ദിലീപിന് പിന്തുണയുമായി ഫുട്ബോൾ ഇതിഹാസം നെയ്മർ.. കൈരളി പീപ്പിളിനെ വലിച്ചുകീറി സോഷ്യൽ മീഡിയ, ദുരന്തം!!

  • By: Kishor
Subscribe to Oneindia Malayalam

പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദീലീപിന് വേണ്ടി സോഷ്യൽ മീഡിയയിൽ പി ആർ വർക്ക് നടക്കുന്നുണ്ട് എന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ആർ എസ് എസും ബി ജെ പിയും ഒക്കെയാണ് ഇതിന് പിന്നിൽ എന്ന് വരെ ദേശാഭിമാനി കഴിഞ്ഞ ദിവസം അടിച്ചുവിട്ടിരുന്നു.

ജയിലിലെ കക്കൂസിൽ ദിലീപിന് പൊട്ടിയ ബക്കറ്റും കപ്പും.. മിമിക്രി താരം കൂട്ടിക്കൽ ജയചന്ദ്രനെ ട്രോളി സോഷ്യൽ മീഡീയ... പാവം നടൻ!!!

എന്നാൽ അതുക്കും മേലെയാണ് കൈരളി പീപ്പിൾ ഇന്ന് തള്ളിയ തള്ള്. ഫുട്ബോൾ ഇതിഹാസമായ നെയ്മർ ദിലീപിന് വേണ്ടി പി ആർ വർക്ക് ചെയ്യുന്നത്രെ. ദിലീപിന് സാക്ഷാല്‍ നെയ്മറുടെ പിന്തുണ; പി ആര്‍ എജന്‍സിയെന്ന് പറഞ്ഞപ്പോള്‍ നെറ്റി ചുളിച്ചവര്‍ കാണുന്നുണ്ടല്ലോല്ലെ - എന്നായിരുന്നു പീപ്പിളിന്റെ ചോദ്യം. എന്തായാലും പീപ്പിളിന്റെ തള്ള് സോഷ്യൽ മീഡിയ വലിച്ചുകീറി കയ്യിൽ കൊടുത്തിട്ടുണ്ട്.. അതിങ്ങനെ..

ദിലീപേട്ടന് വേണ്ടി എന്തും

ദിലീപേട്ടന് വേണ്ടി എന്തും

പി ആർ വർക്കുകാരെ പോലീസ് അന്വേഷിക്കുന്നുണ്ട് പക്ഷേ എന്നാലും ഇതിന് കുറവില്ലെന്നാണ് പീപ്പിൾ വാർ‌ത്ത പറയുന്നത്. ഏവരുടേയും കണ്ണ് തള്ളിക്കുന്ന ദിലീപ് അനുകൂല പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്ന് പറഞ്ഞാണ് നെയ്മറെ പീപ്പിൾ ഇതിലേക്ക് കൊണ്ടുവന്നത്. ലോകഫുട്‌ബോളിലെ മുടിചൂടാ മന്നനായ സാക്ഷാല്‍ നെയ്മര്‍ പോലും ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിക്കഴിഞ്ഞു - ഇതാണ് പീപ്പിൾ എഴുതിയത്.

നെയ്മർ കോപ്പിയടിച്ചുപോലും

നെയ്മർ കോപ്പിയടിച്ചുപോലും

പാവം മലയാളം അറിയാത്തതുകൊണ്ട് മലയാളത്തില്‍ മറ്റൊരാള്‍ ഇട്ട പോസ്റ്റ് അതേപടി കോപ്പി ചെയ്തു - എന്നൊക്കെയാണ് പീപ്പിൾ തള്ളുന്നത്. ജനപ്രീയ നായകനെ സപ്പോര്‍ട്ട് ചെയ്യേണ്ടത് തന്റെ കടമയാണെന്ന് നെയ്മര്‍ ചിന്തിച്ചതാണത്രെ. ദിലീപേട്ടന്റെ നിഷ്‌കളങ്കത സ്വയം ബോധ്യപ്പെട്ട് കളത്തിലിറങ്ങിയതാണ് മിന്നും താരം എന്നൊക്കെ വെച്ചടിച്ച് സർക്കാസിക്കുന്നുമുണ്ട്.

ഇത്രയും ബുദ്ധി ഇല്ലാത്തവരാണോ

ഇത്രയും ബുദ്ധി ഇല്ലാത്തവരാണോ

ഇത്രയും ബുദ്ധി ഇല്ലാത്തവരൊക്കെ കൈരളിയുടെ ന്യൂസ് എഡിറ്റർ പോസ്റ്റിൽ എത്തിയത് എങ്ങനെ എന്നാണ് ഞാൻ ആലോചിക്കുന്നത്. ഏത്‌ മല%^&*നാണ്‌ കൈരളി ഓൺലൈനിൽ വാർത്തക്കൈകാര്യം ചെയ്യുന്നത്‌... ചാണക സംഘികളുടെ ബുദ്ധിപോലും ഇല്ലല്ലോ.. - കൈരളിയുടെ വാർത്ത വായിച്ച് ആളുകൾ കമന്റിടുന്നത് ഇങ്ങനെ. ഇതൊന്നുമല്ല, പീപ്പിളിന്റെ എഫ് ബി പേജിലാണ് ശരിക്കുള്ള പൂരം.

ഒബാമയും മോദിയും ഒക്കെ കൂടി വരുമോ

ഒബാമയും മോദിയും ഒക്കെ കൂടി വരുമോ

എന്തുവാടെ... ട്രോൾ റിപ്പബ്ളിക്കിൽ ഒബാമ.. നരേന്ദ്ര മോദി തുടങ്ങി ഒട്ടനവധി ഫേക്ക് അക്കൗണ്ട് ഉണ്ട് അടുത്ത പോസ്റ്റ് ചിലപ്പോൾ അവരുടെ ആയിരിക്കും ഇത്രയും വിവരം ഇല്ലാത്തവരൊക്കെ കൈരളിയുടെ ന്യൂസ് എഡിറ്റർ പോസ്റ്റിൽ എത്തിയത് എങ്ങനെ. അത് കൂടാതെ വെൽക്കം ടു സെന്റർജയിൽ ഞാൻ ഇടക്ക് ഇടക്ക് കാണാറുണ്ടന്നും നെയിമർ ട്വിറ്ററിൽ കൂട്ടി ചേർത്തു.

എന്തൊരു ദുരന്തം

എന്തൊരു ദുരന്തം

കൈരളി നിങ്ങളുടെ ചെയർമാൻ തോളിലിട്ടു നടന്നവനാ ദിലീപ്, പൾസർ + ദിലീപ് = ഗൂഡാലോചന അപ്പോ, ദിലീപ് + മമ്മുട്ടി = അതിലും വലിയ ഗൂഡാലോചന- കാര്യങ്ങൾ തിരിയും, മമ്മൂട്ടി + പിണറായി = ദുരന്തം.

ദിലീപിന് മാത്രമേ ഉള്ളൂ

ദിലീപിന് മാത്രമേ ഉള്ളൂ

ദിലീപിന് മാത്രമോ ഈ ഏജൻസീ? ഇവിടെ നിങ്ങളടക്കമുള്ള ചാനലുകൾ പെയ്ഡ് ചാനലല്ലെന്ന് പറയുവാൻ പറ്റുമോ? ഈ കമ്മികൾക്ക് നാണമില്ലേ..! ദിലീപിനെ സംഘിയാക്കാൻ കൊറേ പാടുപെടുന്നുണ്ടല്ലോ.

ബ്രിട്ടാസിനും പാര

ബ്രിട്ടാസിനും പാര

ജോൺ ബ്രിട്ടാസിനെ കാണുമ്പോൾ ഒരു ബുദ്ധിജീവി ലുക്ക് തോന്നുമെങ്കിലും ആളൊരു മരമണ്ടനാ. നിങ്ങളൊക്കെ യതാർത്ഥത്തിൽ മണ്ടന്മാരാണോ അതോ അങ്ങനെ അഭിനയിക്കണതാണോ? നിങ്ങൾ ആത്മാർത്ഥമായി മണ്ടന്മാർ ആണല്ലേ. മെസ്സിയെ കണ്ടില്ലാ.... അടുത്ത ന്യൂസിൽ പ്രതീക്ഷിക്കുന്നു.

English summary
Social media troll Kairali News Online after Dileep - Neymar story.
Please Wait while comments are loading...