കണ്ണിന് ഗുരുതര രോഗം ബാധിച്ച കുട്ടി! പ്രിയ പ്രകാശിനെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ... ചെക്കനൊപ്പം!!!

  • Written By: Desk
Subscribe to Oneindia Malayalam

എന്തായാലും പ്രിയ പ്രകാശ് വാര്യര്‍ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഏത് മലയാളിയേക്കാളും പ്രശസ്തയാണ്. ഗൂഗിളില്‍ സണ്ണി ലിയോണിനെ വരെ തോല്‍പിച്ചുകഴിഞ്ഞു ഒറ്റ പാട്ടുകൊണ്ട്!!!

സണ്ണി ലിയോണിനേയും തോൽപിച്ച് 'കണ്ണിറുക്കി സുന്ദരി' പ്രിയ വാര്യർ... ഗൂഗിൾ പോലും ഞെട്ടിത്തരിച്ച് കാണും!

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയ തുറന്നാല്‍ കണ്ണിറുക്കി നില്‍ക്കുന്ന പ്രിയയുടെ ഫോട്ടോ മാത്രമാണ് കാണുക. ട്രോളന്‍മാര്‍ക്കാണെങ്കില്‍ അത് കണ്ടിട്ട് തീരെ സഹിക്കുന്നില്ലെന്ന് തോന്നുന്നു!!

കണ്ണിറുക്കി പുരികമുയർത്തി ആഗോള ഫേമസ്!!! സത്യത്തില്‍ ആരാണ് ഈ പ്രിയ പ്രകാശ് വാര്യര്‍?

കുമ്മനം രാജശേഖരനേയും കെ സുരേന്ദ്രനേയും ഒക്കെ വെല്ലുന്ന രീതിയില്‍ ആണ് ഇപ്പോള്‍ പ്രിയ പ്രകാശ് വാര്യര്‍ ട്രോളുകള്‍ക്ക് ഇരയാകുന്നത്. അതേ സമയം, പ്രിയക്കൊപ്പം കണ്ണിറുക്കി കാണിച്ച ആ ആണ്‍കുട്ടിയെ കൈവിടാനും ട്രോളന്‍മാര്‍ തയ്യാറല്ല!!!

ഔട്ടാക്കിയത് ആര്!!!

ഔട്ടാക്കിയത് ആര്!!!

ബോള്‍ ചെയ്ത് ബാറ്റ്‌സ്മാനെ ഔട്ടാക്കിയത് ഈ ബൗളര്‍ ആണത്രെ. പക്ഷേ, ബാറ്റ്‌സ്മാന്‍ ആണെങ്കില്‍ അതിന്റെ ക്രെഡിറ്റ് കൂടി കൊണ്ടുപോയത് പോലെ ആണ് ഈ ആണ്‍കുട്ടിയുടെ അവസ്ഥയെന്ന്!!!

ഓപ്പറേഷന്‍ ആണെന്ന്!!!

ഓപ്പറേഷന്‍ ആണെന്ന്!!!

ഒരു കണ്ണ് അടഞ്ഞിരിക്കുന്നത് കണ്ടില്ലേ... അടുത്ത ആഴ്ച ഈ കുട്ടിയുടെ ഓപ്പറേഷന്‍ ആണെന്ന്. പോസ്റ്റ് ലൈക്ക് ചെയ്താല്‍ ഫേസ്ബുക്ക് ഓരോ രൂപ വച്ച് തരും... എല്ലാവരും സഹകരിച്ചാല്‍ മതിയായിരുന്നു.

എവിടെ പോയാലും

എവിടെ പോയാലും

ഫേസ്ബുക്കില്‍ ആദ്യ ദിവസങ്ങളില്‍ പ്രിയ പ്രകാശിന്റെ അപദാനങ്ങളും ഫോട്ടോകളും മാത്രമായിരുന്നു. അതില്‍ നിന്ന് ഒന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇന്‍സ്റ്റാഗ്രാമില്‍ പോയി നോക്കിയതാ... അവിടെ ആണെങ്കില്‍ കക്ഷി റെക്കോര്‍ഡും ഇട്ട് ഇരിക്കുകയാണ്!

ബിജെപിയില്‍ ചേര്‍ത്തോ

ബിജെപിയില്‍ ചേര്‍ത്തോ

മിസ്ഡ് കോള്‍ അംഗങ്ങളുടെ എണ്ണം എടുത്താല്‍ ചിലപ്പോള്‍ ഇന്ത്യയിലെ ജനസംഖ്യയേക്കാള്‍ എണ്ണം കാണും ബിജെപിയിലെ അംഗങ്ങള്‍. ഇപ്പോഴിതാ പ്രിയ പ്രകാശിനേയും ബിജെപിയില്‍ എടുത്തിട്ടുണ്ട്!

കയറിപ്പറ്റിയതാണോ

കയറിപ്പറ്റിയതാണോ

ഇന്‍സ്റ്റാഗ്രാം പോലും വിചാരിച്ചിട്ടുണ്ടാവില്ല കേരളത്തില്‍ നിന്ന് ഇങ്ങനെ ഒരാള്‍ സെലിബ്രിറ്റി ലിസ്റ്റില്‍ ഇടംപിടിക്കുമെന്ന്... ആരുടെയൊക്കെ ഒപ്പമാണ് നില്‍ക്കുന്നത് എന്ന് ഒന്ന് നോക്കിക്കേ....

തങ്കപ്പന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും

തങ്കപ്പന്‍ ചേട്ടനും തങ്കമ്മ ചേച്ചിയും

എന്തുകൊണ്ട് പ്രിയ മാത്രം ഹിറ്റ് ആയി എന്ന ചോദ്യത്തിന്റെ ഉത്തരമാണത്രെ ഈ ട്രോള്‍! തങ്കപ്പന്‍ ചേട്ടന്‍ തെങ്ങില്‍ കയറുന്നതും തങ്കമ്മ ചേച്ചി തെങ്ങില്‍ കയറുന്നതും തമ്മിലുള്ള വ്യത്യാസം ആണത്രെ അത്!

മേരി കാണുന്നുണ്ടാവും

മേരി കാണുന്നുണ്ടാവും

പ്രിയയെ ഇപ്പോള്‍ എല്ലാവരും പ്രകീര്‍ത്തിച്ച് ഒരു വഴിക്കാക്കി ഇരിക്കുകയാണ്. അത് കണ്ട് ഇതുപോലെ അന്തംവിട്ടിരിക്കുകയായിരിക്കും... എന്നാല്‍ ഇതെല്ലാം കണ്ട് മുഖം പൊത്തി ചിരിക്കുകയാണത്രെ പ്രേമത്തിലെ മേരി!

ആദ്യമായിട്ടല്ലെന്ന്

ആദ്യമായിട്ടല്ലെന്ന്

പുരികം ഇങ്ങനെ പൊക്കുന്നത് മലയാള സിനിമയില്‍ ആദ്യമായിട്ടല്ലത്രെ... മണവാളനെ വീഴ്ത്താന്‍ വേണ്ടി ഈ ചേച്ചി അന്നേ ഇങ്ങനെ പുരികം പൊക്കിയിട്ടുണ്ടെന്ന്!

ഇത് തന്നെ പണി

ഇത് തന്നെ പണി

സംഗതി എന്തായാലും പുരികം പൊക്കല്‍ വന്‍ ഹിറ്റ് ആയിക്കഴിഞ്ഞു. പെണ്‍കുട്ടികളെ വീഴ്ത്താന്‍ വേണ്ടി പലും ഇത് പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട് എന്നാണ് കേള്‍വി!

മടുത്തു ഈ ജിവിതം

മടുത്തു ഈ ജിവിതം

പാട്ടില്‍ ആദ്യം പുരികം വളച്ച് കാണിച്ചത് ആരാണ്? അത് ആ പാവം ആണ്‍കുട്ടി തന്നെ... എന്നിട്ടിപ്പോ, രണ്ടാമത് പുരികം വളച്ച അവള്‍ അങ്ങ് പാകിസ്താനില്‍ വരെ ഫേമസ് ആയി... ജീവിതം തന്നെ മടുത്ത് പോകില്ലേ!

നട്ടെല്ലുമായി എന്ത് ബന്ധം!!!

നട്ടെല്ലുമായി എന്ത് ബന്ധം!!!

പ്രിയയുടെ എഫ്ബി പേജും ലൈക്ക് ചെയ്യുകയും ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുകയും ചെയ്യുന്നതും നട്ടെല്ലും തമ്മില്‍ എന്താണാവോ ബന്ധം!!!

അവാസനത്തെ ആള്‍

അവാസനത്തെ ആള്‍

ആദ്യം മലര്‍ മിസ്സ് ആ.ിരുന്നു താരം. പിന്നെ സെലിന്‍, അതും കഴിഞ്ഞ് വടക്ക് കിഴക്കേ മൂല... ഇപ്പോഴിതാ മാണിക്യ മലരായ പൂവീീീ.... ആ കണ്ണിറുക്കി കൊച്ച് തന്നെ!

വല്ലാത്ത സ്‌നേഹം ആയിരിക്കും

വല്ലാത്ത സ്‌നേഹം ആയിരിക്കും

മേരിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പറ്റില്ലല്ലോ... ഭാവിയില്‍ മേരിയും ഈ കണ്ണിറുക്കി കൊച്ചും കൂടി കണ്ടുമുട്ടിയാല്‍ സംഭാഷണം ഏതാണ്ട് ഇതുപോലെ ആയിരിക്കും!

ഇപ്പോ എന്തായി!!!

ഇപ്പോ എന്തായി!!!

ആദ്യത്തെ സിനിമ, ആദ്യത്തെ പാട്ട്... എത്രമാറ്റം ഹിറ്റായതാണെന്ന് അറിയാമോ? ഈ പറയുന്നതിനൊക്കെ എത്ര ആയുസ്സുണ്ട് എന്നാണ് ചോദ്യം!

അപ്പനെ വെല്ലും

അപ്പനെ വെല്ലും

ഒറ്റക്കണ്ണുള്ള കൊളപ്പുള്ളി അപ്പനെ ഈ പെണ്‍കുട്ടി ട്രോളിയതാണോ എന്നാണ് സംശയം. തന്നെ കളിയാക്കിയ അവളെ ചാത്തന്‍മാര്‍ കൊണ്ടുവന്നെത്തിക്കും എന്ന് അപ്പന് ഉറപ്പുണ്ട്!

എല്ലായിടത്തും നടക്കില്ല!!!

എല്ലായിടത്തും നടക്കില്ല!!!

കണ്ണിറുക്കി കാണിച്ച് ആരേയും വീഴ്ത്താം എന്നൊന്നും പ്രതീക്ഷിക്കണ്ട. വരയന്‍പുലിയുടെ അടുത്തെങ്ങാനും ഇങ്ങനെ കാണിച്ചാല്‍, ഇത്രയേ ബാക്കിയുണ്ടാവൂ!!!

ലുലുപോലും ഞെട്ടി

ലുലുപോലും ഞെട്ടി

സിനിമ സംവിധാനം ചെയ്ത ഒമര്‍ ലുലു പോലും ഞെട്ടിപ്പോയി. ഒരു കണ്ണിറുക്കലിനൊക്കെ ഇത്രയും റീച്ചുണ്ടാകും എന്ന് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല!

ഫീല്‍ മാറില്ലേ

ഫീല്‍ മാറില്ലേ

എന്തിനാടാ ചക്കരേ എന്ന് ആ പെണ്‍കുട്ടി പറഞ്ഞതിന് ഒടുക്കത്തെ ഫീല്‍ ആയിരുന്നു എന്നാണല്ലോ പറഞ്ഞിരുന്നത്. ഇപ്പോള്‍ പറയുന്നത് ഈ കണ്ണിറുക്കലിന് ആണ് ഫീല്‍ എന്ന്... അത് മറ്റൊരു ഫീല്‍... അല്ലേ!

ഇത് കടുത്ത അനീതി!!!

ഇത് കടുത്ത അനീതി!!!

ഒരു അഡാര്‍ ലൗവ്വില്‍ ആദ്യം ആ എക്‌സ്പ്രഷന്‍ ഇട്ടത് ആ പയ്യന്‍ ആയിരുന്നില്ലേ... എന്നിട്ട് ഈ പെണ്‍കുട്ടിയുടെ എക്‌സ്പ്രഷന്‍ മാത്രം വൈറല്‍ ആയത് കടുത്ത അനീതിയല്ലേ!!!

ലെജന്‍ഡ്‌സ് ലൈക്ക്!!!

ലെജന്‍ഡ്‌സ് ലൈക്ക്!!!

കുഞ്ഞു കൂട്ടികള്‍ ആണ് ഇങ്ങനെ കണ്ണിറുക്കി കാണിക്കുക. ലെജന്‍ഡ്‌സ് എന്ന് പറഞ്ഞാല്‍ കൊളപ്പുള്ളി അപ്പനെ പോലെ ആയിരിക്കും!! പത്തരമാറ്റ് ഒറിജിനല്‍!

അടികിട്ടും

അടികിട്ടും

,സദാചാര കുരു പൊട്ടി നില്‍ക്കുന്നവരുടെ അടുത്തൊന്നും പ്രിയ പ്രകാശ് വാര്യര്‍ പോയി നില്‍ക്കരുത്. ആണ്‍പിള്ളേരെ കണ്ണിറുക്കി കാണിക്കുമോ എന്ന് ചോദിച്ച് ചിലപ്പോള്‍ അടി വരെ കിട്ടാന്‍ സാധ്യതയുണ്ട്!

ക്ലോസ് ഇനഫ്

ക്ലോസ് ഇനഫ്

രാജമാണിക്യത്തിലെ മമ്മൂട്ടിക്കും പ്രിയ പ്രകാശിനും തമ്മില്‍ എന്തെങ്കിലും സാമ്യമുണ്ടോ എന്നാണ് ചോദ്യം. ഇങ്ങനെ ഒരു കുഞ്ഞിപ്പെങ്ങള്‍ ഉള്ള കാര്യം മാണിക്യം അറിഞ്ഞിരുന്നില്ലത്രെ... ഇല്ലോളം താമസിച്ചാലും ഇപ്പോള്‍ വന്നല്ലോ എന്നത് മാത്രമാണ് ആശ്വാസം!

ഇതൊക്കെ എപ്പോ വിട്ടു!!!

ഇതൊക്കെ എപ്പോ വിട്ടു!!!

ജഗദീഷ് ഒക്കെ ഈ സീന്‍ മുമ്പേ വിട്ടതാണ്... ഈ എക്‌സ്പ്രഷന്‍സ് ഒന്ന് ഒത്തുനോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും!!!

തേപ്പ് കിട്ടിയിരിക്കുമ്പോള്‍

തേപ്പ് കിട്ടിയിരിക്കുമ്പോള്‍

കിടിലന്‍ തേപ്പ് കിട്ടിയിരിക്കുന്നവര്‍ക്കെല്ലാം ഈ പാട്ട് എങ്ങനെയുള്ള ഫീല്‍ ആയിരിക്കും ഉണ്ടാക്കിയിട്ടുണ്ടാവുക? അതിപ്പോള്‍ ആണായാലും പെണ്ണായാലും വലിയ വ്യത്യാസം ഒന്നും ഉണ്ടാവില്ല

അപ്പോള്‍ അതാണോ പ്രണയം

അപ്പോള്‍ അതാണോ പ്രണയം

ഈ പാട്ടില്‍ അലിഞ്ഞ് ചേര്‍ന്ന്‌ന ഇവരുടെ പ്രണയം ആസ്വദിച്ചവരാണത്രെ യഥര്‍ത്ഥ ഭാഗ്യവാന്‍മാര്‍! അവരുടെ ഉള്ളിലാണത്രെ യഥാര്‍ത്ഥ പ്രണയം ഉള്ളത്!!! ചിരിപ്പിച്ച് കൊല്ലും...

വാലന്റയിന്‍സ് ഡേ വരാറായി

വാലന്റയിന്‍സ് ഡേ വരാറായി

എന്തായാലും വാലന്റയിന്‍സ് ഡേയ്ക്ക് മുന്നോടിയായി തന്നെ ഈ പാട്ട് റിലീസ് ചെയ്തത് നന്നായി. കാമുകന്‍മാര്‍ക്കും കാമുകിമാര്‍ക്കും നന്നായി പ്രാക്ടീസ് ചെയ്യാനുള്ള സമയം കിട്ടിയിട്ടുണ്ട്!

ലെജന്‍ഡ്‌സ് വേറേയും ഉണ്ട്

ലെജന്‍ഡ്‌സ് വേറേയും ഉണ്ട്

മീശമാധവനിലെ ഭഗീരഥന്‍ പിള്ളയും ഈ ചേച്ചിയും തമ്മിലുള്ള ആ കണ്ണ് കാണിക്കലിന്റെ അത്രയും വരുമോ ഈ പിള്ളേരുടെ കണ്ണ് കാണിക്കല്‍! അതാണ്ട് കിഡ്‌സും ലെജന്‍ഡ്‌സും തമ്മിലുള്ള വ്യത്യാസം!

English summary
Social Media trolls mocking Priya Prakash Warreir on Oru Adaar Love.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്