• search

ശ്രീധരൻ പിള്ളയ്ക്ക് അറഞ്ചം പുറഞ്ചം ട്രോളുകൾ!!! പിള്ള മനസ്സിൽ കള്ളമില്ലെന്ന് തെളിഞ്ഞെന്ന് ട്രോളൻമാർ

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ പ്രസംഗം പുറത്തായിരുന്നു. ശബരിമല ബിജെപിയ്ക്ക് ലഭിച്ച സുവര്‍ണ അവസരം ആണെന്നും തങ്ങളുടെ അജണ്ടയില്‍ ബാക്കിയുള്ളവര്‍ വീണു എന്നും ഒക്കെ ആണ് അദ്ദേഹം പറഞ്ഞത്.

  വധഭീഷണി കിട്ടിയിട്ടും ശ്രീധരൻ പിള്ളയ്ക്ക് രക്ഷയില്ല!!! 'ബലിദാനി' സൃഷ്ടിയിൽ അടപടലം പൊളിച്ച് ട്രോളൻമാർ

  നട അടച്ചിടും എന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ ഉപദേശം തേടിയതിന് ശേഷം ആണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. പക്ഷേ, നിര്‍ഭാഗ്യ വശാല്‍ തന്ത്രി അക്കാര്യം നിഷേധിക്കുകയും ചെയ്തു.

  ബാഹുബലിയെ വരെ ബലിദാനിയാക്കിക്കളയും!!! വ്യാജവാർത്തയിൽ പൊളിഞ്ഞടങ്ങി സംഘികള്‍... കടുകുവറുത്ത് ട്രോളുകൾ!

  അല്ലെങ്കില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ബിജെപിയ്ക്ക് ട്രോളുകളുടെ പൊങ്കാലയാണ്. അതിനിടയില്‍ ആണ് ഇങ്ങനെ ഒരു അവസരം പിഎസ് ശ്രീധരന്‍ പിള്ളയായിട്ട് സൃഷ്ടിച്ചത്. എന്തായാലും ട്രോളന്‍മാര്‍ അത് നന്നായി ഉപയോഗിക്കുക തന്നെ ചെയ്തിട്ടുണ്ട്!!!

  എന്തിനുള്ള അവസരം

  എന്തിനുള്ള അവസരം

  നമുക്കിത് ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റി ആണ് എന്നാണല്ലോ ശ്രീധരന്‍ പിള്ള പറഞ്ഞത്. എന്തിനുള്ള സുവര്‍ണാവസരം എന്ന് ചോദിച്ചാല്‍, ഉത്തരം ഇങ്ങനെ ആയിരിക്കുമത്രെ!

  ശാസ്താവ് വരെ കൈവിട്ടു

  ശാസ്താവ് വരെ കൈവിട്ടു

  യുവമോര്‍ച്ച യോഗത്തില്‍ ഇങ്ങനെ പ്രസംഗിക്കുമ്പോള്‍ അതൊക്കെ മാധ്യമങ്ങള്‍ ഇതുപോലെ എടുത്തിട്ട് അലക്കും എന്ന് സ്വപ്‌നേപി വിചാരിച്ചിട്ടുണ്ടാവില്ല. ഇപ്പോള്‍ ശാസ്താവ് വരെ കൈവിട്ട അവസ്ഥയാണ്!

  എങ്ങനെ സാധിക്കുന്നു!!!

  എങ്ങനെ സാധിക്കുന്നു!!!

  എന്തിനാണ് ശ്രീധരന്‍ പിള്ളയുടെ ആ പ്രസംഗം ലൈവ് ആയി പുറത്ത് വിട്ടത് എന്ന് ചോദിച്ചാല്‍ സംഘബന്ധുക്കളുടെ മറുപടി ഇങ്ങനെ ആകും... അയ്യപ്പനെ രക്ഷിച്ച കാര്യം നാലാള് അറിയാന്‍ വേണ്ടിയായിരുന്നത്രെ!

  നന്നായി വീഴ്ത്തി

  നന്നായി വീഴ്ത്തി

  ശബരിമലയിലെ ആചാര സംരക്ഷണത്തിന് വേണ്ടി കോണ്‍ഗ്രസ്സും എന്തിന് മുസ്ലീം ലീഗ് വരെ രംഗത്ത് വന്നില്ലേ... അപ്പോള്‍ അജണ്ടയില്‍ വീണത് ആരൊക്കെയെന്ന് വ്യക്തം!

  നാട്ടുകാരുടെ ഭാഗ്യം

  നാട്ടുകാരുടെ ഭാഗ്യം

  കുമ്മനം രാജശേഖരന്റെ പേരില്‍ സ്ഥലപ്പേരുണ്ടായതിയില്‍ ഏറ്റവും ബുദ്ധിമുട്ടിയത് ആ നാട്ടുകാര്‍ ആയിരുന്നത്രെ. ഇപ്പോള്‍ സ്വന്തം പേരിനൊപ്പം സ്ഥലപ്പേര് ചേര്‍ക്കാത്തതില്‍ വെണ്‍മണി സ്വദേശികള്‍ ശ്രീധരന്‍ പിള്ളയോട് നന്ദി പറയുകയാണത്രെ!

  ഇനിയെങ്ങാനും

  ഇനിയെങ്ങാനും

  വീഡിയോ എന്തായാലും ചോര്‍ന്നു. അത് ഫേസ്ബുക്കില്‍ ലൈവിലുണ്ടായിരുന്നു എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഇനിയെങ്ങാനും ആ ലോറന്‍സിന്റെ കൊച്ചുമോനെങ്ങാനും....

   മദ്യലരഹരി വേണോ...

  മദ്യലരഹരി വേണോ...

  സാധാരണ ഗതിയില്‍ സംഘികള്‍ എന്ത് പോക്രിത്തരം കാണിച്ചാലും അവസാനം അതിന്റെ കാരണം മാനസിക രോഗമോ മദ്യ ലഹരിയോ ഒക്കെ ആകാറാണല്ലോ പതിവ്. ഇനിയിപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ കാര്യത്തിലും അങ്ങനെ വല്ലതും പറയേണ്ടി വരുമോ!

  പിള്ളയോട് ചോദിക്കണമല്ലോ!!!

  പിള്ളയോട് ചോദിക്കണമല്ലോ!!!

  പൂജയൊക്കെ കഴിഞ്ഞ കീഴ്ശാന്തി നട അടയ്ക്കാന്‍ നില്‍ക്കുകയായിരുന്നു. അപ്പോഴാണ് തന്ത്രി അവിടെ എത്തിയത്. നട അടയ്ക്കണമെങ്കില്‍ സ്വാഭാവികമായും പിള്ളയോട് ചോദിക്കണമല്ലോ!

  സുവര്‍ണാവസരം

  സുവര്‍ണാവസരം

  ഈ സുവര്‍ണാവസരം എന്ന് പറഞ്ഞാല്‍ എന്താ... കാമുകനും കാമുകിയും തമ്മില്‍ ഉടക്കി നില്‍ക്കുമ്പോള്‍ കാമുകിയെ നോട്ടമുള്ള കാമുകന്റെ സുഹൃത്തിന് തോന്നുന്ന കാര്യം ആണത്രെ!

  പേരും പ്രശസ്തിയും

  പേരും പ്രശസ്തിയും

  യോഗത്തില്‍ പ്രസംഗിച്ചത് എന്തിനാണ് പുറത്ത് വിട്ടത് എന്ന് ചോദിച്ചതായിരുന്നു. പിള്ള ജിയ്ക്ക് ഇത്തിരി പേരും പ്രശസ്തിയും കിട്ടിക്കോട്ടെ എന്ന് വിചാരിച്ചായിരുന്നത്രെ!

  നല്ല രസാണ്!!!

  നല്ല രസാണ്!!!

  കൂടെ ഉള്ളഴരെല്ലാം നമ്മളെ പോലെ പൊട്ടന്‍മാരാണെന്ന് വിചാരിച്ച് വായില്‍ വന്ന വിഷം മുഴുവന്‍ തള്ളി നോക്കിയിട്ടുണ്ടോ... നല്ല രസാണത്രെ!!

  അയോധ്യയില്‍ സേവിച്ചത് പോലെ

  അയോധ്യയില്‍ സേവിച്ചത് പോലെ

  ബിജെപിയ്ക്ക് സുവര്‍ണാവസരം എന്നുദ്ദേശിച്ചത് ജനസേവനത്തിനുള്ള സുവര്‍ണാവസരം എന്നാണത്രെ! പണ്ട് അയോധ്യയില്‍ സേവിച്ചത് പോലുള്ള ജനസേവനം ആയിരിക്കുമല്ലേ എന്നാണ് ചോദ്യം!

  ചെന്നിത്തലയോ...

  ചെന്നിത്തലയോ...

  നമ്മുടെ അജണ്ടയില്‍ ചിലര്‍ കൃത്യമായി വന്നു വീണിട്ടുണ്ട് എന്നല്ലേ പറഞ്ഞത്. ഇനി ചെന്നിത്തല എങ്ങാനും ആയിരിക്കുമോ വന്ന് വീണിട്ടുണ്ടാവുക!

  ഇങ്ങനെ ആയിപ്പോയി

  ഇങ്ങനെ ആയിപ്പോയി

  ശബരിമലയില്‍ പ്രതിഷേധം ഒന്നൂടെ കത്തിക്കാം എന്നൊക്കെ വിചാരിച്ച് പ്രസംഗിച്ചതായിരുന്നു. പക്ഷേ, വീഡിയോ പുറത്ത് വിട്ട പ്രവര്‍ത്തകര്‍ അതിലും വലിയ പണിയാണ് കൊടുത്തത്.

  വേണ്ടായിരുന്നു

  വേണ്ടായിരുന്നു

  എന്നാലും ആ തന്ത്രി ഇങ്ങനെ ചെയ്യും എന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല. താന്‍ ആരോടും നിയമോപദേശം ഒന്നും ചോദിച്ചിട്ടില്ല എന്നല്ലേ പറഞ്ഞുകളഞ്ഞത്!

  സത്യത്തില്‍ ആരാ...

  സത്യത്തില്‍ ആരാ...

  താന്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാണ്. താന്‍ ക്രിമിനല്‍ അഭിഭാഷകനാണ്. താന്‍ പൊതു പ്രവര്‍ത്തകനാണ്... സത്യത്തില്‍ അദ്ദേഹം ആരാണോ ആവോ!

  അയ്യപ്പനുണ്ട്....

  അയ്യപ്പനുണ്ട്....

  സത്യത്തില്‍ അയ്യപ്പന്‍ ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍.... അയ്യപ്പന്‍ ഇല്ലായിരുന്നെങ്കില്‍ കലാപം നടത്തിയ തീവ്രവാദികളെ ആര് പോലീസിന് കാണിച്ചുകൊടുക്കുമായിരുന്നു, രാഹുല്‍ ഈശ്വരിനെ ആര് ജയിലില്‍ പട്ടിണിക്കിടുമായിരുന്നു, വ്യാജ വാര്‍ത്ത ആര് പൊളിക്കുമായിരുന്നു, ശ്രീധരന്‍ പിള്ളയുടെ പ്രസംഗം ആര് പുറത്ത് വിടുമായിരുന്നു!

  മാപ്പ്....

  മാപ്പ്....

  സാധാരണ ഗതിയില്‍ പെട്ടു എന്ന് തോന്നിക്കഴിഞ്ഞാല്‍ പിന്നെ മാപ്പ് പറയല്‍ ആണല്ലോ ശീലം. ഇനിയിപ്പോള്‍ പിള്ളേച്ചന്റെ മാപ്പ് എപ്പഴാണോ ആവോ പുറത്ത് വരാന്‍ പോകുന്നത്!

  ഇപ്പോ എന്തായി...

  ഇപ്പോ എന്തായി...

  ശബരിമല നട അടച്ചാല്‍ അത് കോടതിയലക്ഷ്യം ആവില്ലെന്ന് തന്ത്രിയെ ഉപദേശിച്ച് വിട്ടതാ... ഇപ്പോള്‍ രണ്ട് പേരും കോടതിയലക്ഷ്യ കേസില്‍ കൂട്ടുപ്രതികള്‍ ആയി!

  English summary
  Social Media troll mocking Sreedharan Pillai's leaked speech.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more