Get Updates
Get notified of breaking news, exclusive insights, and must-see stories!

ജാമ്യാദി ലേഹ്യം.. പി ജയരാജന്റെ നെഞ്ച് വേദന മാറ്റിയ ലേഹ്യം സൂപ്പര്‍ ഹിറ്റ്, കാണൂ ട്രോളുകള്‍...

വൈദ്യശാസ്ത്ര രംഗത്തെ ഗവേഷകര്‍ക്ക് വിസ്മയം തീര്‍ത്ത ജാമ്യാദി ലേഹ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. പേര് കേട്ടിട്ട് മനസിലായില്ലേ. സി പി എം നേതാവ് പി ജയരാജന്റെ നെഞ്ച് വേദന മാറ്റിയ ജാമ്യാദി ലേഹ്യത്തെക്കുറിച്ചാണ് പറയുന്നത്. ആംബുലന്‍സില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ആവാതെ കിടപ്പിലായിരുന്ന ജയരാജന്‍ ജാമ്യം എന്ന് കേട്ടതും എഴുന്നേറ്റ് നടന്നതോടെയാണ് ഈ ലേഹ്യം ഹിറ്റായത്.

ആയുര്‍വേദത്തിനും ആലോപ്പതിക്കും സാധിക്കാത്തത് ജാമ്യം എന്ന ഒരൊറ്റ വാക്കിന് സാധിച്ചതോടെ ജയരാജനെയും സി പി എമ്മിനെയും ട്രോളി സോഷ്യല്‍ മീഡിയയില്‍ ട്രോളന്മാരും സജീവമായി. ഇതാദ്യമായിട്ടല്ല സി ബി ഐ എന്ന് കേള്‍ക്കുമ്പോള്‍ ജയരാജന് നെഞ്ച് വേദന വരുന്നത് എന്നത് തന്നെ ട്രോളുകള്‍ ഹിറ്റാകാനുള്ള കാരണം. എന്തായാലും ട്രോളുകള്‍ കാണൂ...

സിക്ക് ലീവ് ചോദിക്കാന്‍

സിക്ക് ലീവ് ചോദിക്കാന്‍

മാനേജരുടെ മുറിയിലേക്ക് സിക്ക് ലീവ് ചോദിക്കാന്‍ പോകുന്ന ഞാന്‍ ലീവ് കിട്ടി തിരിച്ചുവരുമ്പോള്‍

സ്‌കൂള്‍ ബസ് പോയാല്‍

സ്‌കൂള്‍ ബസ് പോയാല്‍

അമ്മേ എനിക്ക വയറ് വേദനയാ, എന്നിട്ട് സ്‌കൂള്‍ ബസ് പോയാല്‍ ഉടനേ കളിക്കാനിറങ്ങും

ജയരാജന്‍ ജാമ്യം നാടകം

ജയരാജന്‍ ജാമ്യം നാടകം

ജയരാജന്‍ ജാമ്യം നാടകം ഐ സി യുവിന്റെ ഭാവനയില്‍

ഈ ആഴ്ചയിലെ ചോദ്യം

ഈ ആഴ്ചയിലെ ചോദ്യം

പ്രേക്ഷകരോട് ഈ ആഴ്ചയിലെ ചോദ്യം ഇതാണ്.. ഒരു സെല്‍ മി ആന്‍സര്‍ ട്രോള്‍

എനിക്കിനി അധികകാലം..

എനിക്കിനി അധികകാലം..

എനിക്കിനി അധികകാലം ജീവിക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല.. ഒരു ആട് ട്രോള്‍

പെട്ടിയിലേ പോകൂ

പെട്ടിയിലേ പോകൂ

ഇനി നെഞ്ച് വേദനയാണ് എന്ന് പറഞ്ഞ് ഈ വഴി വന്നാ പെട്ടിയിലാകും എന്നാണ് ഈ ട്രോളിലെ ഭീഷണി

എനിക്ക് വയ്യായേ

എനിക്ക് വയ്യായേ

പോലീസ് കസ്റ്റഡിയില്‍ വിടണം എന്ന് കേള്‍ക്കുമ്പോള്‍ എനിക്ക് വയ്യായേ ഞാനിപ്പോ ചാകുവേ എന്ന് കരഞ്ഞാലോ

ജാമ്യാദി ലേഹ്യം

ജാമ്യാദി ലേഹ്യം

ലേഹ്യം സേവിക്കുന്നതിന് 10 മിനുട്ട് മുമ്പ്. ജാമ്യം സേവിച്ച് 10 മിനുട്ടിന് ശേഷം.

ഞാന്‍ പോകുകയാണ്

ഞാന്‍ പോകുകയാണ്

സിസ്റ്ററേ ജാമ്യം കിട്ടി ഞാന്‍ പോകുകയാണ്. കേസുകളിങ്ങനെ മല പോലെ കിടക്കുവാ ചെലപ്പോ തിരിച്ചുവരും

താങ്കസ് ടു ലേഹ്യം

താങ്കസ് ടു ലേഹ്യം

മുമ്പ് എനിക്ക് പതിവായി നെഞ്ച് വേദന വരാറുണ്ടായിരുന്നു. ഇപ്പോ ഇല്ല താങ്ക്‌സ് ടു ജാമ്യാദി ലേഹ്യം.

ജയരാജന്‍ ഇങ്ങനെ

ജയരാജന്‍ ഇങ്ങനെ

ജാമ്യം കിട്ടുന്നതിന് മുമ്പ് കിടക്കുന്നു കിട്ടിയപ്പോള്‍ ഇരിക്കുന്നു പുറത്തേക്ക് നടക്കുന്നു

മകനേ തിരിച്ചുവരൂ

മകനേ തിരിച്ചുവരൂ

ജയരാജനെ കാണാനില്ല എന്ന് വരെ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ അടിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+