വെക്കെടാ വെടി.. മോദിയുടെ ദളിത് സ്‌നേഹത്തിന് ട്രോളോട് ട്രോള്‍.. കണ്ടാല്‍ സഹിക്കൂല!
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൈദരാബാദ് പ്രസംഗത്തിന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ദൡത് സഹോദരങ്ങളെ ആക്രമിക്കണമെന്നുള്ളവര്‍ എന്നെ ആക്രമിക്കൂ എന്ന മോദിയുടെ വാക്കുകളെയാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യുന്നത്. പശു സംരക്ഷണത്തിന്റെ പേരില്‍ ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ മോദി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ദളിത് സഹോദരങ്ങള്‍ക്ക് പകരം എന്നെ വെടിവെക്കൂ - എന്ന മോദിയുടെ വാക്കുകളെ, വെക്കെടാ വെടി എന്ന സിനിമാ ഡയലോഗുമായി ചേര്‍ത്താണ് ആളുകള്‍ ട്രോളുണ്ടാക്കുന്നത്. മോദിയുടെ ദളിത് സ്‌നേഹം കാപട്യമാണ് എന്നാണ് ട്രോളുകളുടെ ഉള്ളടക്കം. എന്നാല്‍ ചിലരെങ്കിലും മോദിയെ ഹീറോ ആയും കാണുന്നുണ്ട്. കാണൂ, മോദിക്കുള്ള വെക്കെടാ വെടി ട്രോളുകള്‍...

എന്നേയും വെടിവെക്കട്ടേ
ഞാനെന്തിന് ദളിതരെ രക്ഷിക്കണം. വേണമെങ്കില്‍ ഗോരക്ഷകര്‍ എന്നേയും വെടിവെക്കട്ടേ അതല്ലേ ഹീറോയിസം.

എങ്ങനെയാ ഏറ് കൊണ്ടത്
ദളിതരെ ആക്രമിക്കാതെ എന്നെ ആക്രമിച്ചോളൂ എന്ന് പറഞ്ഞത് കേട്ടുനിന്നവര്‍ കാര്യമായി എടുത്തു. മോദിക്ക് ഏറും കിട്ടി

അങ്ങനെ ചെയ്യരുത്
എന്നെ വെടിവെച്ചോളൂ.. ദളിതരെ വെറുതെ വിടൂ.. അപ്പൊ വെടിവെക്കട്ടേ.. അങ്ങനെ ചെയ്യരുത്

ഏത് ഷൂട്ടാണ്
എന്നെ ഷൂട്ട് ചെയ്യൂ ദളിതരെ.. പറയുന്നത് മോദി ആയത് കൊണ്ട് ക്യാമറ വെച്ചുള്ള ഷൂട്ട് ആയിരിക്കും

നിര്‍ത്തിക്കൂടേ
എന്നെ ആക്രമിക്കൂ ദളിതരെ വെറുതെ വിടൂ.. എന്തൊരു തള്ളാണ് മോദി...

ഷൂട്ട് മീ
ഇഫ് യൂ വാണ്ട് ടു ഷൂട്ട്, ഷൂട്ട് മി - ഇതല്ലേ ശരിക്കും ഹീറോയിസം

കോണ്‍ഗ്രസാണോ
ശരിക്കും ആരാണ് ഈ ഗോരക്ഷാ സേന.. കോണ്‍ഗ്രസാണെന്ന് ബി ജെ പി പറയുന്നു

മോദി ചാകണം
തള്ളല്‍ സംഘി എന്ന പേര് കുറച്ച് കുറഞ്ഞുവന്നതായിരുന്നു.. അതിനേ ഈ മോദി ഇല്ലാതാകണം

പച്ചാളം ഭാസി പോലും
നരേന്ദ്ര മോദിയുടെ നവരസം കണ്ട് പച്ചാളം ഭാസിപോലും അന്തംവിട്ട് പോയത്രെ

മധുവിന്റെ ഡയലോഗ്
വെക്കെടാ വെടി - നാടുവാഴികള്‍ എന്ന സിനിമയിലെ മധൂവിന്റെ വെക്കെടാ വെടിയാണ് ഇപ്പോള്‍ താരം

രാജപ്പനാണോ
ഉദയനാണ് താരത്തിലെ ശ്രീനിവാസന്റെ ഫോട്ടോ വെച്ചാണ് ഏറ്റവും കൂടുതല്‍ ട്രോളുകള്‍ ഇറങ്ങിയത്.


Click it and Unblock the Notifications
