2 വയസുകാരൻ മോദി ഫാൻ.. സംഘികളുടെ എഡിറ്റിങിനും ബിജെപി നേതാവിന്റെ മണ്ടത്തരത്തിനും ട്രോൾകൊണ്ട് പൊങ്കാല!!

  • Posted By: Desk
Subscribe to Oneindia Malayalam

നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ട്രംപ് ചോദിച്ചപ്പോൾ അമേരിക്കയിൽ നിന്നുള്ള രണ്ട് വയസ്സുകാരൻ മോദി മോദി മോദി എന്ന് മറുപടി പറഞ്ഞു എന്ന് പ്രസംഗിച്ച ബി ജെ പി നേതാവിന് സോഷ്യൽ മീഡിയയിൽ ട്രോൾ. സത്യത്തിൽ അമേരിക്കൻ പ്രസിഡണ്ടിന്റെയും കുട്ടിയുടെയും വീഡിയോ മോദി ആരാധകർ തന്നെ എഡിറ്റ് ചെയ്ത് മോദി എന്നാക്കി പ്രചരിപ്പിച്ചിരുന്നു.

അമേരിക്കയിലെ ആ 2 വയസുകാരൻ പറഞ്ഞു മോദി, മോദി, മോദി.. കേട്ട ട്രംപ് ഞെട്ടി.. ഒറിജിനൽ വീഡിയോ കണ്ടാൽ നിങ്ങളും ഞെട്ടും!!

സത്യമേത് ഫേക്ക് ഏത് എന്ന് മനസിലാകാതെ പ്രസംഗിച്ച നേതാവ് പെട്ട് പോയതാണ്. വീഡിയോയുടെ കള്ളത്തരമൊക്കെ സോഷ്യൽ മീഡിയ എപ്പോഴേ പൊളിച്ചടുക്കിയിരുന്നു. എന്നിട്ടും ഇതൊന്നും മനസിലാക്കാതെ പോയ നേതാവിന് നല്ല പണിയാണ് കിട്ടിയത്. കാണാം ട്രംപ് കുട്ടിയോട് ചോദിക്കുന്നതായി ട്രോളന്മാർ പറയുന്ന ചോദ്യങ്ങളും ഇതിനുള്ള ബഹുവർണ ഉത്തരങ്ങളും....

മോദി മോദി

മോദി മോദി

ആരാന്റമ്മയ്ക്ക് പ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്.. ഈ കടംകഥ പറഞ്ഞപ്പോ കുട്ടി പറഞ്ഞ ഉത്തരമായിരിക്കും മോദി മോദി എന്നത്. എന്താ ശരിയല്ലേ.

മോദീടെ പവറ് കണ്ടാ

മോദീടെ പവറ് കണ്ടാ

നീയെന്താടാ സ്കുളില് പോകാത്തെ.. ഉത്തരം മടി. ഇത് കണ്ട സംഘികൾ. മോദിയുടെ പവറ് കണ്ടോ...

മീനവിയൽ അമേരിക്കയിൽ

മീനവിയൽ അമേരിക്കയിൽ

മോദി അങ്കിളേ.. അമേരിക്കയിൽ മോദി വിമാനമിറങ്ങുമ്പോൾ കൊച്ചുകുട്ടികൾ വരെ പാഞ്ഞടുക്കുകയാണ് സൂർത്തുക്കളേ...

സംഘികളുടെ ഭാവനയിൽ

സംഘികളുടെ ഭാവനയിൽ

നിനക്ക് ആരെയാണ് ഏറ്റവും ഇഷ്ടം - ഡൊണാൾഡ് ട്രംപ്. കുട്ടി - മോദി മോദി മോദി. ഇതല്ലേ സത്യത്തിൽ സംഭവിച്ചത്.

ഒരു അവതാരകൻ

ഒരു അവതാരകൻ

ഒരൊറ്റ ചോദ്യത്തിന് ഉത്തരം പറ നികേഷേ.. കുഞ്‍ഞ് കുട്ടികൾക്ക് പോലും അറിയുന്ന ചോദ്യത്തിനുത്തരം പറയാനറിയില്ല.

ഇനി ഇതാണോ ചോദ്യം

ഇനി ഇതാണോ ചോദ്യം

മോങ്ങലിൽ ഉണ്ട്. തേങ്ങലിൽ ഇല്ല. ഡിങ്കനിൽ ഉണ്ട്. വങ്കനിൽ ഇല്ല.. ഉത്തരം മോഡി. ആഹാ കറക്ടാണല്ലോ....

കുമ്മനടിച്ച് വരുന്നവൻ

കുമ്മനടിച്ച് വരുന്നവൻ

ഇടക്കിടെ ഇങ്ങോട്ട് കുമ്മനടിച്ച് വരുന്നവൻ ആരാ.. ഇങ്ങനെയൊക്കെ ചോദിച്ചാൽ ആരായാലും പറഞ്ഞുപോകും ഉത്തരം

വൗ അടിപൊളി

വൗ അടിപൊളി

ലോകത്തിൽ നിങ്ങള്ക്കേറ്റവും ഇഷ്ടപ്പെട്ട നേതാവ് ആര്. മോദി മോദി.. വൗവ് അടിപൊളി.

പഴഞ്ചൊല്ല് കേട്ടാൽ

പഴഞ്ചൊല്ല് കേട്ടാൽ

കാള കിടക്കും കയറോടും - ഇനി ഈ പഴഞ്ചൊല്ലിൻറെ ഉത്തരമായിട്ടാണോ കുട്ടി മോദി എന്ന് പറഞ്ഞത്.

ആഡംബരത്തിന്‌റെ പര്യായം

ആഡംബരത്തിന്‌റെ പര്യായം

ആഡംബരത്തിന്റെ പര്യായം പറയൂ കുഞ്ഞുചെറുക്കാ.. മോടി മോടി.. ആ മോടിയും ആഡംബരം തന്നെയാണല്ലോ.

തിരിച്ചുവിടണ്ട

തിരിച്ചുവിടണ്ട

മീനവിയൽ ഇന്ത്യയിലെ കുഞ്ഞാവ.. അത്ര ഇഷ്ടാണെങ്കി അവിടേ തന്നെ വെച്ചോ ഇങ്ങോട്ട് വിടണം എന്നില്ല.

എവിടെയാടോ മോഡി

എവിടെയാടോ മോഡി

എങ്ങനെ ചോദിച്ചാലും ആ ചെക്കൻ പറഞ്ഞതിൽ മോഡിയുണ്ട് എന്നേ പറയാവൂ....

ഇതാരുന്നു എങ്കിൽ

ഇതാരുന്നു എങ്കിൽ

ഇന്ത്യയിൽ ഏറ്റവും വലിയ മണ്ടന്മാരുടെ പാർട്ടി ഏതാ കുഞ്ഞേ - ഇതാരുന്നു ചോദ്യം എങ്കിലോ...

ലോക പര്യടനം

ലോക പര്യടനം

എവിടെ പോകാനാണ് ആഗ്രഹം.. മോദി മോദി.. അയ്യോ ലോക ടൂറാണല്ലോ കര്‌ത്താവേ.....

English summary
Social media troll Modi fans as they make Trump dubbed video.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്