പാർവ്വതിക്ക് ആശ്വാസം, ബൽറാമിന് പൊങ്കാല, ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ അതുക്കും മേലെ പൊങ്കാല, സംഘികളും!

  • Posted By: Desk
Subscribe to Oneindia Malayalam

സാധാരണ ഗതിയില്‍ ഇത്തരം ഒരു അവസരം കിട്ടിയാല്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളം ആകും. എന്നാല്‍ വിടി ബല്‍റാം വിഷയത്തില്‍ അത്തരത്തില്‍ ഒരു ആഘോഷം സോഷ്യല്‍ മീഡിയയില്‍ നടന്നിട്ടില്ലെന്ന് വേണം പറയാന്‍.

ഒരു അച്ഛനും മകനും ഈ ഗതി വരുത്തരുതേ...!!! ഫോട്ടോയിട്ട ലാലേട്ടനും 'കുഞ്ഞേട്ടനും' ഒരുമാതിരി പൊങ്കാല!!!

സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പായ ഔട്‌സ്‌പോക്കണില്‍ ട്രോളുകള്‍ എന്ന പേരില്‍ ചില സാധനങ്ങള്‍ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. എങ്കില്‍ പോലും ട്രോളുകള്‍ തീരെയില്ലെന്ന് പറയാന്‍ കഴിയില്ല.

ബല്‍റാമിന് പൊങ്കാലയിട്ടുകൊണ്ടുള്ള ട്രോളുകളും, ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ പറഞ്ഞിരുന്ന സഖാക്കളെ കുറിച്ചുള്ള ട്രോളുകളും അത്യാവശ്യമുണ്ട്. എന്തായാലും ഇതോടെ രക്ഷപ്പെ്ടത് പാര്‍വ്വതിയാണ് എന്നാണ് ട്രോളന്‍മാരുടെ നിലപാട്!!!

ഈ അവസ്ഥയിലായി

ഈ അവസ്ഥയിലായി

ബല്‍റാമിനെ കട്ടക്ക് പിന്തുണച്ച് വരികയായിരുന്നു. അപ്പോഴല്ലേ കെപിസിസി അധ്യക്ഷന്‍ പോലും തള്ളിപ്പറഞ്ഞത്. പിന്നെ ഇങ്ങനെ കരയുകയല്ലാതെ എന്ത് ചെയ്യാന്‍....!!

ഊളത്തരം പറഞ്ഞോ?

ഊളത്തരം പറഞ്ഞോ?

ഊളത്തരങ്ങളുടെ കാര്യത്തില്‍ രാഷ്ട്രീയ വ്യത്യാസം ഒന്നും ഇല്ല. ഒരു ഊളത്തരം ഇങ്ങോട്ട് പറഞ്ഞാല്‍ പത്ത് ഊളത്തരം തിരിച്ച് പറയുന്നവരാണ്... അതിലിപ്പോള്‍ ആരേയെങ്കിലും പ്രത്യേകമായി എടുത്ത് പറയേണ്ട കാര്യമുണ്ടോ!!!

നോക്കിയിരിക്കുകയാണ്...

നോക്കിയിരിക്കുകയാണ്...

എകെജിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബല്‍റാമിനെ പൊങ്കാലയിടുന്നത് സഖാക്കളാണ്. അപ്പോള്‍ ഇതിലൊന്നും പെടാത്ത ഒരു കൂട്ടര്‍ പ്രതീക്ഷയോടെ നോക്കിയിരിക്കുകയാണ്... ആരാണവര്‍!!!

പഴയ എസ്എഫ്‌ഐക്കാരന്‍!!!

പഴയ എസ്എഫ്‌ഐക്കാരന്‍!!!

ബല്‍റാമിന്റെ പരാമര്‍ശം തെറ്റാണെന്നാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സനും ഉമ്മന്‍ ചാണ്ടിയും ഒക്കെ പറഞ്ഞിട്ടുള്ളത്. ഇനിയിപ്പോള്‍ ഇവരൊക്കെ പഴയ എസ്എഫ്‌ഐക്കാര്‍ ആണെന്ന് പറഞ്ഞ് വരുമോ എന്നാണ് സംശയം.

ബാറ്റണ്‍ കൈമാറി

ബാറ്റണ്‍ കൈമാറി

ഇത്രയും നാള്‍ പാര്‍വ്വതി ആയിരുന്നു സോഷ്യല്‍ മീഡിയ ബുള്ളിയിങ്ങുകള്‍ക്കും ട്രോളുകള്‍ക്കും ഇരയായിക്കൊണ്ടിരുന്നത്. ഇപ്പോള്‍ ആ ബാറ്റണ്‍ ബല്‍റാമിന് കൈമാറിയിട്ടുണ്ടെന്ന്!!!

ഓരോരോ ആവസ്ഥകളേ...

ഓരോരോ ആവസ്ഥകളേ...

ബല്‍റാമിനെ പിന്തുണക്കുന്ന സൈബര്‍ കോണ്‍ഗ്രസ്സുകാരുടെ ഒരു അവസ്ഥ ആലോചിച്ച് നോക്കിക്കേ... ആദ്യം കെ മുരളീധരന്‍, പിന്നെ എംഎം ഹസ്സന്‍, ഒടുക്കം ഉമ്മന്‍ ചാണ്ടി വരെ പറഞ്ഞില്ലേ...

അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം

അപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം

ഇത്രയും നാള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചിരുന്നവരാ... ഇപ്പോള്‍ ബല്‍റാമിനെ പൊങ്കാലയിടുന്നതോ? ആദ്യത്തെ പ്രസംഗം പറ്റിപ്പോയതാണത്രെ!!!

നന്നായി ആസ്വദിക്കും

നന്നായി ആസ്വദിക്കും

എന്തായാലും ബല്‍റാമും സിപിഎമ്മും തമ്മിലുള്ള പ്രശ്‌നം നന്നായി ആസ്വദിക്കുന്നത് സംഘപരിവാര്‍ അനുകൂലികളാണ്. ബല്‍റാമിനെ സപ്പോര്‍ട്ട് ചെയ്യുന്നത് പോലും ഇവരാണത്രെ!

എല്ലാവരും മാറി നിന്നേ...

എല്ലാവരും മാറി നിന്നേ...

കുറച്ച് ദിവസം മുമ്പ് എന്തൊക്കെ ആയിരുന്നു സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. ബല്‍റാം വന്നപ്പോള്‍ എല്ലാവരും ഔട്ടായി...!

കുമ്മനത്തെ വിടുമോ...

കുമ്മനത്തെ വിടുമോ...

എന്തൊക്കെ വന്നാലും ട്രോളന്‍മാരുടെ പ്രധാന താരം കുമ്മനം രാജശേഖരന്‍ തന്നെയാണ്. ആര് ട്രെന്‍ഡിങ്ങായാലും കുമ്മനത്തെ ഉപേക്ഷിക്കില്ലെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

അത്രയും വേണോ....

അത്രയും വേണോ....

മുത്തുച്ചിപ്പിയിലേക്കുള്ള അഭിമുഖത്തിന് തൃത്താല എംഎല്‍എ എന്ന ഉത്തരം കൊണ്ട് ബല്‍റാമിന് ജോലി കിട്ടി എന്നൊക്കെയാണ് പരിഹാസം. എന്തായാലും അത്രയ്‌ക്കൊക്കെ പറയേണ്ട കാര്യമുണ്ടോ എന്ന് ഒന്ന് ചിന്തിക്കാവുന്നതാണ്.

പടത്തലവന്‍ മന്‍മോഹന്‍

പടത്തലവന്‍ മന്‍മോഹന്‍

എകെജി അല്ല മന്‍മോഹന്‍ സിങ് ആണ് പാവങ്ങളുടെ പടത്തലവന്‍ എന്നല്ല ബല്‍റാം പറയുന്നത്. അത് കേട്ട് മന്‍മോഹന്‍ സിങ് പോലും ഞെട്ടി എന്നാണ് കഥ!

അസിസ്റ്റന്റ് തലവന്‍

അസിസ്റ്റന്റ് തലവന്‍

എന്തായാലും മന്‍മോഹന്‍ സിങിനെ പാവങ്ങളുടെ പടത്തലവന്‍ ആക്കിയതല്ലേ... സ്വയം വേണമെങ്കില്‍ അസിസ്റ്റന്റ് പടത്തലവന്‍ ആകാവുന്നതാണ്!

അതില്‍ ത്രില്‍ ഇല്ലത്രേ...

അതില്‍ ത്രില്‍ ഇല്ലത്രേ...

ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യുന്നതില്‍ ഒരു ത്രില്‍ ഇല്ലത്രെ... ഫേസ്ബുക്കിലെ ഈ പരിപാടിക്കാണത്രെ ത്രില്‍! എന്തായാലും ബല്‍റാം അത്ര മോശം ജനപ്രതിനിധിയാണെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ പോലും പറയാന്‍ സാധ്യതതയില്ല.

ബാലമരയുടെ കാര്യം

ബാലമരയുടെ കാര്യം

കുട്ടികളുടെ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബാലരമ തന്നെ... പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം... ഇപ്പോള്‍ നാട്ടുകാര്‍ മൊത്തം തെറിവിളിക്കുകയാണല്ലോ...

ഓണത്തിനിടയില്‍...

ഓണത്തിനിടയില്‍...

ബല്‍റാം ആരാധകരും സഖാക്കളും തമ്മില്‍ പൊരിഞ്ഞ അടി നടക്കുമ്പോള്‍, ഓണത്തിനിടക്ക് പുട്ടുകച്ചവടം എന്ന മട്ടില്‍ ഇതും നടക്കുന്നുണ്ട്!

ബിജെപിയിലേക്ക് ക്ഷണിക്കുമോ...

ബിജെപിയിലേക്ക് ക്ഷണിക്കുമോ...

ഇങ്ങനെ വിവരക്കേട് പറയുന്ന ഒരാളെ ഉള്ളി സുരയില്‍ മാത്രമാണത്രെ മുമ്പ് കണ്ടിട്ടുള്ളത്. ഒടുവില്‍ ബിജെപിയിലേക്കെങ്ങാനും ക്ഷണിക്കുമോ എന്നാണ് സംശയം!!

ആര്... എപ്പോ...

ആര്... എപ്പോ...

ബൽറാം പറഞ്ഞതെല്ലാം കേട്ടാൽ ചിലപ്പോൾ മൻമോഹൻ സിങ് പോലും ഇങ്ങനെ ചോദിച്ച് പോകും!

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Social Media troll on VT Balram-AKG controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്