എല്‍ഡിഎഫ് വന്നു, മുല്ലപ്പെരിയാറിന് ബലം കൂടി; പിണറായി വിജയന് ട്രോളോട് ട്രോള്‍!

ഇത്രയും ബലമുള്ള ഡാം ഇവിടെയുണ്ടായിട്ടാണോ മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയാനുള്ള പരിശ്രമം തുടരും എന്ന് എല്‍ ഡി എഫ് പ്രകടന പത്രികയില്‍ അടിച്ചുവിട്ടത് -മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ ആര്‍ക്കായാലും സംശയം തോന്നും. പ്രകടന പത്രികയിലെ പോയിന്റ് നമ്പര്‍ 242 ല്‍ ആണ് മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതിനെക്കുറിച്ച് എല്‍ ഡി എഫ് പറയുന്നത്.

എന്നാല്‍ പ്രചാരണ വാചകം പോലെ തന്നെ, എല്‍ ഡി എഫ് വന്നു എല്ലാം ശരിയായി. കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലക്കുറവും ശരിയായി. മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന പിണറായി വിജയന്റെ വാക്കുകള്‍ക്കെതിരെ കനത്ത പ്രതിഷേധമാണ് ഉയരുന്നത്. പി ജെ ജോസഫ്, എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയ പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ കനത്ത പരിഹാസത്തോടെയാണ് പിണറായി വിജയന്റെ വാക്ക് മാറ്റത്തെ എതിരേറ്റത്. അതിങ്ങനെ..

മുല്ലപ്പെരിയാർ

മുല്ലപ്പെരിയാർ

ചർച്ച ചെയ്താൽ ചോർച്ച അടയുന്ന ലോകത്തെ ആദ്യത്തെ അണക്കെട്ടാണത്രെ നമ്മുടെ മുല്ലപ്പെരിയാർ

എവിടെപ്പോയി മനുഷ്യമതില്‍

എവിടെപ്പോയി മനുഷ്യമതില്‍

കേരളത്തിന് സുരക്ഷ തമിഴ്‌നാടിന് ജലം എന്ന മുദ്രാവാക്യം ഉയര്‍ത്തി ഡിസംബര്‍ എട്ടിന് സി പി എം നടത്തിയ മനുഷ്യമതിലിന്റെ പോസ്റ്റര്‍. ഭരണം കിട്ടിയപ്പോള്‍ ഈ മുദ്രാവാക്യം എവിടെപ്പോയി.

മുല്ലപ്പെരിയാര്‍ പുതുക്കില്ല

മുല്ലപ്പെരിയാര്‍ പുതുക്കില്ല

ഇപ്പോള്‍ എല്‍ ഡി എഫ് മന്ത്രിസഭയില്‍ ഇതാണ് സ്ഥിതി. മുല്ലപ്പെരിയാര്‍ പുതുക്കില്ലെന്ന് പിണറായി. ആതിരപ്പള്ളി ഡാം പണിയുമെന്ന് കടകംപള്ളി

എല്ലാം ശരിയായി

എല്ലാം ശരിയായി

പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം പോലും എല്‍ ഡി എഫ് മാറ്റിപ്പറഞ്ഞു. സത്യപ്രതിജ്ഞ കഴിഞ്ഞിട്ട് ഒരാഴ്ച പോലും ആയില്ല

ഭരണത്തില്‍ കേറുന്നതിന് മുമ്പ്

ഭരണത്തില്‍ കേറുന്നതിന് മുമ്പ്

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഭരണത്തില്‍ കേറുന്നതിന് മുമ്പ് പിണറായി ഇങ്ങനെയായിരുന്നു. ഇപ്പോള്‍ ഇങ്ങനെയും.

ഇരട്ടച്ചങ്ക് ഇങ്ങനെ

ഇരട്ടച്ചങ്ക് ഇങ്ങനെ

ഇരട്ടച്ചങ്കുള്ളത് കൊണ്ടുള്ള ഗുണമേ ഒരു ചങ്കിലൂടെ ഇങ്ങനെ പറഞ്ഞാലും മറ്റേ ചങ്കിലൂടെ മാറ്റിപ്പറയാമല്ലോ.

സമിതിയുടെ ഭാഗത്ത് നിന്ന്

സമിതിയുടെ ഭാഗത്ത് നിന്ന്

ഇപ്പോള്‍ സഖാവ് പറയുന്നത് ആ വിദഗ്ധ സമിതിയുടെ ഭാഗത്ത് നിന്നും ആലോചിക്കാനാണ്

അതല്ലേ ഹീറോയിസം

അതല്ലേ ഹീറോയിസം

ഞാനെന്തിന് ഡാം കെട്ടണം, വേണമെങ്കില്‍ എന്നെ കണ്ട് ഡാം പൊട്ടാതിരിക്കട്ടെ അതല്ലേ ഹീറോയിസം

പഴക്കം കൂടുന്തോറും

പഴക്കം കൂടുന്തോറും

പഴക്കം കൂടുന്തോറും ഡാമിന് ബലം കൂടുമെന്നാണ് പിണറായി വിജയന്റെ കണ്ടുപിടുത്തം

സഖാവിന്റെ അവസ്ഥ

സഖാവിന്റെ അവസ്ഥ

അന്ന് മുല്ലപ്പെരിയാര്‍ കെട്ടാന്‍ വേണ്ടി തൊണ്ട പൊട്ടി സമരം വിളിച്ച സഖാവിന്റെ ഇന്നത്തെ അവസ്ഥ

ചിരിക്കരുത്

ചിരിക്കരുത്

സീരിയസായി ഒരു കാര്യം പറയുമ്പോഴാണോ ചിരിക്കുന്നത്

ഇപ്പോ ചിരിക്കും

ഇപ്പോ ചിരിക്കും

ഇപ്പോ എന്റെ പേര് കേട്ടാ സകരലും ചിരിക്കും. പണ്ട് വലിയ പേടിയായിരുന്നു

ജോലി റെഡി

ജോലി റെഡി

എല്‍ ഡി എഫ് സര്‍ക്കാര്‍ പറഞ്ഞ 25 ലക്ഷം പേര്‍ക്കുള്ള ജോലി റെഡിയായി. ഡാം തള്ളിപ്പിടിക്കാലോ

പൊട്ടാന്‍ പൊകുന്ന ഡാം

പൊട്ടാന്‍ പൊകുന്ന ഡാം

അഞ്ച് വര്‍ഷമായി പൊട്ടാന്‍ പൊകുന്ന മുല്ലപ്പെരിയാര്‍ ഡാം അല്ലെങ്കില്‍ വേണ്ട എന്ന് പറഞ്ഞ് തിരിച്ചുപോകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+