റ്റേജിലുണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ പ്രാവിനെ എടുത്ത് വീണ്ടും പിണറായിക്ക് കൊടുത്തെങ്കിലും ഒന്നുകൂടി പ്രാവിനെ പറത്താന്‍ പിണറായി തയ്യാറായില്ല. പോരേ പൂരം, സോഷ്യല്‍ മീഡിയയില്‍ സംഭവത്തിന്റെ വീഡിയോയും അനുബന്ധ ട്രോളുകളും അരങ്ങ് തകര്‍ക്കുകയാണ്. കാണൂ വീഡിയോ...

എവിടന്ന് കിട്ടിയെടോ ഈ പറക്കാത്ത പ്രാവിനെ
പെട്ടെന്ന് പറഞ്ഞപ്പോള്‍ വെടിവെച്ച് പിടിച്ചത് കൊണ്ടാണത്രെ പ്രാവ് പറക്കാതിരുന്നത്. എങ്ങനെയുണ്ട് ട്രോളന്മാരുടെ കണ്ടുപിടുത്തം

ലെ പിണറായി
മോനേ ഈ പ്രാവിനെയൊക്കെ താഴേക്ക് പറത്തുന്ന സഖാവിന്റെ പേരെന്താ എന്ന് പിണറായി വിജയനോട് ചോദിച്ചാല്‍ എങ്ങനെയിരിക്കും.

പിണറായി ശശിയോ
പ്രാവിനെ എടുക്കുന്നു, മുകളിലേക്കിടുന്നു, പ്രാവ് താഴേക്ക് വീഴുന്നു....അപ്പോള്‍ പിണറായി ആരായി

ഇങ്ങനെയാണോ നോക്കിയേ
പ്രാവിനെ മുകളിലേക്ക് പറത്തിയ ശേഷം പിണറായി വിജയന്‍ വി എസ് അച്യുതാനനന്ദനെ ഇങ്ങനെ നോക്കി എന്നാണ് ട്രോളന്മാര്‍ പറയുന്നത്

ഇല്ലാ ഇല്ല മരിച്ചിട്ടില്ല
പിണറായി വിജയന്റെ കയ്യിന്റെ ബര്‍ക്കത്ത് കൊണ്ടാണോ പ്രാവ് താഴേക്ക് വീണത്... ആണെന്ന് പറയുന്നവരാണ് കൂടുതല്‍

വേറെയും പറ്റ് പറ്റി
നവകേരള മാര്‍ച്ചിന്റെ സമാപന ദിവസം ജനുവരിക്ക് മുമ്പേ ഫെബ്രുവരിയെ കൊണ്ട് വന്നും പിണറായി വിജയന്‍ സോഷ്യല്‍ മീഡിയയുടെ പരിഹാസത്തിന് പാത്രമായി

ദി ദിങ്ങനെ പറത്തണം
പ്രാവ് പറത്തുന്നത് ഇങ്ങനെ വേണം. ഇതാ കുഞ്ഞാലിക്കുട്ടിയെ കണ്ട് പഠിക്കൂ...
വീഡിയോ കാണൂ
പിണറായി വിജയന് അമളി പറ്റിയ വീഡിയോ കാണൂ. ഇതാ ഇങ്ങനെയൊക്കെയായിരുന്നു സംഭവങ്ങള്‍.












Click it and Unblock the Notifications