ദോഷകരമായ രാസവസ്തുക്കള്‍ എന്ന് പതഞ്ജലിയുടെ പരസ്യം.. കണ്ടവര്‍ ഞെട്ടി!
ദോഷകരമായ രാസവസ്തുക്കള്‍ അഥവാ പ്രകൃതിയുടെ മൃദുത്വം പ്രദാനം ചെയ്യുന്ന പതഞ്ജലി ഹെര്‍ബല്‍ ബാത്ത് സോപ്പ് എന്ന് കണ്ടാല്‍ ആളുകള്‍ എന്താണ് വിചാരിക്കുക. പതഞ്ജലി ഹെര്‍ബല്‍ ബാത്ത് സോപ്പ് പ്രദാനം ചെയ്യുന്നത് ദോഷകരമായ രാസവസ്തുക്കളാണ് എന്നല്ലേ. ഇത് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ക്ക് പറ്റിയത്.
പൊതുവേ പതഞ്ജലി ഉത്പന്നങ്ങളോട് അത്ര പ്രതിപത്തിയുളള ആളുകളല്ല സോഷ്യല്‍ മീഡിയയില്‍ ഭൂരിഭാഗവും. പതഞ്ജലിക്കും ബാബ രാംദേവിനും എതിരെയുള്ള വാര്‍ത്തകളെല്ലാം സോഷ്യല്‍ മീഡിയ നന്നായി ആഘോഷിക്കാറുള്ളതാണ്. ഇത് പക്ഷേ ട്രോളന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കളിയാക്കാനുള്ള കാരണം പതഞ്ജലി സ്വന്തമായി ഉണ്ടാക്കിക്കൊടുത്തതാണ് എന്ന് കളിയാക്കുന്നവര്‍ പറയുന്നു. ശരിക്കും എന്താണ് അവിടെ എഴുതേണ്ടിയിരുന്നത്.. അതും സോഷ്യല്‍ മീഡിയയില്‍ത്തന്നെ ഉണ്ട്...

അച്ചടിച്ച് വന്നത് ഇങ്ങനെ
അല്ലെങ്കില്‍ എന്ന വാക്കിന് പകരം അഥവാ എന്ന വാക്ക് അച്ചടിച്ച് വന്നപ്പോള്‍ ഒരു പരസ്യത്തിന് സംഭവിച്ച ദുരന്തമാണ് ഇത്.

ശരിക്കും ഉദ്ദേശിച്ചത്
ദോഷകരമായ രാസവസ്തുക്കളോ അതോ പ്രകൃതിയുടെ മൃദുത്വം പ്രദാനം ചെയ്യുന്ന പതഞ്ജലി ഹെര്‍ബല്‍ ബാത്ത് സോപ്പോ - ഏത് വേണം. ഇങ്ങനെയായിരുന്നു പരസ്യം വേണ്ടിയിരുന്നത്.

അധികം കണ്ടിട്ടില്ല
ഇങ്ങനെ സത്യം വിളിച്ചു പറയുന്ന പരസ്യങ്ങള്‍ അധികം കണ്ടിട്ടില്ല - എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ഈ പരസ്യത്തെ ട്രോളുന്നത്

വിവാദങ്ങള്‍ ഇഷ്ടംപോലെ
ബാബ രാംദേവിന്റെ പതഞ്ജലി ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് ഇഷ്ടം പോലെ വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞാല്‍ കാണാന്‍ സാധിക്കും.












Click it and Unblock the Notifications