Get Updates
Get notified of breaking news, exclusive insights, and must-see stories!

മാംസമില്ലാത്ത മനുഷ്യരുണ്ടാകുമോ മന്ത്രീ... തെരുവുനായ വിഷയത്തില്‍ മനേക ഗാന്ധിക്ക് ട്രോള്‍!

തിരുവനന്തപുരം പുല്ലുവിളയില്‍ സ്ത്രീയെ തെരുവ് നായ്ക്കള്‍ കടിച്ചുകൊല്ലുകയും ഭക്ഷിയ്ക്കുകയും ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി മനേക ഗാന്ധിക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. സ്ത്രീയുടെ കൈവശം എന്തോ മാംസഭാഗം ഉണ്ടായിരുന്നിരിക്കും, അതുകൊണ്ടാണ് നായ്ക്കള്‍ ആക്രമിച്ചത് എന്ന മനേക ഗാന്ധിയുടെ പ്രതികരണമാണ് വിവാദമായത്.

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവദിയ്ക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്ന മനേക ഗാന്ധിക്കെതിരെ ഇതിന് മുമ്പും ഇതേ വിഷയത്തില്‍ പ്രതിഷേധം ഉണ്ടായിരുന്നു. മനേക ഗാന്ധിയുടെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തതിന് പിന്നാലെ ട്രോളുകളിലൂടെ മന്ത്രിയെ വിമര്‍ശിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. മനേക ഗാന്ധിക്കെതിരായ ട്രോളുകള്‍ കാണൂ...

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

രാത്രി ഒറ്റയ്ക്ക് പുറത്തിറങ്ങിയാല്‍ ദേ ഒരു പട്ടി രണ്ട് പട്ടി.. ചറപറാ പട്ടികള്‍. ഇതാണ് ഇന്ന് കേരളത്തിലെ സ്ഥിതി.

മനുഷ്യന്റെ ശരീരത്തില്‍ ഉള്ളതും

മനുഷ്യന്റെ ശരീരത്തില്‍ ഉള്ളതും

ങേ അപ്പോള്‍ മനുഷ്യന്റെ ശരീരത്തില്‍ ഉള്ളതും ഇറച്ചി തന്നെയല്ലേ എന്നാണ് ട്രോളന്മാര്‍ ചോദിക്കുന്നത്

മന്ത്രി പറഞ്ഞിട്ടാ

മന്ത്രി പറഞ്ഞിട്ടാ

കേന്ദ്രമന്ത്രി പറഞ്ഞത് കേട്ട് ഇറച്ചിയെല്ലാം വീട്ടില്‍ വെച്ച ശേഷം ചന്തയ്ക്ക് പോകുന്ന ഒരാള്‍

ബീഫ് ഫെസ്റ്റ് നടത്തണം

ബീഫ് ഫെസ്റ്റ് നടത്തണം

ഒന്ന് രണ്ട് മനുഷ്യരെ കടിച്ചു എന്ന് കരുതി പാവം പട്ടി സഹോദരങ്ങളെ കൊല്ലണമെന്നോ.. ഗെറ്റൗട്ട് ഓഫ് ദി ഹൗസ്

മറ്റ് ഇറച്ചി വെച്ചാല്‍

മറ്റ് ഇറച്ചി വെച്ചാല്‍

ഗോമാംസം കയ്യില്‍ വെച്ചാല്‍ ഗോ രക്ഷകര്‍ അടിച്ചു കൊല്ലും. മറ്റ് മാംസം കയ്യില്‍ വെച്ചാല്‍ പട്ടികള്‍ കടിച്ചുകൊല്ലും എന്താല്ലേ

ഇല്ല, എന്നാല്‍ പോക്കോ

ഇല്ല, എന്നാല്‍ പോക്കോ

കയ്യില്‍ മാംസം ഉണ്ടോ, ഇല്ല, ഉം എന്നാല്‍ പോയ്‌ക്കോ. മേനക ഗാന്ധി കരുതുന്ന നായ്ക്കള്‍ ഇങ്ങനെയാണോ

മണ്ടത്തരം പറയാതെ

മണ്ടത്തരം പറയാതെ

മണ്ടത്തരം പറയാതെ സ്ത്രീയേ പിന്നെ മാസം ഇളക്കിവെച്ച് വീട്ടില്‍ പോകാന്‍ പറ്റുമോ

പണികിട്ടി

പണികിട്ടി

പട്ടിയുടെ കാര്യത്തില്‍ ഞാനും പണ്ട് ഡയലോഗ് അടിച്ചതാ, പക്ഷേ പണി പാലും വെള്ളത്തില്‍ കിട്ടി

ചാക്കോ എന്താ സംഭവിച്ചത്

ചാക്കോ എന്താ സംഭവിച്ചത്

പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് നടന്ന സ്ത്രീയെ പട്ടികടിച്ചു എന്നോ.. എങ്കില്‍ ആ പട്ടി വെജിറ്റേറിയന്‍ പട്ടിയാകും.

മലയാളി ഡാ

മലയാളി ഡാ

മനേക സംഘത്തിന്റെ വെബ്‌സൈറ്റ് പൂട്ടിച്ച ശേഷം മലയാളി ഹാക്കര്‍മാര്‍

തിരിഞ്ഞ് നോക്കൂലെടാ

തിരിഞ്ഞ് നോക്കൂലെടാ

ആ പോകുന്നവന്‍ തിരിഞ്ഞു നോക്കിയാല്‍ കയ്യില്‍ ഇറച്ചിക്കഷണം ഉണ്ട് അപ്പോള്‍ പോയി കടിക്കണം

പട്ടിയെന്ത് പിഴച്ചു

പട്ടിയെന്ത് പിഴച്ചു

ഇന്ത്യയില്‍ മാംസം കൊണ്ടുനടന്നാല്‍ ആക്രമിക്കും എന്നറിയാത്ത ആ സ്ത്രീ ഒരു ഇന്ത്യക്കാരിയാണോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+