Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

Recommended Video

cmsvideo
    കണ്ണന്താനം വീണ്ടും 'തള്ളന്താനം' ആയി, ട്രോളര്‍മാര്‍‌ക്ക് ചാകര | Alphons Kannanthanam Trolls

    കേരളത്തില്‍ നിന്നുള്ള ഒരേയൊരു കേന്ദ്ര മന്ത്രിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. പണ്ട് സിപിഎമ്മിനെപ്പം ആയിരുന്നെങ്കില്‍, ഇപ്പോള്‍ ബിജെപിക്കൊപ്പം ആണ് എന്ന വ്യത്യാസമേ ഉള്ളൂ.

    എന്തായാലും കണ്ണന്താനം കേരളത്തിലെ ട്രോളന്‍മാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. അദ്ദേഹത്തിന്റെ തന്നെ ചില പരാമര്‍ശങ്ങള്‍ കൊണ്ട് 'തള്ളന്താനം' എന്നൊരു പേര് നേരത്തേ തന്നെ ട്രോളന്‍മാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.

    അതുകൊണ്ടൊന്നും തീര്‍ന്നില്ല, കണ്ണന്താനത്തിന്റെ ഏറ്റവും പുതിയ 'തള്ളും' പുറത്ത് വന്നിട്ടുണ്ട് എന്നാണ് പരിഹാസം. ശബരിമല സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യമാണ് പുതിയ ചര്‍ച്ച. 36 വര്‍ഷം മുമ്പ് 32 മിനിട്ടുകൊണ്ട് ശബരിമല കയറിയിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതും സബ് കളക്ടറായിരിക്കേ...!!! ഇങ്ങനെയൊക്കെ പറഞ്ഞാല്‍ പിന്നെ ട്രോളന്‍മാര്‍ 'തള്ളന്താനം' എന്ന് വിളിച്ച് കളിയാക്കുന്നതിനെ കുറ്റം പറയാന്‍ പറ്റുമോ?

    കണ്ണനല്ല, ഹനുമാനാണെന്ന്!!!

    കണ്ണനല്ല, ഹനുമാനാണെന്ന്!!!

    32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്തെത്തണം എങ്കില്‍ സാധാരണ മനുഷ്യരെ കൊണ്ടൊന്നും പറ്റില്ല. അതുകൊണ്ടായിരിക്കും കണ്ണനല്ല, ഹനുമാനാണെന്ന് പറഞ്ഞിട്ടുണ്ടാവുക. എന്നാലും ഇങ്ങനെ ഒക്കെ തള്ളാന്‍ പാടുണ്ടോ!!!

    സൈലന്റാണ് , സൈലന്റ്

    സൈലന്റാണ് , സൈലന്റ്

    സൈലന്റ് ട്രോള്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. വേറെ ഒന്നും പറയേണ്ട കാര്യമില്ലല്ലോ... എന്നാലും ആ 32 മിനിട്ടില്‍ എങ്ങനെ ആയിരിക്കും കണ്ണന്താനം ശബരിമലയില്‍ എത്തിയിട്ടുണ്ടാവുക!

    എത്ര കിലോമീറ്റര്‍

    എത്ര കിലോമീറ്റര്‍

    പമ്പയില്‍ നിന്ന് സന്നിധാനത്തിലേക്ക് എത്ര കിലോമീറ്റര്‍ ദൂരം ഉണ്ട് എന്ന് അറിയാമോ? 62.1 കിലോ മീറ്റര്‍. ഈ ദൂരം ആണ് കണ്ണന്താനം വെറും 32 മിനിട്ടുകൊണ്ട് മറികടന്നത്. ഭയങ്കരം തന്നെ അല്ലേ...!

    എടുത്ത് കൊണ്ടുപോയിക്കാണും

    എടുത്ത് കൊണ്ടുപോയിക്കാണും

    ആദ്യത്തെ രണ്ട് മിനിട്ടേ അങ്ങനെ ഓടിക്കാണൂ... അത് കഴിഞ്ഞപ്പോള്‍ ഇങ്ങനെ താങ്ങി എടുത്ത് കൊണ്ടുപോയിക്കാണും എന്ന്! ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവരെ ശബരിമലയില്‍ കൊണ്ടുപോകാന് ഇങ്ങനേയും സംവിധനമുണ്ട് എന്ന് കൂടി ഓര്‍മിപ്പിച്ചതും ആവാം!

    ശരിക്കും കുമ്മനത്തിന്റെ ശിഷ്യന്‍

    ശരിക്കും കുമ്മനത്തിന്റെ ശിഷ്യന്‍

    എന്ത് പറഞ്ഞാലും അതിന്റെ കൂട്ടത്തില്‍ കുമ്മനം രാജശേഖരനെ കൂടി കുമ്മനടിപ്പിച്ചില്ലെങ്കില്‍ ട്രോളന്‍മാര്‍ക്ക് ഒരു സമാധാനം ഉണ്ടാവില്ല എന്ന് തോന്നുന്നു. ഇതിപ്പോള്‍ സ്പീഡിന്റെ കാര്യത്തില്‍ ആരാണ് ശിഷ്യന്‍, ആരാണ് ഗുരു എന്നതില്‍ മാത്രമേ സംശയമുള്ളൂ.

    അല്‍ കണ്ണന്താനം

    അല്‍ കണ്ണന്താനം

    പണ്ട് ചെറിയ ചെറിയ തള്ളലുകള്‍ കൊണ്ട് എല്ലാവരേയും ചിരിപ്പിച്ച പഴയ കണ്മന്താനം അല്ലത്രെ... ഏതാനും മിനിട്ടുകൊണ്ട് ഒരു മല തന്നെ തള്ളി പൊട്ടിച്ചിരിപ്പിച്ച 'അല്‍- ഫോന്‍സ് കണ്ണന്താനം' ആണത്രെ ഇത്!

    ബോള്‍ട്ട് മാറി നില്‍ക്കും

    ബോള്‍ട്ട് മാറി നില്‍ക്കും

    ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനാണ് ഹുസൈന്‍ ബോള്‍ട്ട്. അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞ കണക്കില്‍ ബോള്‍ട്ട് പോലും കുറേ പിന്നിലാകും എന്ന് ഉറപ്പാണ്.

    പേടിക്കണം

    പേടിക്കണം

    ഹുസൈന്‍ ബോള്‍ട്ട് എന്തായാലും ഓട്ടം നിര്‍ത്തിയ മട്ടാണ്. എന്നാലും കണ്ണന്താനത്തെ ഒരു സൂക്ഷിക്കുന്നത് നല്ലതായിരുക്കും. ലോക റെക്കോര്‍ഡ് ഒക്കെ ചിലപ്പോള്‍ മുന്‍കാല പ്രാബല്യത്തില്‍ തിരുത്തപ്പെട്ടേക്കും!

    അങ്ങ് പറന്ന് പോയിക്കാണും

    അങ്ങ് പറന്ന് പോയിക്കാണും

    32 മിനിട്ടുകൊണ്ട് 62 കിലോമീറ്റര്‍ നടന്ന് എത്തിയതല്ലേ... ആ സ്പീഡില്‍ ചിലപ്പോള്‍ നില്‍ക്കാന്‍ പറ്റിക്കാണില്ല. ശബരിമലയും കടന്ന് വണ്ടിപ്പെരിയാറില്‍ ആയിരിക്കും നിയന്ത്രണം വിട്ട് ലാന്‍ഡ് ചെയ്തത്!!! അന്ന് ഇങ്ങനെ വല്ല വാര്‍ത്തയും വന്നിരുന്നോ ആവോ..

    തള്ളി വിട്ടാല്‍ മാത്രം

    തള്ളി വിട്ടാല്‍ മാത്രം

    32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് ശബരിമല സന്നിധാനത്ത് എത്തണം എങ്കില്‍ ശരിക്കും ആരെങ്കിലും 'തള്ളി' വിടണം. അതിപ്പോള്‍ സ്വയം തള്ളിയാലും വലിയ കുഴപ്പം ഒന്നും ഉണ്ടാവില്ല.

    വെറുതേയായോ

    വെറുതേയായോ

    ഇങ്ങനെയൊക്കെ ശബരിമലയില്‍ എത്തിയാല്‍ പിന്നെ അനുഗ്രഹം കൊടുക്കാതെ വിടാന്‍ പറ്റുമോ... പക്ഷേ അതിന് ആളൊന്ന് നിന്ന് കിട്ടണ്ടേ. മണിക്കൂറില്‍ ഏതാണ് 120 കിലോമീറ്റര്‍ സ്പീഡില്‍ വന്ന ആള്‍ക്ക് ഒറ്റയടിക്കങ്ങനെ ബ്രേക്ക് പിടിച്ച് നില്‍ക്കാന്‍ പറ്റുമോ?

    തള്ളിമറിച്ചിട്ട് ഓടും!!!

    തള്ളിമറിച്ചിട്ട് ഓടും!!!

    ഹുസൈന്‍ ബോള്‍ട്ടിന്റെ വേഗത മണിക്കൂറില്‍ 27.4 മൈല്‍ ആണ്. കുതിരക്ക് മണിക്കൂറില്‍ 54.7 മൈല്‍ വേഗതയുണ്ട്. ചീറ്റപ്പുലിക്കാണെങ്കില്‍ മണിക്കൂറില്‍ 61 മൈല്‍ ആണ് വേഗത. എന്നാല്‍ ഇവരെയെല്ലാം തള്ളി മറിച്ചിട്ട് ഓടുന്ന കണ്ണന്താനത്തിന്റെ വേഗത എത്ര ആയിരിക്കും?

    താമരശ്ശേരി ചുരം!!!

    താമരശ്ശേരി ചുരം!!!

    പപ്പുവിന്റെ ആ താമരശ്ശേരി ചുരം ഡയലോഗ് ആര്‍ക്കെങ്കിലും ഓര്‍മ വന്നാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ... തള്ള് എന്ന് പറഞ്ഞാല്‍ അമ്മാതിരി തള്ളല്ലേ തള്ളിയത്!

    അതുക്കും മേലെ

    അതുക്കും മേലെ

    ഒരു ഇന്ത്യന്‍ പ്രണയ കഥ സിനിമയിലെ ഫഹദ് ഫാസിലിന്റെ ഈ ഓട്ടം സൂപ്പര്‍ ഹിറ്റ് ആണ്. എന്നാല്‍ ആ ഓട്ടം ഒന്നും മതിയാവില്ല മിസ്റ്റര്‍ കണ്ണന്താനം നിങ്ങള്‍ക്ക് 32 മിനിട്ടുകൊണ്ട് സന്നിധാനത്ത് എത്താന്‍!!!

    ആരോടാ കളി!!!

    ആരോടാ കളി!!!

    എന്തൊക്കെ വന്നാലും കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയുടെ അത്ര വേഗതയൊന്നും കണ്ണന്താനത്തിന്റെ ശബരിമല കയറ്റത്തിന് ഇല്ലത്രേ... കണ്ണൂരില്‍ നിന്ന് അത്ര പെട്ടെന്നല്ലേ യാത്ര അങ്ങ് തിരുവനന്തപുരത്ത് എത്തിയത്!

    എന്നോടോ ബാലാ

    എന്നോടോ ബാലാ

    കണ്ണന്താനം പറഞ്ഞത് കേട്ടാല്‍ എന്തായാലും കുമ്മനത്തിന് ദേഷ്യം വന്നുകാണും. നിസ്സാര ദിവസങ്ങള്‍ കൊണ്ട് കേരളം മുഴുവന്‍ യാത്ര ചെയ്ത ആളല്ലേ...

    ഇനിയിപ്പോള്‍ അങ്ങനെ ആണോ

    ഇനിയിപ്പോള്‍ അങ്ങനെ ആണോ

    ഇനിയിപ്പോള്‍ കണ്ണന്താനം അന്ന വല്ല വിമാനവും പിടിച്ചാണോ പമ്പയില്‍ നിന്ന് സന്നിധാനത്തെത്തിത്. ഒരു എത്തും പിടിയും കിട്ടുന്നില്ല!! ഫ്‌ലൈറ്റ് എടുക്കുന്ന കാര്യത്തില്‍ പണ്ടേ ഒരു കഥയുണ്ടല്ലോ!

    പുലി ഇറങ്ങി ഓടിക്കാണും

    പുലി ഇറങ്ങി ഓടിക്കാണും

    32 മിനിട്ടുകൊണ്ട് കണ്ണന്താനം പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ അത് കണ്ട് അയ്യപ്പന്റെ പുലി ശബരി മലക്ക് ചുറ്റും രണ്ട് റൗണ്ട് ഓടിക്കാണും അല്ലേ!

    അത്രയ്ക്കങ്ങ് വേണോ

    അത്രയ്ക്കങ്ങ് വേണോ

    കുമ്മനത്തിന്റെ ജനരക്ഷാ യാത്രക്ക് ഇത്തിരി സ്പീഡ് കൂടുതലായിരുന്നു എന്നത് ശരി തന്നെ. എന്നാല്‍ 30 മിനിട്ടുകൊണ്ട് കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ എത്തി എന്നൊക്കെ പറയുന്നത് എന്തുവലിയ തള്ളലാണ്!

    നില്‍ക്കാന്‍ സമയമില്ല

    നില്‍ക്കാന്‍ സമയമില്ല

    36 വര്‍ഷങ്ങള്‍ക്ക് മുമ്പ് പന്നി സന്നിധാനം റൂട്ടില്‍ സംഭവിച്ചത് ഏതാണ്ട് ഇങ്ങനെ ആണത്രെ. നില്‍ക്കാന്‍ സമയമില്ലാതെ ഓടുക ആയിരുന്നിരിക്കും. 32 മിനിട്ടുകൊണ്ട് 62 കിലോമീറ്റര്‍ മറികടക്കണ്ടേ..

    ബോള്‍ട്ടിന്റെ പ്രാര്‍ത്ഥന

    ബോള്‍ട്ടിന്റെ പ്രാര്‍ത്ഥന

    36 വര്‍ഷം മുമ്പല്ലേ... അന്ന് ഉസൈന്‍ ബോള്‍ട്ട് ജനിച്ചിട്ട് പോലും ഉണ്ടാവില്ല. കക്ഷിക്ക് ഇപ്പോ 31 വയസ്സേ ആയിട്ടുള്ളൂ. എന്നാലും ഇങ്ങനെ തള്ളാമെങ്കില്‍ അന്ന് ബോള്‍ട്ടിന് വേണമെങ്കില്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

    പുലി ആണോ?

    പുലി ആണോ?

    32 മിനിട്ടുകൊണ്ട് പമ്പയില്‍ നിന്ന് സന്നിധാനത്ത് എത്തിയിട്ടുണ്ടെങ്കില്‍ കണ്ണന്താനം ശരിക്കും പുലി തന്നെ... എന്നാലും ആ സ്പീഡിന് പിന്നില്‍ ശരിക്കും വല്ല പുലിയും ഉണ്ടായിരുന്നോ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം.

    മെട്രോ റെയിലിനെ തോല്‍പിക്കും

    മെട്രോ റെയിലിനെ തോല്‍പിക്കും

    മെട്രോ റെയിലിനൊക്കെ വലിയ സ്പീഡ് ആണ് എന്നാണല്ലോ പറയുന്നത്. എന്നാല്‍ അതുക്കും മേലെയാണ് കണ്ണന്താനത്തിന്റെ സ്പീഡ്. വെറും 32 മിനിട്ട് അല്ലേ പമ്പ ടു സന്നിധാനം!

    ഇതാണോ ആ ഭാവം

    ഇതാണോ ആ ഭാവം

    ശരിക്കും കണ്ണന്താനത്തെ ഏതെങ്കിലും പുലി ഓടിച്ചിട്ടതാണോ എന്നാണ് ചിലര്‍ക്ക് സംശയം. അങ്ങനെ ഒരു പുലി ഉണ്ടെങ്കില്‍ ഇപ്പോഴത്തെ തള്ള് കേട്ടാല്‍ ഇങ്ങനെ ഒരു ഭാവത്തോടെ നില്‍ക്കുന്നുണ്ടാവും!

    അതാണ് പ്രശ്‌നം

    അതാണ് പ്രശ്‌നം

    ശബരിമലയ്ക്ക് പോകാന്‍ വ്രതം എടുക്കുമ്പോള്‍ അത് കൃത്യമായി തന്നെ എടുക്കണം എന്നാണ് പഴമൊഴി. അല്ലെങ്കില്‍ പുലി പിടിക്കും എന്നൊക്കെ പണ്ടുള്ളവര്‍ പറയാറുണ്ട്. ഇനിയിപ്പോള്‍ വ്രതം എങ്ങാനും തെറ്റിച്ചതിന്റെ പേരില്‍ പുലി പിടിക്കാന്‍ വന്നതായിരിക്കുമോ!

    ഇനി അത് മാത്രമേ ഉള്ളൂ

    ഇനി അത് മാത്രമേ ഉള്ളൂ

    ഇനി തള്ളിത്തള്ളി ആ ശബരി മല കൂടി അങ്ങോട്ട് മറിച്ചിട്ടാല്‍ മതി. പിന്നെ 105 കോടി രൂപയുടെ വികസന പദ്ധതികളുടെ ഒന്നും ആവശ്യമുണ്ടാവില്ലല്ലോ!

    വേഗം കൂടിയ ജീവി

    വേഗം കൂടിയ ജീവി

    ഇനിയിപ്പോള്‍ സ്‌കൂളില്‍ കുട്ടികളോട് ഭൂമിയിലെ ഏറ്റവും വേഗമേറിയ ജീവി ഏതാണ് എന്ന് ചോദിച്ചാല്‍ ഉത്തരവും ഇങ്ങനെ ആകും... അല്‍ഫോന്ഡസ് 'തള്ളന്താനം'!!!

    അപ്പോ തന്നെ കൊടുത്തുകാണും

    അപ്പോ തന്നെ കൊടുത്തുകാണും

    പമ്പയില്‍ നിന്ന് എയ്‌റോ പ്ലെയിന്‍ പറക്കുന്നത് പോലെ പറന്നല്ലേ അങ്ങ് സന്നിധാനത്ത് എത്തിയത്. വെറും 32 മിനിട്ടുകൊണ്ട്. അപ്പോള്‍ തന്നെ അയ്യപ്പന്‍ പിടിച്ച് നിര്‍ത്തി അനുഗ്രഹം കൊടുത്തുകാണും!!!

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+