മുകേഷോ രാമലീല നിർമാതാവ് ടോമിച്ചൻ മുളകുപാടമോ.. ജയിലിലായ ദിലീപേട്ടന് എട്ടിന്റെ പണി കൊടുത്തത് ആര്??

ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസറിന് സോഷ്യല്‍ മീഡിയയിൽ ട്രോൾ.

ദിലീപിന്റെ പുതിയ ചിത്രമായ രാമലീലയുടെ രണ്ടാമത്തെ ടീസറിന് സോഷ്യല്‍ മീഡിയയിൽ ട്രോൾ. പ്രതി ഞാനാവണം എന്ന് തീരുമാനം ഉള്ളത് പോലെ എന്ന ദിലീപ് ഡയലോഗാണ് ട്രോളിന് കാരണം. നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കിടക്കുമ്പോഴാണ് ടീസർ ഇറങ്ങിയത് എന്നതും ഈ ഡയലോഗ് ഹിറ്റാകാൻ കാരണമായി.

ഏകദേശം ഒരു പ്രവചനം പോലെ തോന്നുന്ന ഈ ഡയലോഗ് നേരത്തെ സിനിമയിൽ ഉള്ളതാണോ അതോ ദിലീപ് അകത്തായ ശേഷം എഡിറ്റ് ചെയ്ത് കയറ്റിയതാണോ എന്നും ആളുകൾ ചോദിക്കുന്നുണ്ട്. മുകേഷിന്റെ അർഥഗർഭമായ ഡയലോഗിനും നിർമാതാവ് ടോമിച്ചന്‍ മുളകുപാടത്തിന്റെ ബുദ്ധിക്കും ഒക്കെയുണ്ട് ട്രോളുകൾ...

മുകേഷിന് പറയാനുള്ളത്

മുകേഷിന് പറയാനുള്ളത്

"തെളിവുകൾ തീരുമാനിക്കും പ്രതി ആരാണെന്നത് " - ഇതാണ് രാമലീലയുടെ ടീസറിലെ മുകേഷിന്റെ ഡയലോഗ്. നടിയെ ആക്രമിച്ച കേസില്‍ ജയിലിൽ കിടക്കുന്ന ജനപ്രിയ നായകന്റെ യഥാർഥ ജീവിതത്തിലെ സംഭവങ്ങൾക്കുള്ള ഒരു താക്കീതാണോ ഈ ഡയലോഗ്. ദിലീപ് കേസുമായി ബന്ധപ്പെട്ട് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുള്ള നടനാണ് കൊല്ലം എം എൽ എ കൂടിയായ മുകേഷ്.

ദിലീപിന് പറയാനുള്ളത്

ദിലീപിന് പറയാനുള്ളത്

"പ്രതി ഞാനാകണം എന്ന തീരുമാനമുള്ളത് പോലെ" - രാമലീലയിലെ നായകനായ ദിലീപിന് ടീസറിൽ ആകെയുള്ള ഡയലോഗാണിത്. കേസ് വന്നപ്പോൾ തിരുകിക്കയറ്റിയ സീനാണോ ഇതെന്നാണ് സോഷ്യൽ മീഡിയയിൽ ആളുകൾ ചോദിക്കുന്നത്. ഇത് മാത്രമല്ല, ഇഷ്ടം പോലെ ട്രോളുകൾ വേറെയും ഉണ്ട്.

മുളക് പാടത്തിന്റെ ബുദ്ധി

മുളക് പാടത്തിന്റെ ബുദ്ധി

രാമലീലയുടെ നിർമാതാവായ മുളക് പാടത്തിന്റെ ബുദ്ധിയാണോ ഇതെന്നുമുണ്ട് സംശയം. ദിലീപ് ജയിലിൽ കിടക്കുമ്പോൾ ബയോ പിക് പോലെ ഒരു ഡയലോഗ് കുത്തിത്തിരുകിയാൽ അത് ഹിറ്റാകും എന്ന് ബിസിനസുകാരനായ മുളക് പാടത്തിന് അറിയാമല്ലോ. അങ്ങനെയാണോ ദിലീപിന് നൈസായി ഈ പണി കിട്ടിയതെന്നുമുണ്ട് സംശയം.

ദിലീപും മുകേഷും

ദിലീപും മുകേഷും

ഏതോ മിമിക്രിക്കാരനെ വിളിച്ച് സൗണ്ട് എടുപ്പിച്ച് തിരുകിക്കയറ്റി.. മുകേഷ് അദ്ദേഹം വിളിക്കാതെ തന്നെ വന്ന് കാണും - രാമലീല ടീസർ കണ്ട ഒരാളുടെ അഭിപ്രായം. ബാക്ഗ്രൗണ്ടിലാ ആ സംഭാഷണം വരുന്നത് - പിന്നീട് ചേർത്തിയതാണ് എന്ന് കൊച്ചുകുട്ടികൾക്ക് പോലും മനസ്സിലാവുമെന്ന് പറയുന്നവരും കുറവല്ല.

ബയോ പിക് പോലെ

ബയോ പിക് പോലെ

കണ്ടിട്ട് ഇത് ദിലീപിന്റെ ബിയോപിക് പോലെ - രാമലീലയുടെ ടീസർ കണ്ട് ഒരാൾ യൂട്യൂബ് വീഡിയോയ്ക്ക് നൽകിയ കമന്റാണ്. ദിലീപേട്ടന്റെ അറസ്റ്റിന് ശേഷം ഉണ്ടാക്കിയ ടീസറാണോ ഇത് - ഒരു ചോദ്യം.

എന്തായാലും കലക്കി

എന്തായാലും കലക്കി

ടീസറും സ്വന്തം ജീവിതവും തമ്മിൽ ബന്ധം ഉള്ളത് പോലെ. എന്തായാലും കലക്കി. ദിലീപേട്ടൻ ജയിലിൽ പോയത് ഈ സിനിമയുടെ പ്രൊമോഷനു വേണ്ടി മാത്രം ആണെന്ന് പറയാൻ പറഞ്ഞു. വെറും രണ്ടേ രണ്ടു ഡയലോഗിൽ പൊളിച്ചടുക്കി - ചില പ്രതികരണങ്ങൾ.

ഒരു ട്രോളും കാണാം

ഒരു ട്രോളും കാണാം

രാമലീലയുടെ ഒന്നാം ടീസറും രണ്ടാം ടീസറും വെച്ചൊരു ട്രോൾ.

ടീസർ കാണാം
ദീലിപിന്റെ രാമലീലയുടെ രണ്ടാമത്തെ ടീസർ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+