പാടത്ത് കിളക്കാന്‍ ബീഫ് കഴിക്കണോ.. ദീപ നിശാന്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍...
കേരളവര്‍മ കോളജിലെ ബീഫ് ഫെസ്റ്റിവല്‍ വിവാദം മുതല്‍ തുടങ്ങിയതാണ് സംഘപരിവാര്‍ അനുഭാവികള്‍ക്ക് ദീപ നിശാന്തിനോടുള്ള എതിര്‍പ്പ്. ഓണ്‍ലൈനില്‍ വളരെയധികം വായിക്കപ്പെടുന്ന ന്യൂജെന്‍ എഴുത്തുകാരില്‍ ഒരാണ് തൃശ്ശൂര്‍ കേരളവര്‍മ കോളജിലെ അധ്യാപികയായ ദീപ നിശാന്ത്. വിദ്യാര്‍ഥികളും വായനക്കാരുമായി ഒരുപാട് പേര്‍ ദീപ നിശാന്തിനെ ഫോളോ ചെയ്യുന്നുണ്ട്.
കേരളവര്‍മയിലെ ബീഫ് വിവാദം കെട്ടടങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ദീപ നിശാന്തും ബീഫും ഇപ്പോഴും ചൂടന്‍ വിഷയങ്ങള്‍ തന്നെയാണ്. മാംസഭുക്കായത് കൊണ്ടാണ് മനുഷ്യര്‍ക്ക് നീളം കുറഞ്ഞ ചെറുകുടലുള്ളത് എന്നും നോണ്‍ വെജിറ്റേറിയന്‍ മനുഷ്യര്‍ പറമ്പിലും പാടത്തും പണിയെടുക്കുന്നത് കൊണ്ടാണ് വെജിറ്റേറിയന്‍സിന് അത് തിന്ന് ഈ വിടുവായത്തം പറയാന്‍ പറ്റുന്നത് എന്നും ഫേസ്ബുക്കില്‍ പറഞ്ഞ ദീപ നിശാന്തിനോട് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങുന്ന ട്രോളുകള്‍ നോക്കൂ...

ചേട്ടാ രണ്ട് കിലോ ബീഫ്
ചേട്ടാ ഒരു രണ്ട് കിലോ ബീഫ്. ങേ നീ അതിന് വെജിറ്റേറിയന്‍ അല്ലേ. ഇന്ന് പാടത്ത് കുറച്ച് കിളക്കാന്‍ ഉണ്ട് ചേട്ടാ.

ദീപ ടീച്ചര്‍ ബയോളജിയാ
ദീപ ടീച്ചര്‍ ബയോളജി പ്രഫസര്‍ ആണോ.. കണ്ടിട്ട് തോന്നിയില്ല അതാ...

മാടമ്പള്ളിയിലെ താക്കോല്‍
മാടമ്പള്ളിയിലെ താക്കോല്‍ എടുക്കാന്‍ നീയെന്തിനാ ദാസപ്പാ ബീഫ് കഴിക്കുന്നേ

പോയി പഠിച്ചിട്ട് വാ
ദീപ ടീച്ചറേ ഇതാ ബയോളജി ബുക്ക് പോയി പഠിച്ചിട്ട് വാ

പാവം കര്‍ഷകന്‍
ബീഫ് കഴിക്കാതെ അബദ്ധത്തില്‍ പാടത്ത് പണിക്കിറങ്ങേണ്ടി വന്ന കര്‍ഷകന്‍

സോഷ്യല്‍ മീഡിയയില്‍
പച്ചക്കറി കഴിക്കുന്നവര്‍ പാടത്ത് പണിയെടുക്കുന്നില്ല എന്ന് ദീപ നിശാന്ത് പറഞ്ഞോ അതെപ്പോള്‍


Click it and Unblock the Notifications
