യോഗിക്കും അമിത് ഷായ്ക്കും കക്കൂസ് ട്രോളുകൾ... ഗ്രൂപ്പ് മൊത്തം കക്കൂസ് ആയെന്ന്! കുമ്മനത്തിന് ബംഗാളി!
Recommended Video

ബിജെപിയുടെ ജനരക്ഷ യാത്രയുടെ ഉദ്ഘാടനം ദിലീപിന്റെ ജാമ്യത്തില്‍ മുങ്ങിപ്പോയി. അതിന് ശേഷം ആണെങ്കില്‍ തൊട്ടത് മുഴുവന്‍ കുഴപ്പവും ആയി.
കേരളം ഉത്തര്‍ പ്രദേശിലെ ആശുപത്രികള്‍ കണ്ട് പഠിക്കണം എന്ന് യോഗി ആദിത്യനാഥ് പറഞ്ഞതും കൂടി ആയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയുടെ ബഹളമായി. അതിനിടെയാണ് ജാഥയ്ക്കിടെ ചിലര്‍ സിപിഎമ്മിന് ജയ് വിളിച്ചത്.
ഇത്രയൊക്കെ കിട്ടിയാല്‍ പിന്നെ ട്രോള്‍ ഗ്രൂപ്പുകള്‍ വെറുതേയിരിക്കില്ലല്ലോ. യോഗി ആദിയത്യനാഥ് ഒന്നും കക്കൂസ് കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് ഇപ്പോഴത്തെ പ്രധാന പരിഹാസം.

അത് കുടിവെള്ളം അല്ല ഹേ...
കേരളത്തില്‍ നിന്ന് തിരിച്ച് പോയ യോഗി പറയുന്നത് ഇങ്ങനെയൊക്കെ ആണത്രെ. യൂറോപ്യന്‍ ക്ലോസറ്റ്... അതിനാണ്!!!

ഉളുമ്പ് ചൊവ!!!
ഇനിയിപ്പോള്‍ അതില്‍ നിന്ന് എങ്ങാനും വെള്ളം എടുത്ത് കുടിച്ചോ ആവോ!! യോഗിക്ക് യൂറോപ്യന്‍ ക്ലോസറ്റ് കണ്ടാല്‍ അറിയില്ല എന്നൊക്കെ പറയുന്നത് ഇത്തിരി കഷ്ടം തന്നെ ആണല്ലേ...

തിരിച്ച് ചിന്തിക്കാം
ആശുപത്രികള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കേരളം യുപിയെ കണ്ട് പഠിക്കണം എന്നാണല്ലോ യോഗി പറഞ്ഞത്. നേരെ തിരിച്ച് ചിന്തിച്ച് നോക്കുന്നതാവും നല്ലത്.

വല്ലാത്ത ചെയ്ത്തായിപ്പോയി
പദയാത്രയില്‍ അന്യ സംസ്ഥാന തൊഴിലാളികളെ കൂടി കൂട്ടിയപ്പോള്‍ ഇത്രയ്ക്ക് പണികിട്ടും എന്ന് പ്രതീക്ഷിച്ച് കാണില്ല. ജയ് വിളിച്ചത് സിപിഎമ്മിനല്ലേ...

ഓര്‍മിപ്പിക്കേണ്ടി വരും
യുപിയിലെ ആശുപത്രികളെ കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ കുമ്മനം എങ്ങാനും ആ ശിശുമരണങ്ങളെ കുറിച്ച് ഓര്‍മിപ്പിച്ച് കാണുമോ ആവോ... സാധ്യത കുറവാണ്!

മുദ്രാവാക്യ പണി
ജോലി ചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളെയൊക്കെ പദയാത്രയ്ക്ക് വിളിച്ചുകൊണ്ടുവന്നാല്‍ ഇങ്ങനെ പണികിട്ടും എന്ന് ഉറപ്പല്ലേ...

അതിനെന്താ ട്രോളുണ്ടല്ലോ
കേരളത്തിലെ യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ നോര്‍ത്ത് ഇന്ത്യന്‍ സംഘികള്‍ക്ക് പറയാനുള്ള കഥകള്‍ ആയിരിക്കുമല്ലോ ഇതെല്ലാം.

വിദേശികള്‍ പോലും
വിദേശികള്‍ പോലും ചികിത്സയ്ക്ക് എത്തുന്ന സ്ഥലമാണ് കേരളം. എന്നിണ് യോഗി ഇങ്ങനെയൊക്കെ പറയുന്നത്.

വേണ്ടായിരുന്നു
ജയ് ജയ് സിപിഎം എന്നല്ലേ അവര്‍ മുദ്രാവാക്യം വിളിച്ചത്... ഒന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടാവും ഇപ്പോള്‍!

കക്കൂസ് ഇല്ലാതെ എന്ത്
ഇതിപ്പോള്‍ അമിത് ഷായും യോഗിയും എല്ലാം റെയില്‍വേ ട്രാക്ക് മാത്രം ഉപയോഗിക്കുന്നവരാണ് എന്നാണല്ലോ പറഞ്ഞുവരുന്നത്. കഷ്ടം തന്നെ...

പാര്‍ട്ടിയുടെ പേര്
പദയാത്രക്ക് ആളെ കാശ് കൊടുത്ത് വിളിക്കുമ്പോള്‍ ഒരു കാര്യം കൂടി ശ്രദ്ധിക്കേണ്ടതായിരുന്നു. പാര്‍ട്ടിയുടെ പേര് കൂടി പറഞ്ഞുകൊടുക്കണമെന്ന്

അത്രയ്ക്കങ്ങ് കളിയാക്കണോ
കക്കൂസിന്റെ കാര്യമൊക്കെ കഷ്ടമാണ്. എന്നുകരുതി എല്ലാ ഉത്തരേന്ത്യക്കാരേയും ഇങ്ങനെ കളിയാക്കണോ....

കേരളത്തില്‍ തന്നെയുണ്ട്
ആവശ്യത്തില്‍ കൂടുതല്‍ മണ്ടത്തരം പറയാന്‍ കേരളത്തില്‍ തന്നെ നേതാക്കളുണ്ട്. പിന്നെ ഉത്തര്‍ പ്രദേശില്‍ നിന്ന് ഒരാള്‍ കൂടി വേണം എന്നുണ്ടോ...

മൃഗാശുപത്രി ആയിരിക്കും
യുപിയിലെ ആശുപത്രികള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് മൃഗാശുപത്രി എന്നായിരിക്കും. അവിടെ പശുക്കള്‍ക്കായി ആംബുലന്‍സ് ഒക്കെ ഉണ്ടല്ലോ...

കാശ് കൊടുത്തില്ലേ
ഇനിയിപ്പോള്‍ പദയാത്രക്ക് വന്ന അന്യ സംസ്ഥാന തൊഴിലാളികളേയും പറഞ്ഞ് പറ്റിച്ചോ എന്നാണ് സംശയം.

മനസ്സിലാകുന്ന ഭാഷ
ടോയ്‌ലറ്റ് എന്നൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ലത്രെ. റെയില്‍വേ ട്രാക്ക് എന്ന് പറയണം എന്ന്

നാപ്‌റ്റോളും സാംസങും
സ്മാര്‍ട്ട് ഫോണ്‍ എങ്ങനെ ഉണ്ടാക്കണം എന്ന് നാപ്‌റ്റോളിന്റെ മുതലാളി സാംസങിന്റെ മുതലാളിയെ പഠിപ്പിക്കുന്നതുപോലെ ആണത്രെ ആശുപത്രിക്കാര്യം യോഗി കേരളത്തെ പഠിപ്പിക്കുന്നത്.

ഞെക്കുമ്പോ വെള്ളം വരും
ആദ്യമായിട്ട് യൂറോപ്യന്‍ ക്ലോസറ്റ് കാണുകയാണെങ്കില്‍ ഇങ്ങനെയൊക്കെ തോന്നും. അത് ഉറപ്പാണ്.

തമാശ!!!
ജീവിത നിലവാരത്തിലും ശിശുമരണ നിരക്കിലും കേരളം ഉത്തര്‍ പ്രദേശിനെ കണ്ട് പഠിക്കണം- നല്ല തമാശ തന്നെ!

സ്വയം ട്രോളിയതാകുമോ?
ഇനിയിപ്പോള്‍ ആശുപത്രിയുടെ കാര്യം യോഗി ആദിത്യനാഥ് സ്വയം ഒന്ന് ട്രോളിയതാകുമോ... ട്രോളന്‍മാരുടെ സ്വന്തം നാടാണല്ലോ കേരളം.

സ്വന്തമായിട്ട് ആരും ഇല്ലേ
സ്വന്തമായിട്ട് പദയാത്രയില്‍ പങ്കെടുക്കാന്‍ ആള്‍ക്കാരുപോലും ഇല്ലാത്ത പാര്‍ട്ടിയാണോ ബിജെപി!!!

കൊഞ്ചം ഓവറാ തെരിയിലയാ!!!
എന്നാലും യോഗി ആദിത്യനാഥ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയൊക്കെ അല്ലേ. ഇങ്ങനെയൊക്കെ ട്രോളാന്‍ പാടുണ്ടോ...

നല്ല രസം
ഫ്‌ളഷ് അടിച്ചുകളിക്കാന്‍ നല്ല രസമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. മഴയൊക്കെ കുറവാണ്... അത് ഓര്‍മ വേണം!

അതെങ്ങനെ ശരിയാകും
ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ചത് യുപിയില്‍, വര്‍ഗ്ഗീയ കലാപങ്ങള്‍ നടക്കുന്നത് യുപിയില്‍, ബലാത്സംഗങ്ങള്‍ നടക്കുന്നതും അവിടെ തന്നെ. പക്ഷേ ഏറ്റവും അധികം പ്രശ്‌നങ്ങളുള്ളത് കേരളത്തില്‍... എന്താല്ലേ!

ഒരു റിലാക്‌സേഷന്‍
കേരളത്തിലായതുകൊണ്ട് ഒരു റിലാക്‌സേഷന്‍ ഒക്കെ ഉണ്ട്. പാളത്തിലും കടല്‍ തീരത്തും ഇരുന്ന് മടുത്തത്രെ!

അല്ലെങ്കില്‍ ഒറ്റയ്ക്കായി പോയേനെ
യോഗി ആദിത്യനാഥ് വന്നത് നന്നായി. അല്ലെങ്കില്‍ ട്രോളുകള്‍ എല്ലാം അമിത് ഷാ ഒറ്റയ്ക്ക് സഹിക്കേണ്ടി വന്നേനെ.

പബ്ലിസിറ്റി കക്കൂസിന്
എന്തായാലും ബിജെപി ജനരക്ഷ മാര്‍ച്ചുകൊണ്ട് ഒരു ഗുണം ഉണ്ടായി. കേരളത്തിലെ കക്കൂസുകള്‍ക്കൊക്കെ നല്ല പബ്ലിസിറ്റി കിട്ടി.

കണ്ടില്ലെങ്കില്‍
ഇനിയിപ്പോള്‍ രാവിലെ കണ്ടില്ലെങ്കില്‍ തിരഞ്ഞ് പിടിക്കാന്‍ ഒരു സ്ഥലം ഉണ്ടല്ലോ... എന്നാലും ഇത്രയൊക്കെ ട്രോളുന്നതില്‍ അല്‍പം ക്രൂരതയില്ലേ എന്നൊരു സംശയം.

രോഗിയോ
കക്കൂസില്‍ പോയിട്ട് വെള്ളം ഒഴിക്കാതെ പോയ ആ രോഗി ആരാണാവോ?

ക്ലോസ് ഇനഫ്
യശ്വന്ത് സഹായി പണ്ട് കേരളത്തില്‍ വന്നപ്പോഴത്തെ അതേ അവസ്ഥ!! എന്തൊരു ക്ലോസ് ഇനഫ്!!!

കൂലികിട്ടാത്തത്
എന്തിനാ കരയുന്നത് എന്ന് ചോദിച്ചപ്പോഴല്ലേ കാര്യം മനസ്സിലായത്. സിപിഎമ്മിന് ജയ് വിളിച്ചതുകൊണ്ട് കൂലി കിട്ടിയില്ലെന്ന്!

കേരളത്തിലെ പാവങ്ങള്‍
കേരളത്തിലെ സംഘികളുടെ കാര്യമാണ് കഷ്ടം. കേന്ദ്രത്തില്‍ നിന്ന് ഓരോരുത്തര്‍ തള്ളിപ്പോകുന്നതിന്റെ ട്രോളുകള്‍ മുഴുവന്‍ അവരല്ലേ സഹിക്കേണ്ടത്.

എന്തൊരു നാട്
കേരളത്തില്‍ ഓരോ വീട്ടിലും നാലും അഞ്ചും കക്കൂസ് ഒക്കെ ഉണ്ടെന്ന് അവിടെ ചെന്ന് പറയുമോ ആവോ!!!

ഒരു ദയയും ഇല്ല
ട്രോളിന്റെ കാര്യത്തില്‍ മാത്രം മലയാളികള്‍ക്ക് ഒരു ദയയും ഉണ്ടാവില്ല. അതിപ്പോള്‍ ബിജെപിക്കാര്‍ ആവണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.

കക്കൂസ് മാതൃകയാക്കിയാല്‍
എന്തായാവും യോഗിജി ഉത്തര്‍ പ്രദേശിലെ ആശുപത്രികളെ ആണല്ലോ മാതൃകയാക്കാന്‍ പറഞ്ഞത്. കക്കൂസുകളെ എങ്ങാനും മാതൃകയാക്കാന്‍ പറഞ്ഞിരുന്നെങ്കില്‍ കുടുങ്ങിയേനെ

കക്കൂസ് ട്രോള്‍!!!
ശരിയാണ്... ഏത് ട്രോള്‍ ഗ്രൂപ്പില്‍ പോയാലും കക്കൂസ് മാത്രം. എന്തൊരു നാറ്റമാണിത് എന്നൊക്കെ ചിലര്‍ക്ക് തോന്നുന്നുണ്ട്.


Click it and Unblock the Notifications
