സ്വയംബ്ലോഗം, മോഹന്ലോലന്, ലാലിസം... പൊങ്കാലയ്ക്ക് മേല്‍ പൊങ്കാല... ഇന്നും ട്രോളുകള്‍
സാധാരണ സോഷ്യല്‍ മീഡിയയില്‍ ഒരു വിവാദം കത്തിനില്‍ക്കുക ഒരു ദിവസമൊക്കെയാണ്. പറ്റ് വിഷയങ്ങള്‍ കിട്ടാത്തത് കൊണ്ടോ അതോ സംഭവം മോഹന്‍ലാല്‍ ആയതുകൊണ്ടോ എന്നറിയില്ല, ഫേസ്ബുക്കില്‍ ഇന്നും ആളുകള്‍ ട്രോളുന്നത് മോഹന്‍ലാലിനെത്തന്നെ. ജെ എന്‍ യു വിഷയത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ ഏതാനും വാക്കുകള്‍ അത്രയ്ക്കും അങ്ങോട്ട് ഏറ്റു എന്ന് വേണം കരുതാന്‍.
ആറ്റുകാലില്‍ യഥാര്‍ഥ പൊങ്കാല നടക്കുന്ന ദിവസമായിട്ട് പോലും സോഷ്യല്‍ മീഡിയ പൊങ്കാലയിടാന്‍ തിരഞ്ഞെടുത്തിരിക്കുന്നത് മോഹന്‍ലാലിനെ തന്നെയാണ് എന്നതാണ് രസം. ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി കൊടി പിടിക്കുന്നവരാണ്, സ്വന്തം അഭിപ്രായം പറഞ്ഞ മോഹന്‍ലാലിനെ ജാതിപ്പേര് പോലും വിളിച്ച് കളിയാക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം. കാണൂ പുതിയ ട്രോളുകള്‍...

ഇന്ന് പൊങ്കാലയുണ്ട്
ദൈവമേ ഇന്ന് ലാലേട്ടന് എന്ത് ചെയ്തു. അയ്യോ അതല്ല ശരിക്കും പൊങ്കാല, ആറ്റുകാല്‍ പൊങ്കാല.

സംഘികളും രാജ്യദ്രോഹികളും മാത്രം
രാജ്യസ്നേഹം കാണിച്ചാ സംഘി. സംഘിയെ ചീത്ത പറഞ്ഞാ രാജ്യദ്രോഹി. അതെന്താ ഈ രാജ്യത്ത് സംഘികളും രാജ്യദ്രോഹികളും മാത്രമേ ഉള്ളൂ?

മോഹന്‍ലാല്‍ സംഘി ആണല്ലേ
മോഹന്‍ലാല്‍ സംഘി ആണ് ബ്ലോഗ് കണ്ടില്ലേ.. ജെ എന്‍ യുവില്‍ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരാണ് ഈ സര്‍ട്ടിഫിക്കറ്റ് അടിച്ചുവിടുന്നത്

ബ്ലോഗ് എഴുതാന്‍ തോന്നിയില്ല
പിഞ്ചുകുഞ്ഞുങ്ങളെ സംഘികള്‍ കത്തിച്ചപ്പോ ബ്ലോഗ് എഴുതാന്‍ തോന്നിയില്ല.. ജസ്റ്റ് റിമംബര്‍ ദാറ്റ്....

തൊടുപുഴയില്‍ ധ്യാനം കൂടാന്‍
കല്‍ബുര്‍ഗി വധം, രോഹിത് വെമുല ഇതിനൊന്നും ബ്ലോഗെഴുതിയില്ലല്ലോ എന്ന് ചോദിക്കും. അന്ന് തൊടുപുഴയില്‍ ധ്യാനം കൂടാന്‍ പോയി എന്ന് പറഞ്ഞാ മതി

പൊങ്കാല ആണല്ലോ അപ്പുക്കുട്ടാ
ഞാനൊരു ബ്ലോഗെഴുതിയതിന് പൊങ്കാല ആണല്ലോ... അപ്പോ എനിക്കുമില്ലേ അഭിപ്രായ സ്വാതന്ത്ര്യം

പട്ടാളക്കാരെക്കുറിച്ച് പറയൂ
പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ പട്ടാളക്കാരെക്കുറിച്ച് പറഞ്ഞ് വിഷയം മാറ്റുന്നതാണത്രെ ഇപ്പോ ഫാഷന്‍

രാജ്യദ്രോഹികള്‍ക്ക് സ്വാതന്ത്ര്യമോ
മോഹന്‍ലാല്‍ പറഞ്ഞാല്‍ സൂപ്പര്‍ ഷാരൂഖും ആമിറും പറഞ്ഞാല്‍ രാജ്യദ്രോഹം.. ഒരു ജൂനിയര്‍ മാന്‍ഡ്രേക്ക് ട്രോള്‍

അസഹിഷ്ണുത വളരുന്നു
മോഹന്‍ലാലിനെ വിമര്‍ശിച്ച് എം ബി രാജേഷിനും സ്വരാജിനും അതേ നാണയത്തില്‍ ഒരു മറുപടി ട്രോള്‍

മഹാദേവനും കമ്മിയായോ
ലാലേട്ടനും ഗോസ്വാമിയും സംഘി, അഫ്സല് ഗുരു നല്ലവന്‍.. ഇങ്ങനെ പറയണമെങ്കില്‍ കമ്യൂണിസ്റ്റാകണമത്രെ..

ഷാരുഖിനും ആമിറിനും ഉണ്ട്
ഷാരൂഖും ആമിറും ഇന്ത്യയെ അവഹേളിച്ചപ്പോ മിണ്ടാതിരുന്നത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യം ഓര്‍ത്താണത്രേ.. അതെപ്പോ

കുറച്ച് രാജ്യസ്നേഹം
ബി ജെ പി ഓഫീസില്‍ വിളിച്ച് കുറച്ച് രാജ്യസ്നേഹം പ്രകടിപ്പിച്ചപ്പോ എന്തൊരു ആശ്വാസം

നിങ്ങളെന്നെ സംഘിയാക്കി
രാജ്യസ്നേഹം പറഞ്ഞ് അടുത്തിടെ സംഘിയായ ചിലര്‍. മോഹന്‍ലാല്‍, ധോണി, മേജര്‍ രവി, ഉണ്ണി മുകുന്ദന് എന്നിവര്‍

ആജ്ഞകള്‍ വേണ്ട
ആജ്ഞകളുടെ വാറോലയുമായി ആരും വരണ്ട എന്ന് പറഞ്ഞ് മോഹന്‍ലാലിന്റെ സ്വയം പ്രഖ്യാപിത സംരക്ഷകരും ഫേസ്ബുക്കില്‍ സജീവമായി ഉണ്ട്.

ഫാന്‍സിന്റെ സ്ഥിതി
ആരാണ് നിങ്ങള്‍.. നിങ്ങളുടെ മുടിഞ്ഞ ബ്ലോഗ് കാരണം മാനം പോയ ഒരു ഫാന്‍

ശരിക്കും ലാലേട്ടന് സംഘിയാണോ
ശരിക്കും ലാലേട്ടന് സംഘിയാണോ, എന്റെ അറിവില്‍ അല്ല. ഈ കളിയാക്കുന്നവരുടെ അറിവിലോ
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല'












Click it and Unblock the Notifications