18 കിലോ കുറച്ച് ചുളളനായി മോഹൻലാൽ.. പുതിയ ലുക്കിനെ ട്രോള്‍ ചെയ്ത് നശിപ്പിച്ച് സോഷ്യൽ മീഡിയ, പൊങ്കാല!!
അൻപത്തിയൊന്ന് ദിവസം നീണ്ട തപസ്സിനൊടുവിൽ 18 കിലോ കുറച്ച് മോഹൻലാൽ യുവാവായി എത്തി എന്നൊക്കെയാണ് മനോരമ എഴുതിയിരിക്കുന്നത്. ഒടിയന് വേണ്ടി മോഹൻലാൽ തടി കുറച്ചെത്തിയ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിൽ വൈറലാകുകയും ചെയ്തു.
എന്നാൽ മോഹൻലാലിന്റെ പുതിയ മേക്കോവർ സോഷ്യൽ മീഡിയയിലെ ട്രോളന്മാർക്ക് ഒട്ടും പിടിച്ചിട്ടില്ല. ഇതിലെവിടെയാണ് 18 കിലോ ഒക്കെ കുറഞ്ഞത് എന്നാണ് ട്രോളടിക്കുന്നവരുടെ ചോദ്യം. താടിവെട്ടിയപ്പോൾ തൂക്കം കുറഞ്ഞതാകും എന്ന് ചിലർ കളിയാക്കുമ്പോൾ കയ്യിലെ ബാഗിനായിരുന്നു തൂക്കമെന്ന് വേറെ ചിലർ. കാണാം മോഹൻലാലിന്‍റെ പുതിയ ലുക്കിനെ സോഷ്യൽ മീഡിയ ട്രോളുന്ന വിധം.

ബിഫോര്‍ ആഫ്റ്റർ
ശരീരഭാരം കുറച്ച ശേഷവും അതിന് മുമ്പും മോഹൻലാൽ. സത്യത്തിൽ ഇവിടെ ആർക്കാണ് ഭാരം കുറഞ്ഞത്. ബാഗിനോ.

ഫാൻസ് കാണുന്നത്
മോഹൻലാൽ ഭാരം കുറച്ചത് സാധാരണക്കാർ കാണുന്നതും ഫാൻസ് കാണുന്നതും.

ഡ്യൂപ്പ് ആകേണ്ടിവരുമോ
മോഹൻലാൽ തൂക്കം കുറച്ചു എന്നറിഞ്ഞപ്പോൾ ഒരു പ്രമുഖ നടൻ. ഈശ്വരാ ഡ്യൂപ്പ് ആകേണ്ടിവരുമോ

ലാലേട്ടൻ
കണ്ടിട്ട് അങ്ങോട്ട് മനസിലായില്ല.. അല്ലാ ഇത് ലാലേട്ടനല്ലേ..

ഇങ്ങനെയല്ല
അല്ലാ ഞങ്ങളുടെ ലാലേട്ടൻ ഇങ്ങനെയല്ല. പലർക്കും ലാലേട്ടനെ കണ്ട് മനസിലായിപോലും ഇല്ല പോലും

കൂട്ടിയതല്ല മിഷ്ടർ
മോഹൻലാലിന്റെ ഒരു ആത്മാർഥത. സിനിമക്ക് വേണ്ടി തൂക്കം കൂട്ടിയത് കണ്ടില്ലേ.. അയ്യോ തെറ്റിപ്പോയി

കൺഫ്യൂഷനായല്ലോ
ജെമിനിയിലെ വില്ലന്മാരെപോലെയാണ്. തൂക്കം കുറച്ചാലും കൂട്ടിയിലും നമുക്ക് ലാലേട്ടൻ തന്നെ

മോഹൻലാലല്ലേ
നീ മോഹൻലാലല്ലേ.. നീ സാബുവല്ലേടാ എന്ന ചോദ്യം ഒന്ന് മാറ്റിപ്പിടിച്ചുനോക്കിയേ..


Click it and Unblock the Notifications
