ജിയോ തിരിച്ചിട്ടാല്‍ 'എണ്ണയോ'...? ഇവിടെ കുറച്ചാല്‍ അവിടെ 'കൂട്ടുമോ'... ജിയോക്കിട്ട് ട്രോളി മല്ലൂസ്
റിലയന്‍സ് ജിയോ പുറത്തിറങ്ങിയപ്പോള്‍ എയര്‍ടെല്ലിനും ഐഡിയയ്ക്കും എല്ലാം കോടിക്കണക്കിന് രൂപയാണ് ഓഹരി വിപണിയില്‍ മാത്രം നഷ്ടം സംഭവിച്ചത്. അത്തരം ഓഫറുകളാണല്ലോ ജിയോ മുന്നോട്ട് വയ്ക്കുന്നത്.
സംഗതി എത്രകാലം നിലനില്‍ക്കുമെന്ന് അറിയില്ലെങ്കിലും ആളുകളെല്ലാം വലിയ ആവേശത്തിലാണ്. അതിനിടയിലാണ് ചില വിരുതന്‍മാര്‍ ആ സത്യം കണ്ടെത്തിയത്!!!!
മുകേഷ് അംബാനിക്ക് തന്നെയല്ലേ എണ്ണക്കമ്പനിയുള്ളത്. പെട്രോള്‍, ഡീസല്‍ വില കഴിഞ്ഞ ദിവസം കുത്തനെ കൂട്ടിയില്ലേ... ഇനി ജിയോ എന്ന് എഴുതിയത് ഒന്ന് പതിയെ കണ്ണാടിയില്‍ കാണിച്ച് നോക്കൂ....!!!

പിടിച്ചുപറി
എണ്ണവിലയുടെ കാര്യത്തില്‍ വന്‍ പിടിച്ചുപറി നടത്തുന്നു. എന്നിട്ടോ ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ വെറുതേ കൊടുക്കലും. ഇതാണത്രെ റിലയന്‍സ് ചെയ്യുന്നത്.

പണികൊടുക്കാന്‍
നിലവിലെ പല സേവന ദാതാക്കളുടേയും കൊള്ള സഹിക്കാന്‍ വയ്യാതെ ഇരിക്കുകയാണ് ഉപഭോക്താക്കള്‍. കാര്യമായിട്ട് ഒന്നും തന്നില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയുള്ളവര്‍ക്ക് ഒരു പണികൊടുത്താല്‍ മതിയത്രെ.

ഹോട്ട് സ്‌പോട്ട്
ജിയോ സിം ഉള്ള ഒരാളും ജിയോ സിം ഇല്ലാത്ത കുറേ പേരും ഉണ്ടെന്ന് വിചാരിക്കുക. ജിയോ സിം ഉള്ള ആളുടെ ഫോണിന്റെ അവസ്ഥ ഇതായിരിക്കും. ഹോട്ട് സ്‌പോട്ട്!!!

ശരിക്കും ഉള്ള പേര്
അവന്റെ ശരിക്കും ഉള്ള പേര് ഓയില്‍ എന്നാണ്. അത് തിരിച്ചിട്ട് ജിയോ എന്നാക്കിയത് സ്രാങ്ക് തന്നെ ആയിരിക്കും.

മലയാളി
അമ്പത് രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ തരും എന്നാണ് അംബാനി വ്യക്തമാക്കിയത്. അപ്പോള്‍ മലയാളികള്‍ക്ക് തനി സ്വരൂപം കാണിക്കാതിരിക്കാന്‍ പറ്റില്ലല്ലോ... 30 രൂപയ്ക്ക് കിട്ടുമോ?

ഇനി അഹങ്കരിക്കാം
വീട്ടില്‍ അണ്‍ലിമിറ്റഡ് വൈഫൈ യുമായി നടന്നിരുന്നവര്‍ക്ക് മുന്നില്‍ ജിയോ സിം കിട്ടിയവര്‍ക്ക് തീര്‍ച്ചയായും ഇതുപോലെ അഹങ്കരിക്കാം.

ആദ്യമായിട്ടാ
മുകേഷ് അംബാനിയെ കുറിച്ച് ഇതുവരെ ആളുകളൊന്നും അധികം നല്ല അഭിപ്രായം പറഞ്ഞിട്ടില്ല. കുത്തക മുതലാളി എന്നാണല്ലോ വിളിക്കാറുള്ളത്. ഇപ്പോഴിതാ മുകേഷ് അംബാനിയെ കുറിച്ചും നല്ലത് പറഞ്ഞ് തുടങ്ങിയിരിക്കുന്നു.

ആ സിമ്മിന്റെ ഭാവം
ഇതുവരെ സിം സ്ലോട്ട് ഒന്നില്‍ കിടന്നിരുന്നവനാണ്. ജിയോ വന്നപ്പോള്‍ സ്ലിം സ്ലോട്ട് 2 ല്‍ എത്തി. എന്താ ഭാവം!!!

ഏതെടുത്താലും
ജിയോ വന്നതിന് ശേഷം മറ്റ് മൊബൈല്‍ സേവനദാതാക്കളുടെ അവസ്ഥ ഇതാണത്രെ... ഏതെടുത്താലും പത്ത് രൂപാ... ആദായ വില്‍പന!!!

ഞെട്ടിപ്പോയി
മുകേഷ് അംബാനിയുടെ 45 മിനിട്ട് പ്രസംഗത്തിനിടയ്ക്ക് എയര്‍ ടെല്ലിനും ഐഡിയയ്ക്കും കൂടി സംഭവിച്ചത് 13,800 കോടി രൂപയുടെ നഷ്ടമാണ് ഇവര്‍ ഇങ്ങനെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ!

ഡാറ്റയും പെട്രോളും
ഡാറ്റ നിങ്ങള്‍ എത്ര വേണമെങ്കിലും സൗജന്യമായി എടുത്തോ... പക്ഷേ പെട്രോള്‍ വില ഞങ്ങള്‍ ഇഷ്ടം പോലെ കൂട്ടും എന്നതാണത്രെ ലൈന്‍!

ആരാടോ കളി
പെട്രോള്‍ ജന്മത്തില്‍ ഉപയോഗിക്കാത്തവനോടാ ഇതൊക്കെ പറയുന്നത്. അപ്പോ കുടുങ്ങിയപ്പോള്‍ ആര് കുടുങ്ങി... അംബാനി കുടുങ്ങി.

ആ പരസ്യം
അങ്ങനെ ചില ചലഞ്ചുകളൊക്കെ ചിലര്‍ മുന്നോട്ട് വച്ചിരുന്നു. അവരൊക്കെ ഇപ്പോള്‍ എവിടെയാണോ ആവോ?


Click it and Unblock the Notifications
