Get Updates
Get notified of breaking news, exclusive insights, and must-see stories!

വിരമിച്ചാല്‍ ട്രോളാതെ വിടുമെന്ന് കരുതിയോ; ട്രോളന്മാര്‍ ഡാ.. മെസ്സിക്ക് ട്രോളോടെ ഗുഡ് ബൈ!

ആരാധകരുടെ കണ്ണ് നനയിച്ച വാര്‍ത്തയായിരുന്നു തിങ്കളാഴ്ച ഫുട്‌ബോള്‍ ലോകം കേട്ടത്. ഇതിഹാസ താരമായ ലയണല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നു. അര്‍ജന്റീന ആരാധകരുടെ ചങ്ക് തകര്‍ത്ത ഫൈനല്‍ തോല്‍വിക്ക് പിന്നാലെയായിരുന്നു മെസ്സിയുടെ വിരമിക്കല്‍. മെസ്സിക്ക് പിന്നാലെ പ്രമുഖ താരങ്ങള്‍ പലരും കളി നിര്‍ത്തുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു.

ഫൈനല്‍ തോറ്റപ്പോള്‍ തന്നെ മെസ്സിക്ക് ഫേസ്ബുക്കില്‍ ട്രോളുകള്‍ കൊണ്ട് പൊങ്കാല തുടങ്ങിയിരുന്നു. ഫൈനലിലെ തോല്‍വി മാത്രമല്ല, മിസ്സാക്കിയ പെനല്‍റ്റിയും മെസ്സിക്ക് വിനയായി. എന്നാല്‍ വിരമിക്കല്‍ വാര്‍ത്ത കേട്ടതോടെ ഫുട്‌ബോള്‍ ലോകം ഞെട്ടി. എങ്കിലും ഈ വിഷമത്തിനിടയിലും മെസ്സിയെ ട്രോളുന്നവരുണ്ട്. ഉമ്മന്‍ ചാണ്ടിയെയും ധോണിയെയും പോലുള്ളവര്‍ ഇവിടുള്ളപ്പോഴാണല്ലോ മെസ്സിയുടെ ഈ മണ്ടത്തരമെന്നാണ് ആളുകള്‍ പറയുന്നത്.

സില്ലി ബോയ്

സില്ലി ബോയ്

കളി തോറ്റതിന് ലയണല്‍ മെസ്സി വിരമിച്ച വാര്‍ത്ത വാര്‍ത്ത കേട്ടാല്‍ ഈ മുന്‍ മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കുമെന്ന് നോക്കൂ...

ഇങ്ങനൊന്നും പറയല്ല് സാറേ

ഇങ്ങനൊന്നും പറയല്ല് സാറേ

സത്യമാണെങ്കിലും ഇങ്ങനൊന്നും ആരോടും പറയല്ല് സാറേ.. മെസ്സി വിരമിച്ച വാര്‍ത്ത കേട്ട ആരാധകന്‍

പാവം കരഞ്ഞുകൊണ്ടാ പോകുന്നേ

പാവം കരഞ്ഞുകൊണ്ടാ പോകുന്നേ

ക്ലബ്ബിന് വേണ്ടി കളിക്കേം ചെയ്യാം കാശും കിട്ടും വിമര്‍ശനവും കേള്‍ക്കണ്ട. കരയുകയാണോ ചിരിക്കുകയാണോ മെസ്സി

എന്താല്ലേ

എന്താല്ലേ

മെസ്സി വിരമിച്ചു എന്നറിഞ്ഞിട്ടും ട്രോളാന്‍ ആള്‍ക്കാരുണ്ട്.. എന്താല്ലേ.. വിജിലേഷ് ജെപിജെ.

ടീമിനെ പിരിച്ചുവിട്ടൂടെ

ടീമിനെ പിരിച്ചുവിട്ടൂടെ

മെസ്സിക്ക് പിന്നാലെ അഗ്യൂറോയും മസ്‌കരാനോയും ഒക്കെ വിരമിച്ചത്രെ എന്നാല്‍ ടീമിനെ പിരിച്ചുവിട്ടൂടേ

എന്തൂട്ട് മണ്ടനാ

എന്തൂട്ട് മണ്ടനാ

ഉമ്മന്‍ ചാണ്ടിക്കും കെ എം മാണിക്കും ലയണല്‍ മെസ്സി മണ്ടനായിരിക്കും പക്ഷേ..

ലയണല്‍ 'മിസ്സി'

ലയണല്‍ 'മിസ്സി'

അര്‍ജന്റീന ഫാന്‍സ് ലയണല്‍ 'മിസ്സി'യെ കാണുമ്പോള്‍... ഒരു ആക്ഷന്‍ ഹീറോ ബിജു ട്രോള്‍

ശത്രുസംഹാരപൂജ

ശത്രുസംഹാരപൂജ

ലയണല്‍ മെസ്സിയെ ഇല്ലാതാക്കാന്‍ വേണ്ടി ശത്രുസംഹാര പൂജ വരെ നടത്തിയവര്‍ ഉണ്ടത്രേ

ഇത്രയ്ക്കും ലോലനോ

ഇത്രയ്ക്കും ലോലനോ

ഒരു കളി തോറ്റപ്പോള്‍ വിരമിക്കാന്‍ മാത്രം ഇത്രയ്ക്കും ലോലഹൃദയനാണോ ഈ ലയണല്‍ മെസ്സി

ഓ പിന്നേ കോപ്പാ

ഓ പിന്നേ കോപ്പാ

ലോകകപ്പോ അതൊരു ജിന്നാണ് ബഹന്‍.. ഓ കോപ്പാ അതും...

ആസ്വാദകനല്ല

ആസ്വാദകനല്ല

ഏത് ടീമിന്റെ ഫാനായാലും, മെസ്സി വിരമിച്ചു എന്ന് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയില്ലെങ്കില്‍ നിങ്ങള്‍ ഫുട്‌ബോള്‍ ആരാധകനല്ലത്രെ

ധോണി ടാ

ധോണി ടാ

ഫൈനലില്‍ പൊട്ടി കപ്പ് എടുക്കാന്‍ പറ്റിയില്ലെങ്കി വിരമിക്കും എന്ന് കരുതിയോ.. ധോണി ടാ

പിന്‍വലിക്കെടാ

പിന്‍വലിക്കെടാ

വിരമിക്കാനുള്ള തീരുമാനം പിന്‍വലിക്കെടാ.. മോനേ ആരാധകരാടാ പറയുന്നേ...

ക്ലബിന് വേണ്ടി കളിച്ചോളാം

ക്ലബിന് വേണ്ടി കളിച്ചോളാം

ഞാന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചോളാം നാട്ടുകാരുടെ കണ്ണില്‍ പൊടിയിടാന്‍ അതാ നല്ലത്

സൈക്കളോജിക്കല്‍ മൂവ്

സൈക്കളോജിക്കല്‍ മൂവ്

ട്രോളന്മാരില്‍ നിന്നും രക്ഷപ്പെടാനുള്ള സൈക്കോളജിക്കല്‍ മൂവാണോ മെസ്സിയുടെ ഈ വിരമിക്കല്‍ പ്രഖ്യാപനം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+