മാതൃഭൂമിയും പ്രവാചകനും ആവിഷ്‌കാര സ്വാതന്ത്രവും: ട്രോളുകള്‍ കണ്ടാല്‍ ചിരിച്ചുമരിക്കും!
പ്രവാചകനെ ആക്ഷേപിച്ചു എന്ന പേരില്‍ മാതൃഭൂമി പത്രത്തിനെതിരെ സമരത്തിന് ഒരുങ്ങിയിരിക്കുകയാണ് വിശ്വാസികളില്‍ ചിലര്‍. പത്രം തീയിട്ടും ബോയ്‌ക്കോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തും പത്രം ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയും മറ്റുമാണ് മാതൃഭൂമിയോടുള്ള ദേഷ്യപ്രകടനം. മാതൃഭൂമി മാപ്പ് പറഞ്ഞിട്ട് പോലും രക്ഷയില്ല എന്നതാണ് രസം.
അതേസമയം, കനയ്യ കുമാറിനും ജെ എന്‍ യു വിദ്യാര്‍ഥികള്‍ക്കും വേണ്ടി ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന പേരില്‍ സമരം നടത്തിയ ആളുകള്‍ ഈ വിഷയത്തില്‍ മിണ്ടുന്നില്ല എന്നതാണ് സോഷ്യല്‍ മീഡിയയിലെ മറ്റൊരു തമാശ. തിരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണോ ആവോ, മാതൃഭൂമിക്കും മാതൃഭൂമിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും വേണ്ടി ശബ്ദിക്കാന്‍ ആരെയും കാണാനില്ല. എന്നാല്‍ ട്രോളുകള്‍ ഇഷ്ടം പോലുണ്ട്. അതിങ്ങനെ..

നബിയുടെ വാക്കിന് വിലയില്ലേ
നബിയുടെ വാക്കിന് പോലും വില കൊടുക്കാത്തവരാണോ പ്രവാചക നിന്ദ നടത്തിയതിന് മാപ്പ് പറയിപ്പിക്കാന്‍ നടക്കുന്നത് എന്നാണ് ഈ ട്രോള്‍ ചോദിക്കുന്നത്

ബാലഭൂമി വായിക്കാമോ
എല്ലാവരും മാതൃഭൂമി ബഹിഷ്‌കരിക്കുന്നു. കുട്ടികള് ബാലഭൂമി വായിച്ചാല്‍ കുഴപ്പമുണ്ടോ

സുഡാപ്പികളുടെ കഥ
രാവിലെ ഫാസിസത്തിനെതിരെ പ്രതികരിക്കുന്നു, ഉച്ചയ്ക്ക് അഭിപ്രായസ്വാതന്ത്രത്തിന് വേണ്ടി വൈകിട്ട് കൈ വെട്ടാന്‍ പോകുന്നു എന്നൊക്കെയാണ് പരിഹാസം

മാതൃഭൂമി പൂട്ടണം പോലും
ഇന്നലെ വരെ കനയ്യയുടെ പടമിട്ട് മുദ്രാവാക്യം വിളിച്ചവരാണ് ഇന്ന് മാതൃഭൂമി നിര്‍ത്താന്‍ ആഹ്വാനം ചെയ്യുന്നത്

സൈക്കളോജിക്കല്‍ മൂവാണോ
പത്രത്തിന്റെ പ്രതി കൂട്ടാന്‍ വേണ്ടിയാണോ കത്തിച്ചു കത്തിച്ചു എന്ന് വാര്‍ത്ത കൊടുക്കുന്നത്

മാപ്പ് പറഞ്ഞേക്ക്
കയ്യില്ലെങ്കില്‍ എങ്ങനെ എഴുതും അതുകൊണ്ട് മാപ്പ് പറഞ്ഞേക്ക്

മാതൃഭൂമി തന്നെയാണോ
ഇത് മാതൃഭൂമി തന്നെയാണോ അതോ പിന്നില്‍ ജന്മഭൂമിയും സംഘികളും ഉണ്ടോ എന്നാണ് സംശയം

എന്താ പേര്
അധികം ഡെക്കറേഷനൊന്നും വേണ്ട മാതൃഭൂമി അത് മതി

കമാല്‍ പാഷയും ട്രോളില്‍
കനയ്യയുടെ പേര് പറഞ്ഞ് നടന്നവരാണല്ലോ ഇന്ന് മാതൃഭൂമി കത്തിക്കാന്‍ ആഹ്വാനം ചെയ്യുന്നത് എന്നോര്‍ത്ത് അന്തം വിട്ടുനില്‍ക്കുന്ന കമാല്‍ പാഷ

ഒറ്റക്കായേനെ
മാതൃഭൂമിയെ സുഡാപ്പിക്കാര്‍ തെറി പറഞ്ഞത് കൊണ്ട് രക്ഷപ്പെട്ടത് സംഘികളാണത്രെ. അല്ലെങ്കില്‍ സിന്ധു സൂര്യകുമാര്‍ വിഷയത്തില്‍ അവര്‍ ഒറ്റപ്പെട്ടുപോയേനെ എന്ന്.

ഡിങ്കനെ പറഞ്ഞാലോ
കൃഷ്ണനെ പറഞ്ഞാല്‍ കേരള ഇളകും. യേശുവിനെ പറഞ്ഞാല്‍ പ്രാര്‍ഥിച്ച് പണ്ടാരടക്കും നബിയെ പറഞ്ഞാല്‍ കൈവെട്ടും, ഡിങ്കനെ പറഞ്ഞാലോ












Click it and Unblock the Notifications