'സ്വർണത്താറാവ്'.. ഹിറ്റ്മാനല്ല ഇത് ഡക്ക്മാൻ!! രാജസ്ഥാനോട് തോറ്റ മുംബൈ ഇന്ത്യൻസിന് ട്രോളിന്റെ പൂരം!!

ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടേ തുടങ്ങാറുള്ളൂ. എന്നാലോ നിർണായക മത്സരങ്ങളിൽ ജയിച്ച് പ്ലേ ഓഫിലെത്തും. കപ്പും അടിക്കും. - രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസിനെക്കുറിച്ച് ആരാധകർ തള്ളാറുള്ളത് ഇങ്ങനെയാണ്. മുമ്പ് ആദ്യകളികൾ തോറ്റാലും മുംബൈ ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി കുറച്ചധികം പരുങ്ങലിലാണ്. നിലവിലെ ചാമ്പ്യന്മാർക്ക് പ്ലേ ഓഫ് നേരിയൊരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്.

രാജസ്ഥാൻ റോയൽസിനെതിരെ സ്വന്തം തട്ടകത്തിൽ ദയനീയമായി തോറ്റതോടെയാണ് മുംബൈയ്ക്ക് വീണ്ടും പണി പാളിയത്. ദയനീയമായ തോൽവിക്കൊപ്പം ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ ഗോൾഡൻ ഡക്ക് കൂടിയായതോടെ സോഷ്യൽ മീഡിയയില്‌‍ ട്രോളുകളുടെ പ്രവാഹമാണ്. ബാക്കിയുള്ള രണ്ട് മത്സരങ്ങൾ രണ്ടും ജയിച്ചാല്‍ മുംബൈയ്ക്ക് പ്ലേ ഓഫിൽ നേരിയ പ്രതീക്ഷയുണ്ട്. എന്നാൽ ട്രോളന്മാർ അതൊന്നും കാര്യമാക്കുന്നില്ല എന്നത് വേറെ കാര്യം. കാണാം രോഹിത്, ഹര്‍ദീക്, ബട്ലർ, സഞ്ജു സ്പെഷ്യൽ ട്രോളുകൾ..

കളിച്ചിരിക്കും

കളിച്ചിരിക്കും

ഐ പി എല്ലിൽ നാല് ടീം പ്ലേ ഓഫ് കളിക്കുമെങ്കിൽ അതിലൊന്ന് മുംബൈ ഇന്ത്യൻസ് ആയിരിക്കും. അതെങ്ങനെ എന്ന് മാത്രം ചോദിക്കരുത് എന്ന് മാത്രം.

നിൽക്കവിടെ

നിൽക്കവിടെ

ഡാ അവിടെ നിന്നേ. ആ ഇനി വന്നോ ഞാനാദ്യം പോകാം. രാജസ്ഥാനെതിരെ ഔട്ടായി ഡ്രസിങ് റൂമിലേക്ക് പോകുന്ന രോഹിത് ശർമയും സൂര്യകുമാർ യാദവും.

ധോണി - കോലി - രോഹിത്

ധോണി - കോലി - രോഹിത്

കാര്യം ഹിറ്റ്മാനൊക്കെയാണ്. എന്നാൽ ഈ സീസണിൽ വൻ പരാജയം ആയിപ്പോയി. കോലിയും ധോണിയുമായി രോഹിതിന്റെ റൺസ് താരതമ്യം ചെയ്താൽ ഇങ്ങനെയിരിക്കും.

സഞ്ജു മുത്താണ്

സഞ്ജു മുത്താണ്

ആര്‌ച്ചർ, ബിന്നി, ഗൗതം.. ഇവരെല്ലാവരും ക്യാച്ച് കളഞ്ഞു. എന്നാൽ സഞ്ജു സാംസൺ മാത്രം ക്യാച്ച് കളഞ്ഞില്ല. എന്ന് മാത്രമല്ല കിടിലം മൂന്ന് ക്യാച്ച് എടുക്കുകയും ചെയ്തു.

ബെസ്റ്റ് ഫിനിഷർ

ബെസ്റ്റ് ഫിനിഷർ

ബാറ്റിംഗില് ബെസ്റ്റ് ഫിനിഷറായ ഹർദീക് പാണ്ഡ്യയെ ബൗള്‍ ചെയ്യാനെത്തിയപ്പോൾ രാജസ്ഥാൻ റോയൽസിന്റെ ബാറ്റ്സ്മാൻമാർ അടിച്ച് പരിപ്പെടുത്തുകളഞ്ഞു.

ആഘോഷം തന്നെ

ആഘോഷം തന്നെ

മുംബൈ ഇന്ത്യൻസ് ഓരോ കളി തോൽക്കുമ്പോഴും അത് ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർക്ക് ആവേശമാണ്.

ആള് മാറിപ്പോയി

ആള് മാറിപ്പോയി

രാജസ്ഥാന് ജോസ് ബട്ലറെ കൊടുത്ത സമയത്ത് നിങ്ങളെ കൊടുത്താ മതിയായിരുന്നു രോഹിയേട്ടാ.. മതിയായിരുന്നു.

ഒരു മാറ്റവും ഇല്ലല്ലോ

ഒരു മാറ്റവും ഇല്ലല്ലോ

തനിക്ക് ശേഷം ഇറങ്ങിയ രോഹിത് ശർമ ഇന്നും തനിക്ക് മുമ്പേ ഡ്രസിങ് റൂമിൽ തിരിച്ചെത്തുന്നത് കാണുന്ന സൂര്യകുമാർ യാദവ്

ഡക്ക്മാൻ

ഡക്ക്മാൻ

എന്താടാ പേര് ഹിറ്റ്മാൻ. വട്ടപ്പേരല്ല ശരിക്കുള്ള പേര് പറയെടാ.. ഡക്ക്മാൻ. അത് മതി ഇപ്പോ കളി കണ്ടാ അതേ പറയൂ

അടുത്ത കൊല്ലം മതിയോ

അടുത്ത കൊല്ലം മതിയോ

പ്ലേ ഓഫ് അടുത്ത കൊല്ലം കളിച്ചാൽ കുഴപ്പമുണ്ടോ ... പ്ഫാ എടുത്തോണ്ട് പോടാ

പാവം അംബാനി

പാവം അംബാനി

മദേഴ്സ് ഡേ ആയിട്ട് സ്വർണത്താറാവുമായി ക്യാപ്റ്റൻ ടീം ഓണറെ കാണാൻ എത്തിയപ്പോൾ.

എങ്ങനെ പറ്റുന്നെടാ

എങ്ങനെ പറ്റുന്നെടാ

ഈ സമയത്തും മുംബൈ പ്ലേ ഓഫ് കളിക്കും എന്ന് ഇത്ര ആത്മവിശ്വാസത്തോടെ തള്ളാൻ രോഹിത് ശർമക്ക് പോലും പറ്റിയെന്ന് വരില്ല.

എന്തിനാ ഡൂമിനി

എന്തിനാ ഡൂമിനി

എട്ടാമത്തെ വിക്കറ്റായി ഇറങ്ങാൻ ആണെങ്കി ഈ മുംബൈ ടീമില്‍ എന്തിനാണ് ജെ പി ഡുമിനി അല്ലേ.

സ്റ്റിൽ ലവ് യൂ

സ്റ്റിൽ ലവ് യൂ

ഞാൻ ഇന്നും ഡെക്കായി. ലെ രോഹിത്. സാരമില്ല. സ്റ്റിൽ വി ലവ് യൂ ഹിറ്റ്മാൻ.

അങ്ങനെ പറയരുത്

അങ്ങനെ പറയരുത്

വേറെ എന്ത് വേണമെങ്കിലും പറഞ്ഞോ ആണുങ്ങൾ ഇല്ലാത്തപ്പോ പൊക്കിയ കപ്പ് എന്ന് മാത്രം പറയരുത്

ഇതാണ് സ്ഥിതി

ഇതാണ് സ്ഥിതി

പൊള്ളാർഡിനെ നിലനിർത്തി രാജസ്ഥാന് കൊടുത്തതാണ് ബട്ലറിനെ. ഇപ്പോ എന്തായി...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+