Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോഹന്‍ലാല്‍ നായര്‍' പണ്ടേ സംഘി, ഇപ്പോള്‍ കട്ട സംഘി.. സോഷ്യല്‍ മീഡിയ ട്രോളി കൊല്ലുന്നു...

ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയ നടന്‍ മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയ സംഘിയാക്കി. ഇതാദ്യമായിട്ടല്ല സോഷ്യല്‍ മീഡിയയിലുള്ളവര്‍ മോഹന്‍ലാലിനെ സംഘിയാക്കുന്നത്. രാജ്യദ്രോഹികളെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആളുകളായി ചിത്രീകരിയ്ക്കുന്നു എന്ന തരത്തിലായിരുന്നു മോഹന്‍ലാല്‍ ബ്ലോഗില്‍ പറഞ്ഞുവെച്ചത്.

ഇങ്ങനെ പറയാന്‍ മോഹന്‍ലാലിനുമുണ്ടല്ലോ ഈ പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം എന്നൊന്നും ആരും വകവെച്ചുകൊടുത്തില്ല. പകരം ആളെ പിടിച്ച് ഒരു രാഷ്ട്രീയ കുറ്റിയില്‍ അങ്ങ് കെട്ടി. സംഘിക്കുറ്റിയില്‍. പിന്നെ ആനക്കൊമ്പ് മോഷണവും ടാക്‌സ് വെട്ടിച്ച കഥയും വെച്ച് ജാതിപ്പേരായ നായരും കൂടി ചേര്‍ത്ത് പള്ള് വിളി തുടങ്ങി. കംപ്ലീറ്റ് ആക്ടര്‍ എന്ന മോഹന്‍ലാലിന്റെ ബ്ലോഗ് തന്നെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. അനുകൂലിച്ചു പ്രതികൂലിച്ചും ട്രോളുകള്‍ പോകുന്ന പോക്ക് നോക്കൂ..

പുതിയ സംഘി അഡ്മിഷന്‍

പുതിയ സംഘി അഡ്മിഷന്‍

അര്‍ണാബ് ഗോസ്വാമി, എം എസ് ധോണി, അനുപംഖേര്‍ തുടങ്ങിയവര്‍ക്ക് ശേഷം സോഷ്യല്‍ മീഡിയ സംഘിപ്പട്ടം ചാര്‍ത്തിക്കൊടുത്തിരിക്കുന്നവരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍.

പദവിക്ക് വേണ്ടിയോ

പദവിക്ക് വേണ്ടിയോ

രാജ്യസ്‌നേഹത്തെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് ലഫ്. കേണല്‍ പദവി പോയ്‌പ്പോകുമോ എന്ന പേടി കൊണ്ടാണത്രെ. ഇത് പറഞ്ഞ് കൊടുത്തത് മേജര്‍ രവിയാണത്രെ.. ഇതാണോ ട്രോള്‍.

രാജ്യസുരക്ഷയെ പറ്റി മിണ്ടരുത്

രാജ്യസുരക്ഷയെ പറ്റി മിണ്ടരുത്

രാജ്യസുരക്ഷയെപ്പറ്റി ആരെങ്കിലും മിണ്ടിയാല്‍ പിടിച്ച് സംഘിയാക്കലാണ് പുതിയ നമ്പര്‍. എങ്ങനെയുണ്ട്.

പുതിയ സംഘി

പുതിയ സംഘി

മോഹന്‍ലാലിന് സപ്പോര്‍ട്ട് പ്രഖ്യാപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ഉണ്ണി മുകുന്ദനാണത്രെ മലയാള സിനിമയിലെ പുതിയ സംഘി. സോഷ്യല്‍ മീഡിയയുടെ കണ്ടുപിടുത്തമാണ്.

അടിമയാണത്രെ അടിമ

അടിമയാണത്രെ അടിമ

പുതുതായി ചാര്‍ജ്ജെടുത്ത അടിമ - ലഫ്. കേണല്‍ പത്മശ്രീ ഭരത് ഡോ മോഹന്‍ലാല്‍... വിമര്‍ശകരുടെ നിലവാരമാണ് ഈ ട്രോളുകള്‍ കാണിക്കുന്നത്.

എന്ത് പറഞ്ഞാലും

എന്ത് പറഞ്ഞാലും

ലാലേട്ടന്റെ ബ്ലോഗ് വായിച്ചോ എന്ന് ചോദിച്ചാല്‍ ആനക്കൊമ്പ് എന്ന് ഉത്തരം. സമരം ചെയ്‌തോ എന്ന് ചോദിച്ചാല്‍ ഇന്‍കംടാക്‌സ് എന്ന് ഉത്തരം. ഉത്തരം മുട്ടിയാല്‍ അടിമ എന്ന് വിളിച്ച് തടിതപ്പും.

എല്ലാവരെയും സംഘിയാക്കാം

എല്ലാവരെയും സംഘിയാക്കാം

ധോണിയും വിമുക്ത ഭടന്മാരും വക്കീലന്മാരും മോഹന്‍ലാലും സംഘിയാ എന്ന് പറഞ്ഞാല്‍ കമ്മികള്‍ക്ക് ആശ്വാസമാകും എന്നാണ് ഈ ട്രോള്‍ പറയുന്നത്

ഇതിന് മറുപടി

ഇതിന് മറുപടി

എല്ലാരും രാജ്യദ്രോഹിയാ കനയ്യയും ഒമറും സോണി സോറിയും എല്ലാരും രാജ്യദ്രോഹിയാ എന്നൊരു മറുപടിയും ഈ ട്രോളിന് ഇറങ്ങിയിട്ടുണ്ട്.

ആരാണീ ഹാഷിഷ് ബാബു

ആരാണീ ഹാഷിഷ് ബാബു

സിനിമാ ലോകത്തെ ഊച്ചാളി സുഡാപ്പി എന്ന് ആഷിഖ് അബുവിനെ കളിയാക്കി ചില ലാല്‍ ഫാന്‍സും ട്രോളുകളുമായി ഇറങ്ങിയിട്ടുണ്ട്

അന്ന് ബ്ലോഗില് മഷിയില്ല

അന്ന് ബ്ലോഗില് മഷിയില്ല

യു പിയില്‍ സൈനികന്റെ പിതാവായ അഖ്‌ലാഖിനെ ആളുകള്‍ തല്ലിക്കൊന്നപ്പോള്‍ ബ്ലോഗെഴുതാന്‍ മോഹന്‍ലാലിന്റെ പേനയില്‍ മഷി കുറവായിരുന്നു

കാണാന്‍ വയ്യല്ലോ

കാണാന്‍ വയ്യല്ലോ

വിമര്‍ശകര്‍ ട്രോളി സൈഡാക്കിയ മോഹന്‍ലാലിനെ കാണാന്‍ പോലും മുന്നില്‍ വരാന്‍ പറ്റാതെ വിങ്ങിപ്പൊട്ടുകയാണ് ആരാധകര്‍. ദേവാസുരം ഫെയിം ട്രോള്‍.

കപടരാജ്യസ്‌നേഹീ

കപടരാജ്യസ്‌നേഹീ

കപടരാജ്യസ്‌നേഹീ, ഫോട്ടോഷോപ്പ് വീരാ എന്നൊക്കെ ആരെങ്കിലും വിളിക്കുന്നത് കേട്ടാല്‍ ഉടനെ തിരിഞ്ഞുനോക്കുന്നവര്‍ സംഘികളാണത്രെ.

മനസിലാക്കിക്കളഞ്ഞല്ലോ

മനസിലാക്കിക്കളഞ്ഞല്ലോ

മോഹന്‍ലാലിന്റെ ബ്ലോഗ് വായിച്ച് കമ്മികള്‍ ഒറ്റ ചോദ്യമാണ്. നീ സംഘിയല്ലേടാ.. മനസിലാക്കിക്കളഞ്ഞല്ലോ എന്ന് മോഹന്‍ലാലും

മോഹന്‍ലാല്‍ പറഞ്ഞത്

മോഹന്‍ലാല്‍ പറഞ്ഞത്

ഇന്ത്യ മരിച്ചിട്ട് നാം ജീവിച്ചിട്ട് എന്ത് കാര്യം. ഇതാണ് മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറഞ്ഞത്.

ഫാന്‍സിന് പണികിട്ടി

ഫാന്‍സിന് പണികിട്ടി

ഇന്നലെ വരെ ലാല്‍ ഫാന്‍സിന് സോഷ്യല്‍ മീഡിയയില്‍ നല്ല പേരായിരുന്നു. ഏഷ്യാനെറ്റ് അവാര്‍ഡ് പരിപാടിയും ബ്ലോഗെഴുത്തും കൂടി ആയതോടെ ഫാന്‍സിനും പണി കിട്ടി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+