എന്റെ ഐഡിയ ആയിപ്പോയി... ഇല്ലെങ്കി കൊന്നേനെ.. ഐഡിയ നെറ്റ്വര്‍ക്ക് ഡൗണായതിനും ട്രോളുകള്‍!
രാജ്യത്ത് ഐഡിയ നെറ്റ്വര്‍ക്ക് തകരാറിലായി. ഏതാനും മണിക്കൂറുകളായി ഐഡിയ വരിക്കാര്‍ക്ക് ഫോണ്‍കോളുകളോ ഇന്റര്‍നെറ്റോ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. പരാതി പറയാന്‍ വേണ്ടി കസ്റ്റമര്‍ കെയറിലേക്കു വിളിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് ആളുകളുടെ പരാതി. മൊബൈല്‍ സ്വിച്ചിങ്ങ് സെന്ററിലെ സെര്‍വര്‍ തകരാറാണ് വില്ലനായത് എന്നാണ് അറിയുന്നത്.
വോഡാഫോണ്‍, എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്കും നെറ്റ്വര്‍ക്ക് പ്രശ്നം അനുഭവപ്പെടുന്നുണ്ട്. രാവിലെ തുടങ്ങിയ പ്രശ്നം ഉച്ചയായിട്ടും പരിഹരിക്കാന്‍ പറ്റിയിട്ടില്ല. നെറ്റ് വര്‍ക്ക് ലഭിക്കാത്തതില്‍ ഖേദം പ്രകടിപ്പിച്ച് കമ്പനി അധികൃതരും രംഗത്ത് വന്നു. ഐഡിയയുടെ നെറ്റ് വര്‍ക്ക് തകരാറിലായാല്‍ സോഷ്യല്‍ മീഡിയയിലെ ട്രോളന്മാര് വെറുതെയിരിക്കും എന്ന് തോന്നുന്നുണ്ടോ. അവരുടെ കലാപരിപാടികള്‍ ഇങ്ങനെ..

എന്റെ ഐഡിയ ആയിപ്പോയി
എന്റെ ഐഡിയ ആയിപ്പോയി, നിന്റേം കൂടെ ഐഡിയ ആയിരുന്നേ നീ വിളിക്കൂലായിരുന്നു - ബേബിച്ചേട്ടന് റീലോഡഡ്.

ബിഎസ്എന്‍എല്‍ എംഡി
എല്ലാ നെറ്റ് വര്‍ക്കും പോയിട്ടും ബിഎസ്എന്‍എല്ലിന് കുഴപ്പമൊന്നും ഇല്ല എന്നറിഞ്ഞ എംഡി

കുറേ നേരമായി പറയുന്നു
പപ്പുവിന്റെ ഡയലോഗ് പോലെ ഇപ്പ ശര്യാക്കിത്തരാം എന്ന് കുറേ നേരമായി പറയുന്നു പക്ഷേ...

ചത്തിട്ടില്ലെടാ
ഐഡിയ വീണപ്പോഴാണ് പലരും ബിഎസ്എന്‍എല്ലിന്റെ വില അറിഞ്ഞത്

എമര്‍ജന്‍സി കോള്‍
അതെങ്ങനെയാണ് ഈ എമര്‍ജന്‍സി കോള്‍ വിളിക്കുക.. ഐഡിയയില്‍ ആകെ കാണിക്കുന്നത് ഇത് മാത്രമാണ്

തൂക്കിയിട്ടോണ്ട് നടക്കാനോ
മൊബൈല്‍ ഫോണും റേഞ്ചും തരാം പക്ഷേ വിളിക്കാന്‍ മാത്രം പറ്റില്ല പിന്നെന്തിനാണ് സര് ഫോണ്‍

ബി എസ് എന്‍ എല്‍
മീനവിയല്‍ ഒരു ബിഎസ്എന്‍എല്‍ യൂസര്‍.. അഥവാ നല്ലവനായ ഉണ്ണി

കസ്റ്റമറുടെ പ്രതികാരം
കസ്റ്റമറും ഐഡിയ നെറ്റ് വര്‍ക്കും - ആക്ഷന്‍ ഹീറോ ബിജു ഫെയിം ട്രോള്‍

ആരെങ്കിലും സഹായിക്കോ
ആരെങ്കിലും സഹായിക്കോ എന്ന് തേടി നടക്കുന്ന ഐഡിയ യൂസര്‍. സഹായിക്കുന്നത് നമ്മുടെ ബി എസ് എന്‍ എല്ലും

ഇതിപ്പൊ എന്താ സംഭവം
റേഞ്ച് കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ എന്തോ കേബിള്‍ തിമിംഗലം കടിച്ചു എന്നാണ് മറുപടി

വന്നേ പണിയുണ്ട്
ഐഡിയയെ കളിയാക്കുന്ന പോസ്റ്റില്‍ രണ്ട് കമന്റിടാന്‍ ഇപ്പോള്‍ ബി എസ് എന്‍ എല്‍ തന്നെ വേണം

എല്‍ദോയെ വിളി
സാബുവിന്റെയും ടോമിയുടെയും പ്രശ്നം തീര്‍ക്കാന്‍ വേണ്ടി വിളിക്കാന്‍ കൂടി നെറ്റ് വര്‍ക്ക് ഇല്ലാതായിപ്പോയി

നെറ്റ് വര്‍ക്ക് എവിടേ
പണ്ട് ശ്രീനിവാസന് ചോദിച്ച പോലെ ഇപ്പോള്‍ ഐഡിയ യൂസര്‍മാരും ചോദിച്ചുപോകുകയാണ്. നെറ്റ് വര്‍ക്ക് എവിടേ

കേള്‍ക്കുന്നുണ്ടോ
കമ്പിളിപ്പുതപ്പ്... കമ്പിളിപ്പുതപ്പ്.. റാം ജി റാവു സ്പീക്കിംഗിലെ അതേ സ്ഥിതിയാണ് ഇപ്പോള്‍, ഒന്നും കേള്‍ക്കുന്നില്ല

ബിഎസ്എന്‍എല്ലിലേക്ക്
നെറ്റ് വര്‍ക്ക് പോയതിനെ തുടര്‍ന്ന് ഐഡിയയില്‍ നിന്നും ബിഎസ്എന്‍എല്ലിലേക്ക് മാറിയ ഒരു യൂസര്‍
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications