Get Updates
Get notified of breaking news, exclusive insights, and must-see stories!

'നീയും നിന്റെ പാർട്ടിയും കൊണം വരാതെ പോകണേ....' !!! എന്റമ്മോ ബിജെപിയുടെ ഒടുക്കത്തെ പ്രാക്ക്! ട്രോൾ...

Recommended Video

cmsvideo
    BJPയുടെ ഒടുക്കത്തെ പ്രാക്ക് ട്രോളോട് ട്രോള്‍ | Oneindia Malayalam

    ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിച്ച ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിച്ചു. ദേശീയ നേതാക്കളൊക്കെ പങ്കെടുത്ത വലിയ പരിപാടി ആയിരുന്നെങ്കിലും തുടക്കം മുതലേ ജനരക്ഷായാത്രക്ക് വേണ്ടത്ര മാധ്യമ ശ്രദ്ധയൊന്നും കിട്ടിയില്ല.

    ആദ്യ ദിനം ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയും അവസാനദിനം ശ്രീശാന്തിന്റെ വിലക്കും ഒക്കെ വന്ന് ജനരക്ഷായാത്ര മുങ്ങിപ്പോയി. പക്ഷേ ട്രോളേഴ്‌സ് മാത്രം ജനരക്ഷായാത്ര നന്നായി ആഘോഷിച്ചു.

    ഏറ്റവും ഒടുവില്‍ ജനരക്ഷായാത്ര തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ഉണ്ടായാ മുദ്രാവാക്യം വിളിയാണ് ട്രോളേഴ്‌സിന് ഏറെ പിടിച്ചത്. അതൊന്ന് കേട്ടാലുണ്ടല്ലോ... ആരായാലും ചിലപ്പോള്‍ ട്രോളിപ്പോകും!!!

    നീയും നിന്റെ പാര്‍ട്ടിയും ഗുണം വരാതെ പോകണേ!!!

    നീയും നിന്റെ പാര്‍ട്ടിയും ഗുണം വരാതെ പോകണേ!!!

    'നീയും നിന്റെ പാര്‍ട്ടിയും ഗുണം വരാതെ പോകണേ...
    രണ്ട് വര്‍ഷമായി ഭരിച്ച് കേരളം മുടിച്ച് തന്ന
    പിണറായിയും കൂട്ടരം ഗുണം വരാതെ പോകണേ....'

    ഇതായിരുന്നു ആ മുദ്രാവാക്യം.

    കേട്ടാല്‍ ചിരിവരും

    ആര് കേട്ടാലും ചിരിവരുന്ന മുദ്രാവാക്യം തന്നെ ആണിത്. നല്ല ഈണത്തില്‍ തന്നെ പാടിയിട്ടും ഉണ്ട്. അപ്പോള്‍ പിന്നെ ഇതിനെ വെറുതേ വിടാന്‍ ട്രോളേഴ്‌സിന് സാധിക്കുമോ? പിന്നെ കണ്ടത് ഒടുക്കത്തെ പൊങ്കാല തന്നെ ആയിരുന്നു.

    ആ പൊട്ടൊന്ന് പാടിക്കേ

    ആ പൊട്ടൊന്ന് പാടിക്കേ

    ഏത് പെണ്ണിനേയും വീഴ്ത്താന്‍ പറ്റുന്ന ആ പാട്ട് പോലെയാണ് ഇതും. സിപിഎമ്മിനെ വീഴ്ത്താന്‍ ഇത് തന്നെ ധാരാളം!

    പ്രാകി തോല്‍പിക്ക്

    പ്രാകി തോല്‍പിക്ക്

    ജനരക്ഷായാത്രയൊക്കെ കഴിഞ്ഞ സ്ഥിതിക്ക് അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍പിക്കുമോ? ഇലക്ഷനൊന്നും ജയിക്കാന്‍ പറ്റാത്ത സ്ഥിതിക്ക് പ്രാകി തോല്‍പിക്കാന്‍ പറ്റുമോ എന്ന് നോക്കാനാണത്രെ വെല്ലുവിളി.

    ഏറ്റവും ഒടുവില്‍

    ഏറ്റവും ഒടുവില്‍

    കേരളം ആണെങ്കില്‍ ദേശീയ ശ്രദ്ധ നേടുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ പിന്നെ ഇങ്ങനെ പ്രാകുന്നതേ നടക്കൂ അല്ലേ

    ഗുണം വരാതെ പോകണേ

    ഗുണം വരാതെ പോകണേ

    സൈലന്റ് ട്രോള്‍ എന്നൊക്കെ വേണമെങ്കില്‍ വിളിക്കാം. ഒരിക്കലും ഗുണം വരാതെ പോകണേ!

    പ്രാകി സംഹരിക്കും

    പ്രാകി സംഹരിക്കും

    ഇനിയിപ്പോള്‍ ശത്രുദോഷത്തിന് കുട്ടിച്ചാത്തന് കാളക്കുട്ടനെ ഒന്നും കൊടുക്കണ്ട. ഒരു പത്ത് രൂപ കൊടുത്താല്‍ പ്രാകി ശത്രുക്കളെ സംഹരിക്കുന്ന കൂട്ടരുള്ള നാടാണ്!

    പല വിദ്യകള്‍

    പല വിദ്യകള്‍

    ചുവപ്പ് ഭീകരത, ജിഹാദി ഭീകരത... വിദ്യകള്‍ പലതല്ലേ. ഇപ്പോള്‍ ഇതാ പ്രാകി തോല്‍പിക്കാനുള്ള പരിപാടിയും തുടങ്ങിയിട്ടുണ്ട്.

    ബിജെപിയില്‍ ചേര്‍ന്നോ

    ബിജെപിയില്‍ ചേര്‍ന്നോ

    ടൂറിന് പോകാന്‍ പൈസ ചോദിച്ചതാ. മകന്‍ വരെ പ്രാകി തുടങ്ങി. ഇനി അവനെങ്ങാനും ബിജെപിയില്‍ ചേര്‍ന്നോ എന്നാണ് സംശയം.

    പ്രാക്ക് ഏറ്റു

    പ്രാക്ക് ഏറ്റു

    മഹേഷേട്ടന്‍ ബിജെപിക്കാരന്‍ ആയിരുന്നല്ലേ.... ജിംസണെ ഒന്ന് പ്രാകിയതേ ഉള്ളൂ. ബംഗാളിയുടെ കൈയ്യില്‍ നിന്ന് അന്ന് ഗള്‍ഫില്‍ വച്ചല്ലേ അടികിട്ടിയത്.

    പുതിയ മുദ്രാവാക്യം

    പുതിയ മുദ്രാവാക്യം

    ഇനിയിപ്പോള്‍ ഈ മുദ്രാവാക്യം കേരളക്കരയാകെ പടരുമോ എന്നാണ് അറിയേണ്ടത്. വലിയ ചെലവൊന്നും ഇല്ലാത്ത മുദ്രാവാക്യമല്ലേ

    ഒടുക്കത്തെ പ്രാക്ക്

    ഒടുക്കത്തെ പ്രാക്ക്

    ഇതിപ്പോള്‍ ഏതാണ്ട് ഇങ്ങനെ തന്നെ ആയി എന്നാണ് തോന്നുന്നത്. യാത്രയൊട്ട് വിജയിച്ചതും ഇല്ല, പ്രാക്ക് തിരിച്ച് കിട്ടുമോ എന്നാണ് സംശയം.

    എല്ലാവരും കരുതിയത്

    എല്ലാവരും കരുതിയത്

    എല്ലാവരും കരുതുന്നത് ബിജെപി ഓഫീസില്‍ സര്‍ക്കാരിനെതിരെയുള്ള സമരങ്ങള്‍ സംഘടിപ്പിക്കാനുള്ള കൊണ്ടുപിടിച്ച ചര്‍ച്ചകളാണ് എന്നാണ്. സത്യത്തില്‍ നടക്കുന്നത് ഇതാണത്രെ!

    ഞങ്ങളുടെ ഭീഷണി

    ഞങ്ങളുടെ ഭീഷണി

    ഞങ്ങളുടെ ഭീഷണി എന്നൊക്കെ പറഞ്ഞാല്‍ ചതിരഞ്ഞെടുപ്പിന് തോല്‍പിച്ച് കളയും എന്നൊന്നും ആയിരിക്കില്ല. പ്രാകിക്കളയും!!!

    അതാ എളുപ്പം

    അതാ എളുപ്പം

    ഇനിയിപ്പോള്‍ സിപിഎമ്മിനെ ഒതുക്കാന്‍ പറ്റില്ലെന്ന് മനസ്സിലായപ്പോള്‍ എല്ലാവരും കൂടി അവസാനത്തെ അടവ് എടുത്തതാണോ എന്നാണ് അറിയേണ്ടത്.

    പ്രാക്ക് സംഘി

    പ്രാക്ക് സംഘി

    എന്തായാലും പുതിയ പേര് വീണ് കിട്ടിയിട്ടുണ്ട്. 'പ്രാക്ക് സംഘി'... ഇനിയും എന്തൊക്കെ പേരുകള്‍ കിട്ടാന്‍ കിടക്കുന്നു!

    വേറെ വഴിയില്ലേ

    വേറെ വഴിയില്ലേ

    ഞങ്ങളെ ഒരു ബഹുമാനവും ഇല്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നശിച്ച് നാറാണക്കല്ലായി പോട്ടേ എന്നൊക്കെ പ്രാകാന്‍ പാടുണ്ടോ!

    അല്‍ പ്രാക്ക് സംഘി

    അല്‍ പ്രാക്ക് സംഘി

    ഇന്നലെ വരെ ചാണകവും തിന്ന് ഗോമൂത്രവും കുടിച്ചു നടന്ന വെറും സംഘികളല്ലത്രെ. പിണുവിനേയും കൂട്ടരേയും പ്രാകി മുടിപ്പിച്ച അല്‍ പ്രാക്ക് സംഘി ആണത്രെ.

    എല്ലാ കാര്യത്തിലും

    എല്ലാ കാര്യത്തിലും

    ഇനിയിപ്പോള്‍ ഇത് പിണറായി വിജയന്‍ സര്‍ക്കാരിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും എതിരെ മാത്രമല്ല, പേഴ്‌സണല്‍ കാര്യങ്ങള്‍ക്ക് വരെ ഉപയോഗിക്കാം

    പിരിവിന് പോകുമ്പോഴും

    പിരിവിന് പോകുമ്പോഴും

    ഇനി വേണമെങ്കില്‍ പിരിവിന് പോകുമ്പോള്‍ പോലും ഈ പ്രാക്ക് പരിപാടി പരീക്ഷിക്കാവുന്നതാണ്. ഒരുമാതിരിപ്പെട്ടവരെല്ലാം പിരിവ് തന്നോളും!

     ഈ പേരും ക്ലിക്ക് ആയോ

    ഈ പേരും ക്ലിക്ക് ആയോ

    പറഞ്ഞുപറഞ്ഞ് 'പ്രാക്ക് സംഘി' എന്ന പേരും ക്ലിക്ക് ആയ മട്ടാണ്. ജനരക്ഷായാത്ര കൊണ്ട് കിട്ടിയ മറ്റ് പേരുകളൊന്നും പോരാഞ്ഞിട്ടാണോ ഇതും കൂടി!

    പ്രാക്ക് സമരമുറ

    പ്രാക്ക് സമരമുറ

    കേരളത്തില്‍ പ്രാക്ക് സമരമുറയുടെ വക്താക്കള്‍ ആര്? സംശയിക്കണ്ട, ചിലപ്പോള്‍ കോടീശ്വരനില്‍ പോലും ഈ ചോദ്യം വന്നേക്കാം.

    അപ്പോള്‍ ഭരിക്കുന്നില്ലേ

    അപ്പോള്‍ ഭരിക്കുന്നില്ലേ

    ജനരക്ഷായാത്ര കഴിയുമ്പോള്‍ എന്തൊക്കെയോ സംഭവിക്കും എന്നൊക്കയല്ലേ ആദ്യം പറഞ്ഞിരുന്നത്. ഇനിയിപ്പോള്‍ അതൊന്നും വേണ്ടായിരിക്കും അല്ലേ...

    വേറെ ഒരു വഴിയും ഇല്ലേ

    വേറെ ഒരു വഴിയും ഇല്ലേ

    ഇനിയിപ്പോള്‍ ബിജെപിയുടെ മുന്നില്‍ വേറെ ഒരു വഴിയും ഇല്ലേ ആവോ...

    സ്വാമിയും....

    സ്വാമിയും....

    ഓഹോ... ആ സ്വാമിയും സംഘി ആയിരുന്നല്ലേ... വെറുതേയല്ല ഓട്ടോക്കാരന്‍ കാശും വച്ച് ഓടി രക്ഷപ്പെട്ടത്!

    നിലംപൊത്തും

    നിലംപൊത്തും

    ഇക്കണക്കിന് പോയാല്‍ പിണറായി സര്‍ക്കാര്‍ അധികം വൈകാതെ നിലം പൊത്തും. കൂട്ടപ്രാക്ക് പ്രാകിയിട്ടല്ലേ അവസാനിപ്പിച്ചത്!

    പ്രാകി തോല്‍പിക്കണം

    പ്രാകി തോല്‍പിക്കണം

    ആശയപരമായി തോല്‍പിക്കാന്‍ പറ്റില്ല എന്ന് മനസ്സിലായിട്ടാണോ ഇത്.... എന്തായാലും പ്രാകി തോല്‍പിക്കുന്ന കാര്യത്തില്‍ പിറകോട്ട് പോകില്ലായിരിക്കും!!!

    ബാക്കിയും ഉണ്ട്

    ബാക്കിയും ഉണ്ട്

    'തിരഞ്ഞെടുപ്പ് വന്നാലും ഇനിയൊരിക്കല്‍ വന്നാലും
    നീയും നിന്റെ കൂട്ടരം കൊണം വരാതെ പോകണേ
    നീയും നിന്റെ പാര്‍ട്ടിയും കൊണം വരാതെ പോകണേ'

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+