Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂക്കാ എജ്ജാതി ട്രോളാ ഇത്, ജോപ്പനുണ്ണീ നീ തീര്‍ന്ന് ! ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തല്ലേ...

ട്രോളി കൊല്ലുമെന്ന് പേടിച്ച് മമ്മൂട്ടിയുടെ പുതിയ ചിത്ത്രതിന്റെ ടീസര്‍ മെഗാ താരം മമ്മൂട്ടിയെ ഒഴിവാക്കിയാണ് പുറത്തിറക്കിയത്. നായിക മംമ്ത മോഹന്‍ദാസ് മമ്മൂക്കായെ അവതരിപ്പിക്കുന്നത് നല്ല കിടുക്കനായിട്ടാണ്. പുലിമുരുകന്‍ ടീസര്‍ സോഷ്യല്‍ മീഡിയയല്‍ കത്തി കയറുമ്പോള്‍ മമ്മുക്കയില്ലാതെ തോപ്പില്‍ ജോപ്പന്‍ ആദ്യ ടീസര്‍ പുറത്തിറക്കിയത് ഇക്ക ഫാന്‍സിന് നാണക്കേടായിരുന്നു. ലാലേട്ടന്‍ ഫാന്‍സ് ഇക്കയെയും ഫാന്‍സിനെയും കണക്കിന് ട്രോളി.

മാസ് എന്‍ട്രില്‍ കാവ്യമാധവന്‍, സോറി കാവ്യ നായകന്‍ ജോപ്പന്‍ പ്രത്യക്ഷപ്പെട്ടു. ടീസര്‍ ക്ലിക്കായി. പക്ഷേ ഇക്ക ഫാന്‍സ് പേടിച്ചത് തന്നെ സംഭവിച്ചു. ട്രോളര്‍മാര്‍ ഇക്കയെ വലിച്ച് കീറി ഒട്ടിച്ചെന്ന് പറഞ്ഞാമതിയല്ലോ. കൂളിംഗ് ഗ്ലാസും വെള്ള ജുബ്ബയും തലയിലെ വട്ടക്കെട്ടും, സത്യം പറ ഇത് കോട്ടയം കുഞ്ഞച്ചനല്ലേ എന്നാണ് ചോദ്യം. ശെടാ, ഇക്ക എങ്ങനെ വന്നാലും കുഴപ്പമാണല്ലോ എന്നായി കാര്യങ്ങള്‍. ട്രോളുകള്‍ കാണാം, ഒപ്പം രസികന്‍ സോപ്പ് ജോപ്പന്റെ വീഡിയോയും....

കോട്ടയം കുഞ്ഞച്ചന്‍

കോട്ടയം കുഞ്ഞച്ചന്‍

നീയേതാടാ കൊച്ചനേ, കോട്ടയം കുഞ്ഞച്ചന്റെ ആരായിട്ട് വരുമെന്നാണ് ചോദ്യം. കുഞ്ഞച്ചനെ അതേപോലെ പകര്‍ത്തി വച്ചിരിക്കുയാണ്‌

ട്രോളരുതെന്ന്

ട്രോളരുതെന്ന്

അതിനിവിടെ ദൈവത്തെ പോലും വെറുതെ വിടുന്നില്ല, അവരെയാണ് ഏറ്റവും കൂടുതല്‍ ട്രോളുന്നത്‌

തോര്‍ത്തില്‍ ജോപ്പന്‍

തോര്‍ത്തില്‍ ജോപ്പന്‍

സിനിമയുടെ പേര് തോപ്പില്‍ ജോപ്പനോ അതോ തോര്‍ത്തില്‍ ജോപ്പനോ, ആകെ തോര്‍ത്ത് മയമാണല്ലോ

വരവ് കണ്ടോ

വരവ് കണ്ടോ

എയര്‍പ്പോര്‍ട്ടില്‍ നിന്ന് പഫ്്‌സ് കഴിച്ച് വരുന്നത് ഇങ്ങനെയാണ്‌

വേഗത പാടില്ലെന്ന്

വേഗത പാടില്ലെന്ന്

മമ്മൂട്ടിയെ ഫ്രീക്കനാക്കിയുള്ള ട്രോള്‍ കാണം. ബൈക്ക് വേഗത്തിലോടിക്കരുതെന്നാണ് പറയുന്നത്

ജോപ്പനുണ്ണീ

ജോപ്പനുണ്ണീ

കവിയൂര്‍ പൊന്നമ്മയുടെ ഉണ്ണീയെന്ന വിളി ഓര്‍മ്മയില്ലേ, അതിപ്പോ ക്രിസ്ത്യാനിയാണെങ്കിലും അങ്ങനാ...

പിന്നില്‍ നിന്ന് വിളിക്കല്ലേ

പിന്നില്‍ നിന്ന് വിളിക്കല്ലേ

ഈ സിനിമയും പൊട്ടുമോ എന്തോ, അമ്മച്ചി പിന്നീന്ന് വിളിച്ചു

പിന്നെയും തോര്‍ത്ത്

പിന്നെയും തോര്‍ത്ത്

ഉപയോഗിക്കാതിരുന്ന തോര്‍ത്താ, പൊടി തട്ടാനെടുത്തതാണേ...

 പൊന്നമ ഡാ

പൊന്നമ ഡാ

വെറും അമ്മയല്ലെന്ന്, ശരിയാ കവീയൂര്‍ പൊന്നമ്മ അല്ലേ...

ഇക്ക ഫാന്‍സും ഏട്ടന്‍ഫാന്‍സും

ഇക്ക ഫാന്‍സും ഏട്ടന്‍ഫാന്‍സും


ട്രോളര്‍മാരെ കളിയാക്കിയൊരു ട്രോള്‍, പ്രൊഡ്യൂസര്‍ക്കില്ലാത്ത ടെന്‍ഷനാണ് ചില ഫാന്‍സിന്. സമ്മതിക്കണം പൊന്നേ

പടക്കത്തിന്റെ കാശ് ലാഭം

പടക്കത്തിന്റെ കാശ് ലാഭം

ദീപാവലിക്ക് രണ്ട് സിനിമയും ഇറങ്ങിയാല്‍ നാട്ടുകാര്‍ക്ക് പടക്കത്തിന്റെ കാശ് ലാഭമായേനേ. ഫാന്‍സ് കേള്‍ക്കണ്ട

നായകനാണ് നായകന്‍

നായകനാണ് നായകന്‍

ജോപ്പന്റെ നായിക പറയുന്നത് കേട്ടതല്ലേ, അവസാനം ഇങ്ങനെ ആവരുത്‌

അച്ചായന്‍ സ്റ്റൈല്‍

അച്ചായന്‍ സ്റ്റൈല്‍

സമ്പൂര്‍ണ മലയാളി ലുക്കാണ് ജോപ്പനിലെ മമ്മൂട്ടി, പാലാ അച്ചായന്‍ സ്‌റ്റൈല്‍

പാസ്റ്റര്‍

പാസ്റ്റര്‍

ആക്ഷന്‍ രംഗങ്ങളില്‍ മമ്മൂട്ടി അത്ര പോരാ എന്നാണ് പരിഹാസം. ഇതെന്താ രോഗ ശുശ്രൂഷ നടത്തുകയാണോ

പ്ലിംഗ്

പ്ലിംഗ്

നൂറ് ദിവസം ഉറപ്പാണത്രേ, ഒരാഴ്ച കഴിയുമ്പോ ഡിവിഡി ഇറങ്ങാതിരുന്നാമതി

ഇക്കാന്ന് വിളിച്ചാ പോര

ഇക്കാന്ന് വിളിച്ചാ പോര

യു-ട്യൂബില്‍ സനിമ വരാന്‍ കാത്ത് നില്‍ക്കാതെ തിയറ്ററില്‍ പോയി കണ്ട് ഇക്കയെ സപ്പോര്‍ട്ട് ചെയ്യ് ഫാന്‍സേ

സ്ലോ മോഷന്‍

സ്ലോ മോഷന്‍

തോപ്പല്‍ ജോപ്പനും കസബയും ഒരു താരതമ്യ പഠനം

ഭയങ്കരം

ഭയങ്കരം

ഫസ്റ്റ് ലുക്കിനെങ്ങനുണ്ട്, അതി ഭീകരമായിപ്പോയി എന്നാണ് ട്രോള്‍

എന്തൊരു അശ്ലീലം

എന്തൊരു അശ്ലീലം

കസബയും പുതിയ നിയമവുമൊക്കെ അശ്ലീലത്തിന്റെ അതിപ്രസരം നിറഞ്ഞതായിരുന്നു. ജോപ്പനങ്ങനെയല്ല, കുടുംബത്തി കേറ്റാന്‍ കൊള്ളാം
ടീസര്‍

ടീസര്‍

20 ഉം 46ഉം സെക്കന്റുള്ള ടീസറിന്റെ റെക്കോര്‍ഡും പറഞ്ഞോണ്ട് വന്നേക്കുന്നു.

പാവം മമ്മൂക്ക

പാവം മമ്മൂക്ക

മമ്മൂക്കയ്ക്കിപ്പോ ട്രോളര്‍മാരെ വലിയ കാര്യമാണ്. പിള്ളേരെ തൊട്ടാല്‍ പണി പാളും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ട്രോള്‍ മമ്മൂക്കയ്ക്കാണെന്ന അവസ്ഥയാണിപ്പോള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+